വിദ്യാഭ്യാസ വാർത്തകൾ (19-09-2023)

education news
education news
Updated on

കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ

കെൽട്രോണിന്‍റെ തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സുകളായ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനെജ്മെന്‍റ്, കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്‍റനൻസ്, മൊബൈൽ ഫോൺ ടെക്നോളജി, എ.സി ആൻഡ് റഫ്രിജറേഷൻ, ഡി.സി.എ എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 8590605271.

ഹിന്ദി അധ്യാപക കോഴ്സിന് അപേക്ഷിക്കാം

വിദ്യാഭ്യാസവകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്‍ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്സിന് അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടൂ അല്ലെങ്കില്‍ പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്സ് അല്ലെങ്കില്‍ ബി എ ഹിന്ദി പാസായിരിക്കണം. പ്രായപരിധി 17നും 35 മധ്യേ. പട്ടികജാതി, പട്ടികവര്‍ഗം, മറ്റു പിന്നാക്കക്കാര്‍ക്കും സീറ്റ് സംവരണം ലഭിക്കും. അവസാനതീയതി സെപ്റ്റംബര്‍ 30. അപേക്ഷാഫോമിനും വിവരങ്ങള്‍ക്കും പ്രിന്‍സിപ്പല്‍, ഭാരത്ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍  പത്തനംതിട്ട. ഫോണ്‍- 04734296496, 8547126028.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com