വിദ്യാഭ്യാസ വാർത്തകൾ (11-09-2023)

വിദ്യാഭ്യാസ വാർത്തകൾ (11-09-2023)

ബി.ടെക് ലാറ്ററൽ എൻട്രി : ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു

കേരളത്തിലെ എ.ഐ.സി.റ്റി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2023-24 അധ്യയന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി  പ്രവേശനത്തിന് വേണ്ടിയുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്‍റ് (മൂന്നാം ഘട്ടം) സെപ്റ്റംബർ 14 നു www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റിൽ  ഉൾപ്പെട്ട താൽപര്യമുള്ള അപേക്ഷാർഥികൾ കോഴ്‌സ്-കോളെെജ് ഓപ്ഷൻസ് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യണം.

പുതിയതായി നൽകുന്ന ഓപ്ഷനുകൾ പരിഗണിച്ചായിരിക്കും സ്‌പെഷ്യൽ അലോട്ട്‌മെന്‍റ്. കോളെജുകളിൽ  അഡ്മിഷൻ എടുത്തവർക്ക് എൻ.ഒ.സി ആവശ്യമില്ല. സെപ്റ്റംബർ 13 നു വൈകിട്ട് അഞ്ചു വരെ ഓപ്ഷൻസ് രജിസ്റ്റർ ചെയ്യാം.  അലോട്ട്‌മെന്‍റ് ലഭിക്കുന്നവർ 15നു വൈകിട്ട് അഞ്ചിനു മുൻപായി അതാതു കോളെജുകളിൽ പ്രവേശനം നേടേണം. കൂടുതൽ വിവരങ്ങൾക്ക് www.lbscentre.kerala.gov.in,  0471-2560363, 364.

കെ.ജി.റ്റി.ഇ ഓഫ്‌സെറ്റ് പ്രിന്‍റിങ് ടെക്‌നോളജി

സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഒരുവർഷം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ഓഫ്‌സെറ്റ് പ്രിന്‍റിങ്‌ ടെക്‌നോളജി കോഴ്‌സിന് കോഴിക്കോട് ഉപകേന്ദ്രത്തിൽ അപേക്ഷിക്കാം. ഒരു വർഷം ദൈർഘ്യമുള്ള പി.എസ്.സി അംഗീകരിച്ച കെ.ജി.ടി.ഇ കോഴ്‌സുകളായ പ്രീ-പ്രസ്  ഓപ്പറേഷൻ, പ്രസ് വർക്ക്, പോസ്റ്റ് പ്രസ്  ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് എന്നീ കോഴ്‌സുകളിൽ കോഴിക്കോട് ഉപകേന്ദ്രത്തിൽ സീറ്റുകൾ ഒഴിവുണ്ട്. പട്ടികജാതി/പട്ടികവർഗ്ഗ/മറ്റ് അർഹരായ വിഭാഗങ്ങൾക്ക്‌ നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക്‌ വരുമാന പരിധിക്ക്‌ വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.

സി-ആപ്റ്റിന്‍റെ  കോഴിക്കോട്‌ സബ്‌സെന്ററിലാണ്‌ കോഴ്‌സുകൾ നടത്തുന്നത്. ചേരാൻ ആഗ്രഹിക്കുന്നവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം സി-ആപ്റ്റ് ട്രെയിനിംഗ് ഡിവിഷനിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് : 0495 2723666, 0495 2356591, 9778751339. e-mail: Kozhikode@captkerala.com.

സ്പോട്ട് അഡ്മിഷൻ 13ന്

ആറ്റിങ്ങൽ ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളെെജിൽ വിവിധ ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 13ന് സ്പോട്ട് അഡ്മിഷൻ നടത്തും. താൽപര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം 11ന് കോളെജിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: 9846934601, 9446700417.

സ്പോട്ട് അഡ്മിഷൻ

2023-24 വർഷത്തെ എം.ടെക് പ്രവേശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ബാർട്ടൺഹിൽ ഗവൺമെന്‍റ് എൻജിനീയറിംഗ് കോളെജിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 13 ബുധനാഴ്ച നടക്കും. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമായി അന്നേ ദിവസം രാവിലെ ഒമ്പതിനു കോളെജിൽ ഹാജരാകണം. രാവിലെ 10നു ശേഷം രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല. വിശദവിവരങ്ങൾ കോളെജ് വെബ്സൈറ്റിൽ (www.gecbh.ac.in) ലഭ്യമാണ്.

