വിദ്യാഭ്യാസ വാർത്തകൾ (14-06-2024)

അപേക്ഷാർഥിയുടെ ലോഗിൻ പോർട്ടലിൽ ലഭ്യമായ റിമാർക്‌സ് പ്രകാരം ആവശ്യമായ തിരുത്തലുകൾ വരുത്തിയവർ ഇനി അത് ചെയ്യേണ്ടതില്ല
education news
education news

സീറ്റൊഴിവ്

കേരള സർക്കാരിന്‍റെ ടൂറിസം വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം സെന്‍ററിൽ 2024-25 അധ്യയന വർഷത്തെ ഒരു വർഷം ദൈർഘ്യമുളള ഹോട്ടൽ മാനേജ്മെന്‍റ് കോഴ്സായ ഫുഡ് പ്രൊഡക്ഷൻ കോഴ്സിലേക്ക് പട്ടിക വർഗ വിഭാഗത്തിൽ ഒരു സീറ്റും, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ / ഫുഡ് ആൻഡ് ബിവറേജ് സർവീസ് കോഴ്സുകളിൽ പട്ടിക വർഗ വിഭാഗത്തിൽ ഓരോ സീറ്റും, ഇ.ഡബ്ല്യൂ.എസ് വിഭാഗത്തിലും, മറ്റ് വിഭാഗങ്ങളിലും ഏതാനും സീറ്റുകളും ഒഴിവുണ്ട്. സ്പോട്ട് അഡ്മിഷനു വേണ്ടി അസൽ സർട്ടിഫിക്കറ്റുകളുമായി ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0471-2728340, 8075319643, 7561882783.

ബാച്ചിലർ ഒഫ് ഡിസൈൻ കോഴ്സ്: അപേക്ഷയിൽ തിരുത്തലുകൾ 18 വരെ

കൊല്ലത്തു പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്‌നോളജി കേരള, ബാച്ചിലർ ഒഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) കോഴ്‌സിലേക്ക് 2024-25 അധ്യയന വർഷത്തെ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ടു സമർപ്പിച്ച അപേക്ഷകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി.

അപേക്ഷകളിലെ തിരുത്തലുകൾ ജൂൺ 18നു മുമ്പ് www.lbscentre.kerala.gov.in ലെ അപ്ലിക്കേഷൻ പോർട്ടൽ മുഖേന വരുത്തണം. അപേക്ഷാർഥിയുടെ ലോഗിൻ പോർട്ടലിൽ ലഭ്യമായ റിമാർക്‌സ് പ്രകാരം ആവശ്യമായ തിരുത്തലുകൾ വരുത്തിയവർ ഇനി അത് ചെയ്യേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.

ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷ 30ന്

എൽ.ബി.എസ് സെന്‍റർ ഫൊർ സയൻസ് ആൻഡ് ടെക്നോളജിയിൽ 2024-25 അധ്യയന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശനത്തിന് താൽപര്യമുള്ള വർക്കിംഗ് പ്രൊഫഷണലുകൾ ജൂൺ 30നു നടത്തുന്ന ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യണം. പ്രവേശന പരീക്ഷ ജൂൺ 30നു വിവിധ കേന്ദ്രങ്ങളിൽ നടക്കും. തുടർ വിവരങ്ങൾക്ക് www.lbscentre.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2324396, 2560327, 2560363, 2560364.

വാക്-ഇൻ-ഇന്‍റർവ്യൂ

കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് റസിഡൻഷ്യൽ ടീച്ചർ, അഡീഷണൽ ടീച്ചർ, കുക്ക്, ക്ലീനിങ് സ്റ്റാഫ് കം കുക്കിങ് അസിസ്റ്റന്‍റ് എന്നീ തസ്തികകളിലേക്ക് നിർദിഷ്ഠ യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്-ഇൻ-ഇന്‍റർവ്യൂ നടത്തും.

അപേക്ഷകർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂൺ 20ന് രാവിലെ 11ന് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കരമന കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ നടക്കുന്ന വാക്-ഇൻ-ഇന്‍റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്റ്റർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം-695 002. ഫോൺ: 0471- 2348666. ഇ-മെയിൽ : keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: തീയതി നീട്ടി

2024-25 അധ്യയന വർഷത്തേക്കുള്ള സംസ്ഥാന പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണ തീയതി ജൂൺ 20 വരെ നീട്ടി. പൊതുവിഭാഗങ്ങൾക്ക് 200 രൂപയും, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 100 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി www.polyadmission.org മുഖേന One-Time Registration പ്രക്രിയ ഫീസടച്ച് പൂർത്തിയാക്കണം.

