

ബി.ഡി.എസ്. കോഴ്സിലേക്കുള്ള പ്രവേശനം നീട്ടി
2023-24 അധ്യയന വർഷത്തെ ബി.ഡി.എസ്. കോഴ്സിലേക്കുള്ള പ്രവേശനത്തിനായുള്ള അവസാന തീയതി ഒക്റ്റോബർ 15 വരെ നീട്ടി. ദന്തൽ കോളെജുകളിൽ ഒഴിവുള്ള ബി.ഡി.എസ്. സീറ്റുകൾ പ്രവേശന പരീക്ഷാ കമ്മീഷണർ നൽകിയിട്ടുള്ള യോഗ്യതാ ലിസ്റ്റുകളിൽ നിന്നും കോളെജുകൾക്ക് നികത്താവുന്നതാണ്. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും നിലവിൽ പ്രവേശനം ലഭിക്കാത്തതുമായ വിദ്യാർഥികൾ, അഡ്മിഷൻ ആഗ്രഹിക്കുന്ന പക്ഷം ഒക്റ്റോബർ 15 ഉച്ചയ്ക്ക് 2 മണിക്കകം അതാത് കോളെജുകളിൽ ബന്ധപ്പെടുക.
സെപ്റ്റംബർ 28-ാം തീയതിയിൽ പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള വിശദമായ മാർഗനിർദ്ദേശങ്ങൾ കോളെജുകളും വിദ്യാർഥികളും നിർബന്ധമായും പാലിക്കേണ്ടതാണ്.
വിശദവിവരങ്ങൾക്ക് : www.cee.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471 2525300.
പി.ജി. നഴ്സിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശനം: അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
2023-24 അധ്യയന വർഷത്തിലെ പി.ജി. നഴ്സിംഗ് കോഴ്സുകളിലേക്കുള്ള ഒന്നാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ അലോട്ട്മെന്‍റ് ലിസ്റ്റ് കാണാവുന്നതാണ്. അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെന്‍റ് മെമ്മോയും അസൽ രേഖകളും സഹിതം ഒക്റ്റോബർ 17 വൈകിട്ട് 3നകം ബന്ധപ്പെട്ട നഴ്സിംഗ് കോളെജിൽ ഹാജരായി പ്രവേശനം നേടേണ്ടതാണ്. ഫോൺ: 0471 2525300.