വിദ്യാഭ്യാസ വാർത്തകൾ (20-06-2024)

വിശദാംശങ്ങളും പ്രോസ്പെക്ടസും പ്രസ്തുത വെബ്‌സൈറ്റിൽ നിന്നും ലഭ്യമാകും
Education news
Education news

ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ ആൻഡ് ബിസിനസ് മാനെജ്മെന്റ്

സംസ്ഥാന സഹകരണ യൂണിയന്‍റെ നിയന്ത്രണത്തിലുള്ള വിവിധ കോളെജുകളിൽ 2024-25 വർഷത്തെ ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ ആൻഡ് ബിസിനസ് (എച്ച്.ഡി.സി ആൻഡ് ബി.എം) മാനെജ്മെന്റ് കോഴ്സിലേക്കുള്ള അപേക്ഷ 20 മുതൽ ഓൺലൈനായി സമർപ്പിക്കാം. അംഗീകൃത സർവകലാശാല ബിരുദമാണ് യോഗ്യത. അപേക്ഷ ജൂലൈ 15 വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. അപേക്ഷ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും https://scu.kerala.gov.in

പ്രവേശന പരീക്ഷ ജൂൺ-22-ന്

കേരള മീഡിയ അക്കാദമിയിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സ് (ടെലിവിഷൻ ജേണലിസം, ജേണലിസം & കമ്യൂണിക്കേഷൻ, പി.ആർ & അഡ്വർടൈസിംഗ്) 2024-25 ബാച്ചിന്‍റെ പ്രവേശന പരീക്ഷ ജൂൺ-22-ന് (ശനിയാഴ്ച) ഓൺലൈനായി നടക്കും. പോർട്ടൽ ലിങ്കും, അഡ്മിറ്റ് കാർഡുമായി ബന്ധപ്പെട്ട മറ്റു നിർദ്ദേശങ്ങളും അപേക്ഷകർക്ക് ഇ-മെയിലായി അയച്ചിട്ടുണ്ട്. ഇ-മെയിൽ ലഭിക്കാത്തവർ 21.06.2024 വൈകീട്ട് 5-ന് മുമ്പ് അക്കാദമിയുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ 0484-2422275, ഹെൽപ്പ് ലൈൻ നമ്പർ- 7356610110, 9207199777, 8848641615, 7012857600.

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്‍ററി പ്രാക്റ്റീസ് ആൻഡ് പ്രൊസീജിയർ

കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്‍ററി സ്റ്റഡി സെന്‍റർ (പി.എസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാലമെന്‍ററി പ്രാക്റ്റീസ് ആൻഡ് പ്രൊസീജിയറിന്‍റെ പത്താമത് ബാച്ച് ഫിനിഷിങ് ക്ലാസുകൾ ജൂലൈ ആറ്, ഏഴ് തീയതികളിൽ കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്. ഗേൾസ് സ്കൂളിലും ജൂലൈ 13, 14 തീയതികളിൽ തിരുവനന്തപുരം നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിലും ജൂലൈ 20, 21 തീയതികളിൽ എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലും രാവിലെ 9.30 മുതൽ വൈകിട്ട് 5.15 വരെ നടത്തും. കോഴ്സിന്‍റെ ഫീസ് അടച്ച് രേഖകൾ ഹാജരാക്കിയിട്ടുള്ള പഠിതാക്കൾക്ക് ക്ലാസിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് www.niyamasabha.org യിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക. ഫോൺ: 0471-2512662/2453/2670.

ബി എഫ് എ പ്രവേശനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മൂന്നു സർക്കാർ ഫൈൻ ആർട്‌സ് കോളെജുകളിലെ (തിരുവനന്തപുരം, മാവേലിക്കര, തൃശൂർ) 2024-25 അധ്യയന വർഷത്തെ ബി എഫ് എ (ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ്) ഡിഗ്രി കോഴ്‌സ് പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂൺ 24 മുതൽ ജൂലൈ 6 വരെ www.dtekerala.gov.in വഴി ഓൺലൈനായി സമർപ്പിക്കാം. പ്ലസ് ടു വോ തത്തുല്യ യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. വിശദാംശങ്ങളും പ്രോസ്പെക്ടസും പ്രസ്തുത വെബ്‌സൈറ്റിൽ നിന്നും ലഭ്യമാകും. പൊതു വിഭാഗത്തിലെ അപേക്ഷകൾക്ക് 600 രൂപയും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിലെ അപേക്ഷകർക്ക് 300 രൂപയുമാണ് അപേക്ഷാഫീസ്. ഓൺലൈനായി (ഇന്‍റർനെറ്റ് ബാങ്കിങ്/ യു.പി.ഐ പെയ്മെന്‍റ്സ്/ ക്രെഡിറ്റ് കാർഡ് / ഡെബിറ്റ് കാർഡ്) അപേക്ഷയോടൊപ്പം അടയ്ക്കാം.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തയാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് പ്രവേശനം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0471 2561313, 9400006510.

Trending

No stories found.

Latest News

No stories found.