വിദ്യാഭ്യാസ വാർത്തകൾ (13-03-2024)

ആറു വിഷയങ്ങളിലാണ് മൂന്നുവർഷ പിജി ഡിപ്ലോമ കോഴ്സുകൾ
വിദ്യാഭ്യാസ വാർത്തകൾ (13-03-2024)

ആറു വിഷയങ്ങളിൽ ത്രിവർഷ പി. ജി. ഡിപ്ലോമ: കെ. ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂണിൽ പ്രവേശനം

കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ ഈ അധ്യയന വർഷത്തെ കോഴ്സുകൾ ജൂണിൽ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ആറു വിഷയങ്ങളിലാണ് മൂന്നുവർഷ പിജി ഡിപ്ലോമ കോഴ്സുകൾ.

സ്‌ക്രിപ്റ്റ് റൈറ്റിംഗും സംവിധാനവും, ഛായാഗ്രഹണം, എഡിറ്റിംഗ്, ഓഡിയോഗ്രഫി, അഭിനയം, ആനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്റ്റ്‌സ് എന്നീ വിഷയങ്ങളിലാണ് പ്രവേശനം ഉണ്ടാവുക. മൂന്നുവർഷ പിജി ഡിപ്ലോമ കോഴ്സുകൾ വീണ്ടും ആരംഭിക്കാൻ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഈ വർഷത്തെ പ്രവേശന നടപടികളെന്നും മന്ത്രി പറഞ്ഞു.

സപ്ലിമെന്‍ററി പരീക്ഷ

തിരുവനന്തപുരം ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2024 ഏപ്രിലിൽ നടക്കുന്ന സപ്ലിമെന്‍ററി പരീക്ഷ എഴുതാൻ താൽപര്യമുള്ള വിദ്യാർഥികൾ മാർച്ച് 15ന് ഓഫീസുമായി ബന്ധപ്പെടണമെന്നു പ്രിൻസിപ്പൽ അറിയിച്ചു. പരീക്ഷാ ഫീസ് പിഴ കൂടാതെ അടയ്ക്കേണ്ട അവസാന തീയതി മാർച്ച് 23. ഫോൺ: 0471 2728340.

തൊഴിലധിഷ്ഠിത കോഴ്സുകളിൽ പ്രവേശനം

കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്സുകളായ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്‍റ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്‍റനൻസ്, വെബ്ഡിസൈൻ ആൻഡ് ഡെവലപ്മെന്‍റ്, ഡി.സി.എ, സോഫ്റ്റ്‌വെയർ ടെസ്റ്റിങ്ങ് എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. തിരുവനന്തപുരത്തുള്ള സ്പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്‍ററിലോ 0471 2337450, 8590605271 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.

Trending

No stories found.

Latest News

No stories found.