വിദ്യാഭ്യാസ വാർത്തകൾ (24-10-2023)

അലോട്ട്‌മെന്‍റ് ലഭിക്കുന്നവർ 30 നകം അതത് കോളെെജുകളിൽ പ്രവേശനം നേടണം
വിദ്യാഭ്യാസ വാർത്തകൾ (24-10-2023)

ബിഎസ് സി നഴ്‌സിംഗ് ആന്‍ഡ് പാരാമെഡിക്കൽ സ്‌പെഷ്യൽ അലോട്ട്‌മെന്‍റ്

ഈ അധ്യയന വർഷത്തെ ബിഎസ് സി നഴ്‌സിംഗ് ആന്‍ഡ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് സർക്കാർ/സ്വാശ്രയ കോളെെജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്‍റ്  27 ന്.

റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് പുതിയ കോളെെജ് ഓപ്ഷനുകൾ   26 വൈകുന്നേരം 5 മണിയ്ക്കകം സമർപ്പിക്കണം. മുൻ അലോട്ട്‌മെന്‍റുകൾ വഴി കോളെെജുകളിൽ പ്രവേശനം എടുത്തവർ  എൻഒസി രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം.  മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ ഈ അലോട്ട്‌മെന്‍റിന് പരിഗണിക്കില്ല. ഒഴിവുകളുടെ വിശദാംശങ്ങൾ വെബ്‌സൈറ്റിൽ അലോട്ട്‌മെന്‍റിനു മുൻപ് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്‍റ് ലഭിക്കുന്നവർ  30 നകം അതത് കോളെെജുകളിൽ പ്രവേശനം നേടണം.  കൂടുതൽ വിവരങ്ങൾക്കു 0471-2560363, 364 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

സ്ട്രേ വേക്കൻസി ഫില്ലിങ് : തീയതി നീട്ടി

2023-24 അധ്യയന വർഷത്തെ പി.ജി. ദന്തൽ കോഴ്സുകളിലേയ്ക്കുള്ള സ്ട്രേ വേക്കൻസി ഫില്ലിംഗിനുള്ള അവസാന തീയതി ഒക്റ്റോബർ 25 വരെ  MCC ദീർഘിപ്പിച്ച സാഹചര്യത്തിൽ ഒഴിവുള്ള പി.ജി. ദന്തൽ കോഴ്സുകളിലേയ്ക്കുള്ള സ്ട്രേ വേക്കൻസി ഫില്ലിംഗിനുള്ള അവസാന തീയതി ഒക്റ്റോബർ 25 വരെ ദീർഘിപ്പിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും നിലവിൽ പ്രവേശനം ലഭിക്കാത്തതുമായ വിദ്യാർഥികൾ, അഡ്മിഷൻ ആഗ്രഹിക്കുന്ന പക്ഷം ഒക്റ്റോബർ 25ന് ഉച്ചയ്ക്ക് രണ്ടിനകം അതാത് കോളെജുകളിൽ ബന്ധപ്പെടണം.

ഒക്റ്റോബർ 18ന് പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള വിശദമായ മാർഗനിർദ്ദേശങ്ങൾ കോളെജുകളിലും വിദ്യാർഥികളും നിർബന്ധമായും പാലിക്കണം. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.

2023-24  അധ്യയന വർഷത്തെ പി.ജി. മെഡിക്കൽ കോഴ്സുകളിലേക്കുള്ള സ്ട്രേ വേക്കൻസി ഫില്ലിംഗിനുള്ള അവസാന തീയതി ഒക്റ്റോബർ 25 വരെ MCC ദീർഘിപ്പിച്ച സാഹചര്യത്തിൽ ഒഴിവുള്ള പി.ജി. മെഡിക്കൽ കോഴ്സുകളിലേക്കുള്ള സ്ട്രേ വേക്കൻസി ഫില്ലിംഗിനുള്ള അവസാന തീയതി ഒക്റ്റോബർ 25 വരെ ദീർഘിപ്പിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും നിലവിൽ പ്രവേശനം ലഭിക്കാത്തതുമായ വിദ്യാർഥികൾ അഡ്മിഷൻ ആഗ്രഹിക്കുന്ന പക്ഷം ഒക്റ്റോബർ 25ന് ഉച്ചയ്ക്ക് രണ്ടിനകം അതാത് കോളെജുകളിൽ ബന്ധപ്പെടണം.

