വിദ്യാഭ്യാസ വാർത്തകൾ (05-04-2024)

അപേക്ഷയോടൊപ്പം ക്ഷേമനിധി ബോർഡിൽ നിന്ന് നൽകുന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം
വിദ്യാഭ്യാസ വാർത്തകൾ (05-04-2024)

സിവിൽ സർവീസ് പരിശീലനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേബർ ആൻഡ് എംപ്ലോയ്മെന്‍റിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന കിലെ ഐ.എ.എസ് അക്കാഡമിയിൽ അടുത്ത ബാച്ച് സിവിൽ സർവീസ് പ്രിലിമിനറി/മെയിൻസ് പരീക്ഷയുടെ പരിശീലനത്തിന് കേരള ഖാദി തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാം. 2024 ജൂൺ ആദ്യ വാരം ആരംഭിക്കുന്ന 10 മാസത്തെ കോഴ്സിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 20 ആണ്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത.

അപേക്ഷയോടൊപ്പം ക്ഷേമനിധി ബോർഡിൽ നിന്ന് നൽകുന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം. കോഴ്സിന്‍റെ ഫീസ് 20,000 രൂപയും (18 ശതമാനം ജി.എസ്.ടി+പുറമേ), കോഷൻ ഡെപ്പോസിറ്റ് 2,000 രൂപയുമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2479966, 0471-2309012, kile.kerala.gov.in.

റോബോട്ടിക്സ് സർട്ടിഫിക്കറ്റ് കോഴ്സ്

സ്‌കൂൾ വിദ്യാർത്ഥികൾക്ക് (7 മുതൽ 10 വരെ ക്ലാസ്) വേണ്ടി പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളെജിൽ 5 ദിവസത്തെ റോബോട്ടിക്‌സ് ആൻഡ് അർഡിനോ സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. ഏപ്രിൽ 15 ന് ആരംഭിക്കുന്ന കോഴ്‌സിലേക്ക് ചേരാൻ താൽപര്യമുള്ളവർ ഓഫീസുമായോ 0471-2349232, 9895874407 എന്നീ നമ്പറുകളിലോ ബന്ധപെടുക. വിശദവിവരങ്ങൾ http://lbt.ac.in ൽ ലഭ്യമാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com