വിദ്യാഭ്യാസ വാർത്തകൾ (20-03-2024)

2024 മാർച്ച് 31 വരെ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കാവുന്നതാണ്
education news
education news

കംപ്യൂട്ടർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ പൂജപ്പുരയിലുള്ള എൽ.ബി.എസ് ഐറ്റിഡബ്ല്യു ക്യാംപസിലെ പരീശീലന കേന്ദ്രത്തിൽ 2024 ഏപ്രിൽ മാസം ആദ്യവാരം ആരംഭിക്കുന്ന ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സിന് എസ്.എസ്.എൽ.സി പാസായവരിൽ നിന്നും ഈ വർഷത്തെ പരീക്ഷ എഴുതിയവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 2024 മാർച്ച് 31 വരെ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2560333.

ബാച്ചിലർ ഒഫ് ഡിസൈൻ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരള സർക്കാരിനു കീഴിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്‌നോളജി കേരള, ബാച്ചിലർ ഒഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. അപേക്ഷകർ ഏതെങ്കിലും അംഗീകൃത പരീക്ഷ ബോർഡിന്റെ പ്ലസ് ടു യോഗ്യതാപരീക്ഷ വിജയിച്ചിരിക്കണം. എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ ബാച്ചിലർ ഒഫ് ഡിസൈൻ കോഴ്‌സിന് ചേരാൻ അർഹതയുണ്ടാവുകയുള്ളു.

തിരുവനന്തപുരത്തെ പരീക്ഷ കേന്ദ്രങ്ങളിൽ വെച്ച് പ്രവേശന പരീക്ഷ നടത്തുന്നതാണ്. പരീക്ഷ തീയതി പിന്നീട് അറിയിക്കുന്നതാണ്. പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഈ കോഴ്‌സിലേക്കുള്ള പ്രവേശനം നടത്തുന്നത്. www.iftk.ac.in അല്ലെങ്കിൽ www.lbscentre.kerala.gov.in എന്നീ വെബ്‌സൈറ്റുകൾ വഴി 2024 മാർച്ച് 15 മുതൽ മേയ് 31 വരെ അപേക്ഷാ ഫീസ് ഓൺലൈനായി ഒടുക്കി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

പൊതുവിഭാഗത്തിന് 1500 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 750 രൂപയുമാണ് അപേക്ഷാ ഫീസ്. വ്യക്തിഗത വിവരങ്ങൾ വെബ്‌സൈറ്റിൽ കൂടി ഓൺലൈനായി രേഖപ്പെടുത്തിയ ശേഷം ഓൺലൈൻ മുഖേന അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്‌ലോഡ്‌ ചെയ്യേണ്ടതാണ്. കോഴ്‌സ് സംബന്ധിച്ചു കൂടുതൽ വിവരങ്ങൾക്ക് 9447710275 എന്ന നമ്പറിലും അപേക്ഷ സമർപ്പിക്കൽ സംബന്ധിച്ചു സംശയങ്ങൾക്ക് 0471-2560327 എന്ന നമ്പറിലും ബന്ധപ്പെടുക.

ഐ.എച്ച്.ആർ.ഡിയിൽ അവധിക്കാല പരിശീലനം

ഐ.എച്ച്.ആർ.ഡിയുടെ അനുബന്ധ സ്ഥാപനമായ മോഡൽ ഫിനിഷിംഗ് സ്കൂളിൽ 30 ദിവസം ദൈർഘ്യമുള്ള കംപ്യൂട്ടർ/സോഫ്റ്റ് സ്കിൽസ് പരിശീലനത്തിന് 31 വരെ അപേക്ഷ നൽകാം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എട്ടാം ക്ലാസ്. ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സ്റ്റേറ്റ് ബോർഡുകളുടെ കംപ്യൂട്ടർ സിലബസ് അടിസ്ഥാനമാക്കിയാണ് പരിശീലനം. കൂടുതൽ വിവരങ്ങൾക്ക് : 0471-2307733.

Trending

No stories found.

Latest News

No stories found.