വിദ്യാഭ്യാസ വാർത്തകൾ (09-11-2023)

വിദ്യാഭ്യാസ വാർത്തകൾ (09-11-2023)

ത്രിവത്സര എൽ.എൽ.ബി. : അന്തിമ മോപ് അപ് അലോട്ട്മെന്റ്

കേരളത്തിലെ ഗവൺമെന്റ് ലോ കോളജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2023-24ലെ ത്രിവത്സര എൽ.എൽ.ബി. കോഴ്സ് പ്രവേശനത്തിനുള്ള അന്തിമ മോപ് അപ് അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. നിർദ്ദിഷ്ട സമയത്തിനുള്ളിൽ രജിസ്റ്റർ ചെയ്ത ഓൺലൈൻ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ് നടത്തിയിട്ടുള്ളത്. അലോട്ട്മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും www.cee.kerala.gov.in ൽ ലഭിക്കും.

കെൽട്രോണിൽ കോഴ്സുകൾ

 ചെയിൻ മാനേജ്മന്റ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ & നെറ്റ്‌വർക്ക് മൈന്റെനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളോജിസ് സർട്ടിഫിക്കറ്റ് കോഴ്‌സായ അഡ്വാൻസ്ഡ്  ഗ്രാഫിക്‌സ്  ഡിസൈൻ, ഗ്രാഫിക്‌സ് & വിഷ്വൽ എഫക്ട്  എന്നിവയിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വി

വരങ്ങൾക്ക്: 0471 2325154, 8590605260.

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്‌ കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ടാലി), അലുമിനിയം ഫാബ്രിക്കേഷൻ,  ഗാർമെന്റ്‌ മേക്കിംഗ് & ഫാഷൻ ഡിസൈനിംഗ്, ടോട്ടൽ സ്റ്റേഷൻ,  ബ്യൂട്ടീഷ്യൻ, ഇലക്ട്രിക്കൽ വയർമാൻ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്കായി: 8075289889, 9495830907.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com