വിദ്യാഭ്യാസ വാർത്തകൾ (15-11-2023)

റീഫണ്ടിന് അർഹതയുള്ള വിദ്യാർഥികളുടെ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ വാർത്തകൾ (15-11-2023)

വിജ്ഞാപനം പ്രസിദ്ധീകരിച്ചു

സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന ഏപ്രിൽ 2022 (2010 റിവിഷൻ സ്‌കീം-2014) അഡ്മിഷൻ – സെമസ്റ്റർ 1 മുതൽ 6 വരെ സപ്ലിമെന്ററി) ഡിപ്ലോമ പരീക്ഷുടെ ടൈം ടേബിൾ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ www.sbte.kerala.gov.in ൽ ലഭ്യമാണ്.

പി.ജി. മെഡിക്കൽ: റീഫണ്ടിന് വിവരങ്ങൾ ഓൺലൈനായി നൽകണം

2022 അധ്യയന വർഷത്തെ പി.ജി. മെഡിക്കൽ കോഴ്സ് പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷ കമ്മീഷണർക്ക് ഫീസ് ഒടുക്കിയിട്ടുളളവരിൽ ഇതുവരെയും റീഫണ്ട് ലഭിക്കാത്ത വിദ്യാർഥികൾക്ക് തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. റീഫണ്ടിന് അർഹതയുള്ള വിദ്യാർഥികളുടെ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

റീഫണ്ട് ലഭിക്കാൻ അർഹതയുള്ള വിദ്യാർഥികൾ www.cee.kerala.gov.in ലെ PG Medical 2022 Candidate Portal’ എന്ന ലിങ്കിൽ ആപ്ലിക്കേഷൻ നമ്പർ, പാസ് വേഡ് എന്നിവ നൽകി പ്രവേശിച്ച് Submit Bank Account Details എന്ന മെനു ക്ലിക്ക് ചെയ്ത് അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നവംബർ 25നു വൈകിട്ട് അഞ്ചുവരെ ഓൺലൈനായി സമർപ്പിക്കണം. ഹെൽപ് ലൈൻ: 0471-2525300.

പഞ്ചവത്സര എൽഎൽബി പ്രവേശനം

സർക്കാർ / സ്വാശ്രയ ലോ കോളജുകളിൽ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി കോഴ്സ് പ്രവേശനത്തിനുള്ള ഓൺലൈൻ മോപ് അപ് അലോട്ട്മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിന് യോഗ്യരായ വിദ്യാർഥികൾക്ക് അതത് ലോ കോളജുകളിൽ നവംബർ 17 വരെ അപേക്ഷ നൽകാം.

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യർ

കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഒൻപതാമത് ബാച്ചിന്റെ വാചാ പരീക്ഷ നവംബർ 24, 25 തീയതികളിൽ തിരുവനന്തപുരത്ത് നിയമസഭാ സമുച്ചയത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.niyamasabha.org.

സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

സർക്കാർ / എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലും മ്യൂസിക്, സംസ്കൃത കോളജുകളിലും ബിരുദ കോഴ്സുകളിൽ 2022-23 അധ്യയന വർഷം ഒന്നാം വർഷ ക്ലാസിൽ പ്രവേശനം ലഭിച്ച വിദ്യാർഥികളിൽ നിന്നും സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് വേണ്ടി അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്കോളർഷിപ്പ് വെബ്സൈറ്റായ www.dcescholarship.kerala.gov.in ൽ state merit scholarship (SMS) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ ആയി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 8921679554.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന് നവംബർ 25നു രാവിലെ 11നു വാക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യതകൾ അടക്കമുള്ള കൂടുതൽ വിവരങ്ങൾ 0484-2386000 എന്ന നമ്പറിൽ ലഭിക്കും.

കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് താൽകാലിക നിയമനം നടത്തുന്നതിന് നവംബർ 24നു രാവിലെ 11നു വാക് ഇൻ ഇന്റർവ്യൂ നടത്തും. എം.ബി.ബി.എസ് / തത്തുല്യവും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2386000.

മേട്രൺ ഒഴിവ്

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളജിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ മേട്രൺമാരുടെ രണ്ട് ഒഴിവിൽ നിയമനത്തിനായി എസ്.എസ്.എൽ.സി യും ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യാൻ താല്പര്യവുമുള്ള (അക്കൗണ്ടിംഗ് അഭിലഷണീയം) 40നും 60നും ഇടയിൽ പ്രായമുള്ള വനിതാ ഉദ്യോഗാർഥികളുടെ വാക്-ഇൻ-ഇന്റർവ്യൂ നവംബർ 21നു രാവിലെ പത്തിനു കോളജിൽ നടത്തും. താല്പര്യമുള്ള ഉദ്യോഗാർഥികൾ വയസ്, യോഗ്യത, പ്രവൃത്തിപരിചയം, സ്വഭാവ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ രേഖകൾ സഹിതം കോളജ് ഓഫീസിൽ ഹാജരാകണം.

ഇ-ഹെൽത്ത് പദ്ധതിയിൽ ട്രെയിനി

തിരുവനന്തപുരം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി താത്കാലികാടിസ്ഥാനത്തിൽ ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് നവംബർ 29നു തിരുവനന്തപുരം ജനറൽ ആശുപത്രി റോഡിൽ ഡി.എം.ഒ ഓഫീസ് കോമ്പൗണ്ടിനു സമീപമുള്ള ന്യൂട്രീഷ്യൻ ഹാളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടു വരെ വാക്-ഇൻ-ഇന്റർവ്യൂ നടത്തും.

മൂന്നുവർഷ ഇലക്ടോണിക്സ്/കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമയാണ് യോഗ്യത. ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം, ഹോസ്പിറ്റൽ മാനേജ്മെന്റ് സോഫ്റ്റ് വെയർ ആൻഡ് ഇംപ്ലിമെന്റേഷനിൽ പ്രവൃത്തിപരിചയം അഭികാമ്യം. ബയോഡാറ്റ അയയ്ക്കേണ്ട ഇ-മെയിൽ: tvmehealth@gmail.com. വിശദവിവരങ്ങൾക്ക്: www.ehealth.kerala.gov.in, 9048022243.

കെ.എ.എസ് ഓറിയന്റേഷൻ പ്രോഗ്രാം

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന് തയാറെടുക്കുന്നവർക്കായി കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ 30ന് രാവിലെ 10ന് കെ.എ.എസിന് എങ്ങനെ തയാറെടുക്കാം എന്ന വിഷയത്തിൽ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കും. ഉദ്യോഗാർഥികൾക്ക് കെ.എ.എസ് ഉദ്യോഗസ്ഥരുമായി സംവദിക്കാനും അവസരമുണ്ട്. ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ 25ന് മുമ്പ് https://bit.ly/32ueigbMCC എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് പ്രവർത്തന സമയത്ത് 0471-2304577 എന്ന നമ്പറിൽ ബന്ധപ്പെടണം.

സിസ്റ്റം മാനേജർ

പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ സിസ്റ്റം മാനേജർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് 22ന് വൈകിട്ട് അഞ്ചുവരെ അപേക്ഷ നൽകാം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com