വിദ്യാഭ്യാസ വാർത്തകൾ (24-05-2024)

ജൂൺ 12 വരെ www.polyadmission.org എന്ന പോർട്ടൽ വഴി ഓൺലൈൻ ആയി അപേക്ഷിക്കാം
വിദ്യാഭ്യാസ വാർത്തകൾ (24-05-2024)
education news

ഗസ്റ്റ് അധ്യാപക അഭിമുഖം

നെയ്യാറ്റിൻകര, കുളത്തൂർ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളെജിൽ ഇംഗ്ലീഷ്, ജേർണലിസം, മലയാളം, ഹിന്ദി, ജിയോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, ബയോകെമിസ്ട്രി, കെമിസ്ട്രി, സുവോളജി എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കൊല്ലം കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്ററേറ്റിലെ ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ ഉദ്യോഗാർഥികൾ മേയ് 27, 28, 29, 30 തീയതികളിൽ കോളെജിൽ നടത്തുന്ന ഇന്‍റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.

27.05.2024- സ്റ്റാറ്റിസ്റ്റിക്‌സ്, ജിയോളജി (രാവിലെ 11 മണിയ്ക്ക്)

28.05.2024- സുവോളജി (രാവിലെ 10 മണിയ്ക്ക്), ഇംഗ്ലീഷ്, ജേർണലിസം (രാവിലെ 11.30 മണിയ്ക്ക്), കെമിസ്ട്രി (ഉച്ചയ്ക്ക് 2 മണിയ്ക്ക്)

29.05.2024- ഹിന്ദി (രാവിലെ 10.30 മണി), മലയാളം (ഉച്ചയ്ക്ക് 2 മണിയ്ക്ക്)

30.05.2024- ബയോകെമിസ്ട്രി (രാവിലെ 11 മണിയ്ക്ക്)

ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി

ആറ്റിങ്ങൽ ഗവൺമെന്‍റ് ഐ.ടി.ഐയിൽ ഐ.എം.സിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒരു വർഷ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി കോഴ്സിന് അഡ്മിഷൻ ആരംഭിച്ചു. SSLC,+2 യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 919020920920

പോളി അഡ്മിഷൻ 2024-25

സംസ്ഥാന  സർക്കാർ  സ്ഥാപനമായ IHRD യുടെ  പൈനാവ്  മോഡൽപോളിടെക്‌നിക്  കോളെജിൽ  ഒന്നാം വർഷത്തിലേക്ക് അഡ്മിഷൻ ആരംഭിച്ചു. അഡ്മിഷന് താൽപര്യമുള്ള SSLC/THSLC/ CBSE-X/ മറ്റ് തുല്യ പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹരായവർക്ക് അപേക്ഷിക്കാം. ജൂൺ 12 വരെ www.polyadmission.org എന്ന പോർട്ടൽ വഴി ഓൺലൈൻ ആയി അപേക്ഷിക്കാം.

ബയോമെഡിക്കൽ എൻജിനീയറിങ്, കംപ്യൂട്ടർ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, സൈബർ ഫോറൻസിക് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് എന്നീ  എൻജിനീയറിങ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. SC/ST/OEC/OBC-H വിദ്യാർഥികൾക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04862 297617, 8547005084, 9446073146

പോളിടെക്നിക് ലാറ്ററൽ എൻട്രി അഡ്മിഷൻ

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർക്കാർ പോളിടെക്നിക് കോളെജുകളിലേക്ക് ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷ ഡിപ്ലോമ കോഴ്സുകളിലേക്ക് നേരിട്ടുള്ള പ്രവേശനത്തിന്‍റെ ഓൺലൈൻ അപേക്ഷ സമർപ്പണം ആരംഭിച്ചു. പ്ലസ്ടു/വിഎച്ച്എസ്ഇ/ഐടിഐ/ കെജിസിഇ/എൻസിവിടി/എസ്‌സിവിടി എന്നിവയാണ് യോഗ്യത.

അപേക്ഷ സമർപ്പണത്തിനായുള്ള ഹെൽപ് ഡെസ്ക് നെടുമങ്ങാട് പോളിടെക്നിക് കോളെജിൽ സജ്ജമാക്കിയിട്ടുണ്ട്. www.polyadmission.org/let എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം. അപേക്ഷ സമർപ്പണം സൗജന്യമാണ്. അവസാന തീയതി മേയ് 30. കൂടുതൽ വിവരങ്ങൾക്ക്: 7306423502, 9497688633, 9846014331.

