വിദ്യാഭ്യാസ വാർത്തകൾ (01-03-2024)

കൂടുതൽ വിവരങ്ങൾക്ക് ഐ.എച്ച്.ആർ.ഡി വെബ്സൈറ്റായ www.ihrd.ac.in സന്ദർശിക്കുക
വിദ്യാഭ്യാസ വാർത്തകൾ (01-03-2024)

ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശന പരീക്ഷ

കേരളത്തിലെ അഞ്ച് ഗവ. ഫാർമസി കോളജുകളിലെയും 51 സ്വകാര്യ സ്വാശ്രയ ഫാർമസി കോളജുകളിലെയും ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേക്ക് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് നടപടിക്രമം ആരംഭിച്ചു. www.cee.kerala.gov.in ലെ B.Pharm (LE) 2023-Candiate Portal ലിങ്ക് വഴി വിദ്യാർഥികൾക്ക് ആപ്ലിക്കേഷൻ നമ്പർ, പാസ് വേഡ് എന്നിവ രേഖപ്പെടുത്തി ഹോം പേജിൽ പ്രവേശിച്ച് ‘Option Registration’ മെനുവിലൂടെ മാർച്ച് 4ന് വൈകിട്ട് 5 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
തപാൽ, ഫാക്സ് എന്നിവ മുഖേനയോ നേരിട്ടോ സമർപ്പിക്കുന്ന ഓപ്ഷനുകൾ പരിഗണിക്കില്ല. അലോട്ട്മെന്റുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ, പ്രോസ്പെക്ടസ് എന്നിവയ്ക്കും വിശദവിവരങ്ങൾക്കും www.cee.kerala.gov.in സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

വിവരാവകാശ നിയമം 2005 – ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് രജിസ്ട്രേഷൻ

വിവരാവകാശ നിയമത്തെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തും. ഇംഗ്ലീഷിലും മലയാളത്തിലും കോഴ്സ് ലഭ്യമാണ്. 16 വയസ്സ് കഴിഞ്ഞവർക്ക് rti.img.kerala.gov.in വഴി മാർച്ച് 2 മുതൽ 13 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കോഴ്സ് മാർച്ച് 16 ന് ആരംഭിക്കും. കൂടുതൽ വിശദാംശങ്ങൾ പോർട്ടലിൽ ലഭ്യമാണ്.

സർട്ടിഫിക്കറ്റ് കോഴ്സ്

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ  നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള ഫൈബർ റീഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക് (എഫ്.ആർ.പി) സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം 60 രൂപ (എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 30 രൂപ) നിരക്കിൽ സെൻട്രൽ പോളിടെക്നിക് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് നാലിന് വൈകിട്ട് നാലു മണി. കൂടുതൽ വിവരങ്ങൾക്ക്: www.cpt.ac.in, ഫോൺ: 0471 2360391

അപേക്ഷാ തീയതി ദീർഘിപ്പിച്ചു

കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള തീയതി 2024 മാർച്ച് 11 വരെ ദീർഘിപ്പിച്ചിരിക്കുന്നു. പോസ്റ്റ്  ഗ്രാജ്വേറ്റ്  ഡിപ്ലോമ  ഇൻ  കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് ആൻഡ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്), ഡാറ്റ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.റ്റി.ഒ.എ), ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ), സർട്ടിഫിക്കറ്റ്  കോഴ്‌സ്  ഇൻ  ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്) എന്നീ കോഴ്സുകൾക്ക് അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഐ.എച്ച്.ആർ.ഡി വെബ്സൈറ്റായ www.ihrd.ac.in സന്ദർശിക്കുക

സെറ്റ് പരീക്ഷാഫലം

2024 ജനുവരി 21ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം  പ്രസിദ്ധീകരിച്ചു. www.prd.kerala.gov.inwww.kerala.gov.inwww.lbscentre.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ഫലം ലഭ്യമാണ്. ആകെ 19464 പേർ പരീക്ഷ എഴുതിയതിൽ 5103 പേർ വിജയിച്ചു. വിജയശതമാനം 26.22. പാസ്സായവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ അവരുടെ സെറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള അപേക്ഷാഫോറം എൽ.ബി.എസ് സെന്ററിന്റെ വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ആവശ്യമായ രേഖകളുടെ (ഗസറ്റഡ് ആഫീസർ സാക്ഷ്യപ്പെടുത്തിയ) കോപ്പികൾ 40 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ A4 വലിപ്പത്തിലുള്ള ക്ലോത്ത് ലൈൻഡ് കവർ സഹിതം ഡയറക്ടർ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭ്യമാക്കണം. സെറ്റ് സർട്ടിഫിക്കറ്റുകൾ മേയ് മാസം മുതൽ വിതരണം ചെയ്യും. സെറ്റ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷാഫോം മാർച്ച് 15 മുതൽ വെബ്സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2560311, 312, 313, 314.

Trending

No stories found.

Latest News

No stories found.