കൈമനം വനിതാ പോളിടെക്നിക്: ലാറ്ററൽ എൻട്രി

കൈമനം വനിതാ പോളിടെക്നിക്ക് കോളെജിൽ 2023-24 അധ്യയന വർഷത്തിലേക്കുള്ള ലാറ്ററൽ എൻട്രി ഡിപ്ലോമ കോഴ്സുകളിലെ നിലവിലുള്ള ഒഴിവുകളിലേക്ക് സെപ്റ്റംബർ 13 ബുധനാഴ്ച സ്പോട്ട് അഡ്മിഷൻ നടക്കും. പ്രവേശനം നേടുവാൻ ആഗ്രഹിക്കുന്ന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ സെപ്റ്റംബർ 13നു രാവിലെ 9 മുതൽ 11 വരെ കൈമനം വനിതാ പോളിടെക്നിക്ക് കോളെജിൽ എത്തി രജിസ്റ്റർ ചെയ്യേണ്ടതാണ്. നിലവിൽ അപേക്ഷ സമർപ്പിക്കാത്ത വിദ്യാർഥിനികൾ പുതിയ അപേക്ഷ സമർപ്പിക്കുന്നതിനായി അന്നേ ദിവസം രാവിലെ ഒമ്പതിന് എത്തിച്ചേരണം. വിശദവിവരങ്ങൾ www.polyadmission.org/let എന്ന സൈറ്റിൽ ലഭ്യമാണ്.

നിലവിൽ ഏതെങ്കിലും പോളിടെക്നിക്ക് കോളെജിൽ അഡ്മിഷൻ എടുത്തവർ അഡ്മിഷൻ സ്ലിപ്പുമായി വരേണ്ടതാണ്.  ഇതുവരെ അഡ്മിഷൻ ലഭിക്കാത്തവർ ടി സി ഉൾപ്പെടെ എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകളും ഹാജരാക്കേണ്ടതാണ്. പ്രോസ്പെക്റ്റസ് പ്രകാരമുള്ള 13995/- രൂപ ഫീസ് (ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് മുഖേന), പിറ്റിഎ ഫണ്ട് (ക്യാഷ്) എന്നിവ അഡ്മിഷൻ സമയത്ത് നൽകണം.

എൽ.എൽ.എം : പരീക്ഷ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

2023 സെപ്റ്റംബർ 16ന് നടത്തുന്ന എൽ.എൽ.എം 2023 കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

വെബ്സൈറ്റിൽ ആപ്ലിക്കേഷൻ നമ്പറും, പാസ്‌വേഡും കൃത്യമായി നൽകിയതിനുശേഷം ‘Admit Card’ എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് അഡ്മിറ്റ് കാർഡിന്‍റെ  പ്രിന്‍റൗട്ട് എടുക്കാം. അപ്‌ലോഡ്‌ ചെയ്ത ഓൺലൈൻ അപേക്ഷയിലെ അപാകത മൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവച്ചിട്ടുണ്ട്.  അവർക്ക് ഹോം പേജിലെ ‘Memo’ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ തങ്ങളുടെ അപേക്ഷയിലെ ന്യൂനതകളുടെ വിശദവിവരങ്ങൾ കാണാം. അത്തരം അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ സെപ്റ്റംബർ 12 ഉച്ചയ്ക്ക് രണ്ടിനു മുമ്പായി അപ്‌ലോഡ്‌ ചെയ്യണം. തപാൽ/ഇ-മെയിൽ/ഫാക്സ് മുഖേന സമർപ്പിക്കുന്ന രേഖകൾ യാതൊരു കാരണവശാലും ന്യൂനതകൾ പരിഹരിക്കുന്നതിനായി സ്വീകരിക്കുന്നതല്ല. ഹെൽപ് ലൈൻ നമ്പർ: 0471 2525300.

പി ജി മെഡിക്കൽ: ഭേദഗതി വരുത്തിയ പ്രോസ്പെക്റ്റസും വിജ്ഞാപനവും പ്രസിദ്ധീകരിച്ചു

സർക്കാർ ഉത്തരവ് പ്രകാരം ഭേദഗതി വരുത്തിയ 2023ലെ പി ജി മെഡിക്കൽ കോഴ്സിലേക്കുള്ള പ്രോസ്പെക്റ്റസും വിജ്ഞാപനവും പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.  ഹെൽപ് ലൈൻ നമ്പർ: 0471 2525300.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com