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ജി.എസ്.ടി കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ്  ടാക്സേഷൻ (GIFT) പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി (PGD-GST) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 2024-25 അധ്യയന വർഷത്തെ കോഴ്സിന്‍റെ അടിസ്ഥാന യോഗ്യത അംഗീകൃത സർവകലാശാല ബിരുദമാണ്. നികുതി പ്രാക്റ്റീഷണർമാർ, അക്കൗണ്ടന്‍റുമാർ, നിയമവിദഗ്ധർ, വിദ്യാർഥികൾ, അധ്യാപകർ, ഉദ്യോഗസ്ഥർ എന്നിവരെ ഉദ്ദേശിച്ചാണ് കോഴ്സ് തുടങ്ങിയിരിക്കുന്നത്. ജി.എസ്.ടി നിയമം, ചട്ടം, അക്കൗണ്ടിങ് എന്നിവയിൽ നൈപുണ്യം നേടുന്നതിനും, ടാക്സ് പ്രാക്റ്റീഷണർ ആകുന്നതിലേക്കുമുള്ള വൈദഗ്ധ്യം നേടുന്നതിനും സഹായകരമാകുന്ന രീതിയിലാണ് ഈ കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്.

അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്ന ഒരു വർഷത്തെ കോഴ്സിൽ 180 മണിക്കൂർ പരിശീലനമാണ് (ഓൺലൈൻ/ ഓഫ് ലൈൻ) ഉൾപ്പെടുത്തിയിട്ടുള്ളത്. വിദ്യാർഥികൾ, സർക്കാർ – അർധസർക്കാർ – പൊതുമേഖലാ ജീവനക്കാർ, പ്രവാസികൾ, റിട്ടയർ ചെയ്തവർ, മുതിർന്ന പൗരന്മാർ എന്നിവർ ഉൾപ്പെട്ട 13 വിഭാഗങ്ങൾക്ക് ഫീസിൽ ആകർഷകമായ ഇളവുകളുണ്ട്. കോഴ്സിന്‍റെ സിലബസ്, ഫീസ് തുടങ്ങിയ വിവരങ്ങൾ ഗിഫ്റ്റ് വെബ്സൈറ്റിൽ  (www.gift.res.in) ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2596980, 9746972011, 9995446032. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 15.

അപേക്ഷ ക്ഷണിച്ചു

നാഷണൽ കരിയർ സർവീസ് സെന്‍റർ ഫൊർ എസ്.സി/ എസ്.ടിയുടെ കീഴിൽ ഒരു വർഷം നിണ്ടുനിൽക്കുന്ന കംപ്യൂട്ടർ ഒ ലെവൽ കോഴ്സ്, കംപ്യൂട്ടർ ഹാർഡ്‌വെയർ മെയിന്‍റനൻസ് കോഴ്‌സ്, ഓഫീസ് ഓട്ടോമേഷൻ, അക്കൗണ്ടിങ് ആൻഡ് പബ്ലിഷിംഗ് അസിസ്റ്റന്‍റ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് അക്കൗണ്ടിങ് അസോസിയേറ്റ്, സൈബർ സെക്യൂരിറ്റി വെബ് ഡെവലപ്‌മെന്‍റ് അസോസിയേറ്റ്, സ്പെഷ്യൽ കോച്ചിങ് സ്‌കീം എന്നീ സൗജന്യ പരിശീലന പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പങ്കെടുക്കാൻ താൽപര്യമുള്ളതും, കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ (2021-22, 2022-23, 2023-24) എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്ത പ്ലസ്ടുവോ അതിനു മുകളിലോ യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. 18 നും 30 നും ഇടയിൽ പ്രായവും കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷത്തിനു താഴെയുമുള്ള പട്ടികജാതി / പട്ടികവർഗ വിഭാഗത്തിൽപെട്ടവരായിരിക്കണം. താൽപര്യമുള്ളവർ എംപ്ലോയ്മെന്‍റ് എക്‌സ്‌ചേഞ്ചുകളിൽ മെയ് 30ന് മുമ്പ് ഹാജരാകണം.

ബി.എസ്‌സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ്

ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്‍റെ കീഴിൽ പത്തനംതിട്ട കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫൊർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റിന്‍റെ (സി.എഫ്.ആർ.ഡി) ഉടമസ്ഥതയിലുള്ള കോളെജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്‌നോളജി (സി.എഫ്.ടി.കെ) നടത്തുന്ന ബി.എസ്‌സി ഫുഡ് ടെക്‌നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് (Honours) കോഴ്സിൽ പ്ലസ്ടു പാസായ വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും www.cfrdkerala.inwww.supplycokerala.com സന്ദർശിക്കുക.

Trending

No stories found.

Latest News

No stories found.