വിദ്യാഭ്യാസ വാർത്തകൾ (08-09-2023)

education news
education news
Updated on

പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2023 ഏപ്രിലിൽ നടത്തിയ ഡിഫാം പാർട്ട് 1 (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക്: www.dme.kerala.gov.in.

ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ 11ന്

നെയ്യാറ്റിൻകര ഗവ. പോളിടെക്നിക് കോളെജിലെ ഒന്നാം വർഷ ഡിപ്ലോമ പ്രവേശനത്തിനായി ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 11ന് സ്പോട്ട് അഡ്മിഷൻ നടത്തും. സ്ട്രീം 1ൽ രാവിലെ 9.30 മുതൽ 10 വരെയും സ്ട്രീം 2ൽ ഉച്ചയ്ക്ക് 1.30 മുതൽ രണ്ടു വരെയുമാണ് സ്പോട്ട് രജിസ്ട്രേഷൻ.

സ്‌പോട്ട് അഡ്മിഷൻ 12ന്

തിരുവനന്തപുരം കോളെജ് ഒഫ് എൻജിനിയറിങ്ങിലെ (സി.ഇ.ടി) എംടെക്/ എം.ആർക്ക് സ്‌പോട്ട് അഡ്മിഷൻ സെപ്റ്റംബർ 12 നു രാവിലെ ഒൻപതിനു നടക്കും. വിശദവിവരങ്ങൾക്കും രജിസ്‌ട്രേഷനും www.cet.ac.in.

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്: ബയോമെട്രിക് ഒതന്‍റിഫിക്കേഷൻ ക്യാംപ്

കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്‍റെ 2022-23 അധ്യയന വർഷത്തെ പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് വിതരണത്തിന്‍റെ ഭാഗമായുള്ള ആധാർ അധിഷ്ഠിത ബയോമെട്രിക് ഒതന്‍റിഫിക്കേഷൻ ക്യാംപ് സെപ്റ്റംബർ 12, 13 തീയതികളിൽ ജില്ലാ തലത്തിൽ വീണ്ടും സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് : dcescholarship.kerala.gov.in

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com