വിദ്യാഭ്യാസ വാർത്തകൾ (16-11-2023)

വിദ്യാഭ്യാസ വാർത്തകൾ (16-11-2023)

സൗജന്യ പരിശീലനം

കേള സർക്കാർ സ്ഥാപനമായ എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തിൽ  തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ 40 ശതമാനത്തിൽ കൂടുതൽ വൈകല്യമുള്ള ഭിന്നശേഷിക്കാർക്കായി സൗജന്യമായി നടത്തുന്ന കോഴ്സുകളിൽ അപേക്ഷിക്കാം.

ബുക്ക് ബൈഡിംഗ്,  ഫ്‌ളോറൽ ഡെക്കറേഷൻ ആൻഡ് ബൊക്കെ മേക്കിംഗ്, ഓർണമെന്റ് മേക്കിംഗ്, ഗ്ലാസ്സ്/പോട്ട് എംപോസിംഗ് പെയിന്റിംഗ്  കോഴ്‌സുകളാണുള്ളത്.  അപേക്ഷാ ഫോം സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി  സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസിൽ നിന്ന് നേരിട്ടും ceds.kerala.gov.in  ലും ലഭ്യമാണ്.

പൂരിപ്പിച്ച അപേക്ഷാഫോം 20ന് മുമ്പ് പൂജപ്പുര ഓഫീസിൽ ലഭ്യമാക്കണം.  കൂടുതൽ വിവരങ്ങൾക്ക്:  8289827857, 0471 2345627.

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ്

കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ  ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ നവംബർ 22നു ആരംഭിക്കുന്ന  കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് ആൻഡ് ജി.എസ്.ടി യൂസിങ് ടാലി കോഴ്‌സിന് പ്ലസ്ടു/ബി.കോം പാസായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നവംബർ 21 വരെ www.lbscentre.kerala.gov.in മുഖേന അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560333.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com