വിദ്യാഭ്യാസ വാർത്തകൾ (02-02-2024)

കോഴ്‌സിന്‍റെ സമയം, ഫീസ് തുടങ്ങിയ വിശദമായ വിവരങ്ങൾക്ക് http://lbscentre.kerala.gov.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക
Education News
Education News

എൽ.ബി.എസ് സെന്‍ററിൽ തൊഴിൽ അധിഷ്ഠിത കോഴ്‌സിലേക്കു അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്‍റർ ഫൊർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ, കീഴിലുള്ള  വിവിധ സെന്‍ററുകളിൽ 2024 ഫെബ്രുവരി മാസം അവസാന വാരം  ആരംഭിക്കുന്ന പുതുക്കിയ സിലബസ് പ്രകാരമുള്ള കേരള ഗവണ്മെന്‍റ് അംഗികൃത  ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ(സോഫ്റ്റ്‌വെയർ) DCA(S) കോഴ്‌സിന് PLUS 2 യോഗ്യതയുള്ളവർക്ക് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ഫെബ്രുവരി 20.

കോഴ്‌സിന്‍റെ സമയം, ഫീസ് തുടങ്ങിയ വിശദമായ വിവരങ്ങൾക്ക് http://lbscentre.kerala.gov.in/  എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. കൂടാതെ 0471-2560333  എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

ഡിപ്ലോമ ഇൻ ആയുർവേദിക് പഞ്ചകർമ്മ അസിസ്റ്റൻസ്

സ്റ്റേറ്റ് റിസോഴ്സ് സെന്‍ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളെജ് 2024 ജനുവരി സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ആയുർവേദിക് പഞ്ചകർമ്മ അസിസ്റ്റൻസ് കോഴ്സിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടി.

പന്ത്രണ്ടാം ക്ലാസ് ആണ് യോഗ്യത. വിദൂര വിദ്യാഭ്യാസ രീതിയിൽ നടത്തപ്പെടുന്ന ഈ കോഴ്സിന് ഒരു വർഷമാണ് കാലാവധി. സ്വയംപഠന സാമഗ്രികൾ, സമ്പർക്ക ക്ലാസുകൾ, പ്രാക്ടിക്കൽ ട്രെയിനിംഗ് എന്നിവ കോഴ്സിൽ ചേരുന്നവർക്ക് ലഭിക്കും. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാൻ കഴിയും. വിശദവിവരങ്ങൾ www.srccc.in ൽ ലഭിക്കും.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കണം

2023-24 അധ്യയന വർഷത്തെ പി.ജി. മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഫീസ് ഒടുക്കിയിട്ടുള്ളവരിൽ റീഫണ്ടിന് അർഹതയുള്ള വിദ്യാർഥികളിൽ ഇതുവരെയും അക്കൗണ്ട് ഡീറ്റെയിൽസ് അപ്‌ലോഡ് ചെയ്യാത്തവർക്കും അക്കൗണ്ട് ഡീറ്റെയിൽസ് തെറ്റായതു കാരണം റീഫണ്ട് ലഭിക്കാത്തവർക്കും തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

റീഫണ്ടിന് അർഹതയുള്ള വിദ്യാർഥികളുടെ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റീഫണ്ട് ലഭിക്കാൻ അർഹതയുള്ള വിദ്യാർഥികൾ www.cee.kerala.gov.in ലെ  P G Medical 2023 Candidate Portal എന്ന ലിങ്കിൽ ആപ്ലിക്കേഷൻ നമ്പർ, പാസ്‌വേഡ്‌ എന്നിവ നൽകി പ്രവേശിച്ച് Submit Bank Account Details എന്ന മെനു ക്ലിക്ക് ചെയ്ത് അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഫെബ്രുവരി 12നു വൈകിട്ട് അഞ്ചിനകം ഓൺലൈനായി സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

Trending

No stories found.

Latest News

No stories found.