ഒക്റ്റോബർ 17ന് പ്രവേശന പരീക്ഷാ കമ്മീഷൻ പ്രസിദ്ധീകരിച്ചിട്ടുള്ള വിശദമായ മാർഗനിർദ്ദേശങ്ങൾ കോളെജുകളും വിദ്യാർഥികളും നിർബന്ധമായും പാലിക്കണം. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.

വിജ്ഞാപനം പ്രസിദ്ധീകരിച്ചു

നവംബറിൽ നടക്കുന്ന ഡി.എൽ.എഡ് (ലാംഗ്വേജ്) കോഴ്സിന്‍റെ രണ്ട്, നാല് സെമസ്റ്റർ പരീക്ഷയുടെ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദമായ വിജ്ഞാപനം പരീക്ഷാഭവന്‍റെ വെബ്സൈറ്റിൽ (www.pareekshabhavan.kerala.gov.in) ലഭ്യമാണ്.

ജി.എൻ.എം അഡ്മിഷൻ രണ്ടാം ഘട്ടം അലോട്ട്മെന്‍റ് 2023 ഒക്റ്റോബർ 27ന്

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി 2023-24 ൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്സിലേക്കുള്ള പ്രവേശന നടപടികളുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ടം അലോട്ട്മെന്‍റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ടം അലോട്ട്മെന്‍റിനു ശേഷം ഒഴിവുണ്ടായ ഏഴ് സീറ്റുകളിലേക്കുള്ള അലോട്ട്മെന്‍റ് ഒക്റ്റോബർ 27ന് രാവിലെ 11 മുതൽ മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ (മെഡിക്കൽ കോളെജ് പി. ഒ., തിരുവനന്തപുരം) നടത്തും. തിരുവനന്തപുരം സർക്കാർ നഴ്സിംഗ് കോളെജിൽ എസ്.സി വിഭാഗം ആൺകുട്ടികളുടെ ഒരു ഒഴിവ്, എസ്.സി വിഭാഗം പെൺകുട്ടികളുടെ മൂന്ന് ഒഴിവ്, കോട്ടയം സർക്കാർ നഴ്സിംഗ് കോളെജിൽ എസ്.ടി വിഭാഗം പെൺകുട്ടികളുടെ ഒരു ഒഴിവ്, കോഴിക്കോട് സർക്കാർ നഴ്സിംഗ് കോളെജിൽ എസ്.സി വിഭാഗം പെൺകുട്ടികളുടെ രണ്ട് ഒഴിവ് എന്നിവ അന്നു നടത്തുനന ഇന്‍റർവ്യൂവിലൂടെ നികത്തും.

വിജ്ഞാപനത്തിൽ നിശ്ചയിച്ചിരിക്കുന്ന പ്രകാരമുള്ള രാങ്ക് പരിധിയിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് മാത്രമായിരിക്കും ഇന്‍റർവ്യൂവിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുന്നത്. അപ്രകാരം നിശ്ചിത റാങ്കിൽ ഉൾപ്പെട്ട വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ടോ, പ്രോസ്പെക്റ്റസിൽ പറഞ്ഞിരിക്കുനന പ്രകാരമുള്ള പ്രോക്സി മുഖാന്തിരമോ ഡി.എം.ഇ യുടെ വെബ്സൈറ്റായ www.dme.kerala.gov.in ൽ നൽകിയിട്ടുള്ള വിശദവിവരങ്ങൾ പരിശോധിച്ചു കൃത്യസമയത്ത് ഇന്‍റർവ്യൂ-ന് ഹാജരാകണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com