അപേക്ഷകർ One-Time Registration പ്രക്രിയ പൂർത്തിയാക്കിയതിനു ശേഷം അപേക്ഷകരുടെ ലോഗിൻ വഴി പോളിടെക്‌നിക് പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കാം. One-Time Registration അപേക്ഷകർ ഒരു പ്രാവശ്യം മാത്രം ചെയ്താൽ മതി. ഒരു വിദ്യാർഥിയ്ക്ക് 30 ഓപ്ഷനുകൾ വരെ നൽകാം. പ്രോസ്‌പെക്റ്റസിനും കൂടുതൽ വിവരങ്ങൾക്കും: www.polyadmission.org.

എം.എസ്.സി. (എം.എൽ.ടി) ഒന്നാംഘട്ട അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളെജിലും, കോഴിക്കോട്ടെ സ്വാശ്രയ കോളെജായ മിംസ് കോളെജ് ഒഫ് അല്ലൈഡ് ഹെൽത്ത് സയൻസിലും നടത്തുന്ന എം.എസ്.സി. (എം.എൽ.ടി.) കോഴ്‌സിന് ഓപ്ഷനുകൾ സമർപ്പിച്ചതിന്‍റെ അടിസ്ഥാനത്തിലുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്‍റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്‍റ് ലഭിച്ചവർ ജൂൺ 15 ന് മുൻപ് ഓൺലൈനായി ഫീസ് ഒടുക്കണം. അലോട്ട്‌മെന്‍റ് ലഭിച്ചവർ കോളെജുകളിൽ പ്രവേശനം നേടേണ്ടതില്ല. ഫീസ് ഒടുക്കാത്തവരെ അടുത്ത അലോട്ട്‌മെന്‍റിൽ പങ്കെടുപ്പിക്കില്ല. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.

സ്പോർട്സ് സ്കൂളുകളിൽ ഒഴിവ്

കായിക യുവജനകാര്യാലയത്തിന് കീഴിലുള്ള സ്പോർട്സ് സ്കൂളുകളായ തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, തൃശ്ശൂർ സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിൽ കപ്പാസിറ്റി ബിൽഡിംഗ് പ്രൊജക്റ്റ് ഓപ്പറേഷൻസ് ആൻഡ് മെയിന്‍റനൻസ് പ്രൊജക്റ്റ് എന്നിവയ്ക്ക് കീഴിലുള്ള വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

ബന്ധപ്പെട്ട കായികയിനത്തിൽ മതിയായ യോഗ്യതയും പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറവും dsya.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോറം ഡയറക്റ്ററേറ്റ് ഒഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫേഴ്സ്, ജിമ്മിജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം, പിൻ: 695033 എന്ന വിലാസത്തിലോ dsyagok@gmail.com എന്ന ഇ-മെയിൽ മുഖാന്തിരമോ അയക്കാം. ജൂൺ 22നു വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷ സമർപ്പിക്കണം.

പുതുതലമുറ ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് അപേക്ഷിക്കാം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില, തളിപറമ്പ) കീഴിൽ കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇന്‍റർനാഷണൽ സെന്‍റർ ഫൊർ ലീഡർഷിപ്പ് സ്റ്റഡീസ്, കേരള ക്യാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പ് (IPPL) 2024-25 അധ്യയന വർഷത്തിൽ പുതുതലമുറ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.

MA Social Enterpreneurship and Development, MA Public Policy and Development, MA Decentralisation and Local Governance എന്നിവയാണ് കോഴ്സുകൾ. ഏതൊരു വിഷയത്തിലും 45 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ ബിരുദധാരികൾക്ക് അപേക്ഷിക്കാം. രജിസ്ട്രേഷൻ ഫീസ് 600 രൂപ. (എസ്.സി, എസ്.ടി, പി.ഡബ്ല്യു.ബി.ഡി 300 രൂപ) ഓൺലൈനായി (SBIepay) മുഖാന്തിരം അടച്ച ശേഷം അപേക്ഷ https://www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റ് വഴി ജൂൺ 30 വരെ സമർപ്പിക്കാം.

Trending

No stories found.

Latest News

No stories found.