വിദ്യാഭ്യാസ വാർത്തകൾ (26-05-2024)

അപേക്ഷ www.ihrdadmissions.org വഴി ഓൺലൈനായി സമർപ്പിക്കാം. എസ് ബി ഐ കലക്റ്റ്മുഖേന ഓൺലൈനിൽ ഫീസ് അടയ്ക്കാം
Education
education news

കിറ്റ്സ് ഹെൽപ്പ് ഡെസ്ക് തുടങ്ങി

കേരള സർവകലാശാല ഈ അധ്യയന വർഷം മുതൽ നടപ്പാക്കുന്ന നാല് വർഷ ബിരുദ പ്രോഗ്രാമുകളെ കുറിച്ച് കിറ്റ്സ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കിറ്റ്സ് നാല് വർഷ യു.ജി.പി. ഹെൽപ് ഡെസ്ക് കിറ്റ്സ് ഡയറക്ടർ ഡോ. എം. ആർ. ദിലീപും, ഹെൽപ്പ് ഡെസ്ക് പോർട്ടൽ കിറ്റ്സ് പ്രിൻസിപ്പൽ ഡോ. ബി. രാജേന്ദ്രനും ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം വഴുതക്കാട് ഗവ. വിമൻസ് കോളെജിലെ കൊമേഴ്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. ബിജു ക്ലാസെടുത്തു. രക്ഷിതാക്കൾക്കും കുട്ടികൾക്കും കൂടുതൽ വിവരങ്ങൾക്ക് 9447297722, 8129768742 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

എം.ബി.എ. ഓൺലൈൻ ഇന്‍റർവ്യൂ

സഹകരണ വകുപ്പിനു കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്‍റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനെജ്‌മെന്‍റിൽ (കിക്മ) 2024-26 എം.ബി.എ (ഫുൾ ടൈം) ബാച്ചിൽ 28 ന് രാവിലെ 10 മുതൽ 12 വരെ ഓൺലൈൻ ഇന്‍റർവ്യൂ നടത്തും. അപേക്ഷർ ഇന്‍റർവ്യൂ അറ്റൻഡ് ചെയ്യേണ്ട ലിങ്ക്: https://bit.ly/kicmamba. കൂടുതൽ വിവരങ്ങൾക്ക്: 8547618290/9188001600, www.kicma.ac.in.

ഐ.എച്ച്.ആർ.ഡി കോളെജ് പ്രവേശനം

ഐഎച്ച്ആർഡിയുടെ കീഴിൽ കേരള സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂർ (04734-224076, 8547005045), മാവേലിക്കര (0479-2304494, 8547005046), ധനുവച്ചപുരം (0471-2234374, 8547005065), കാർത്തികപ്പള്ളി (0479-2485370, 8547005018), കുണ്ടറ (0474-2580866, 8547005066), കലഞ്ഞൂർ (04734-292350, 8547005024), പെരിശേരി (0479-2456499, 9747190302), കൊട്ടാരക്കര (0474-242444, 8089754259) എന്നിവിടങ്ങളിലെ അപ്ലൈഡ് സയൻസ് കോളെജുകളിൽ ഡിഗ്രി കോഴ്‌സുകളിൽ കോളെജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50 ശതമാനം സീറ്റുകളിൽ അപേക്ഷ ക്ഷണിച്ചു.

അപേക്ഷ www.ihrdadmissions.org വഴി ഓൺലൈനായി സമർപ്പിക്കാം. എസ് ബി ഐ കലക്റ്റ്മുഖേന ഓൺലൈനിൽ ഫീസ് അടയ്ക്കാം. അപേക്ഷയുടെ പ്രിന്‍റ് ഔട്ട്, നിർദിഷ്ട അനുബന്ധങ്ങളും, 750 രൂപ (എസ്.സി, എസ്.റ്റി 250 രൂപ) രജിസ്ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളെജിൽ അഡ്മിഷനായെത്തണം. വിശദ വിവരങ്ങൾക്ക്: www.ihrd.ac.in.

സ്പോർട്സ് ക്വാട്ട അഡ്മിഷൻ സർട്ടിഫിക്കറ്റ് പരിശോധന

2024-ലെ കീം/സിയുഎഎസ്ടി സ്പോർട്സ് ക്വാട്ട അഡ്മിഷനായി സ്പോർട്സ് കൗൺസിലിൽ അപേക്ഷ സമർപ്പിച്ച കായികതാരങ്ങളുടെ അസൽ സർട്ടിഫിക്കറ്റ് പരിശോധന 29 ന് രാവിലെ 10 ന് കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിൽ നടത്തും. അപേക്ഷ സമർപ്പിച്ച കായിക താരങ്ങൾ കായിക മികവ് തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി (2022 ഏപ്രിൽ മുതൽ 2024 മാർച്ച് വരെയുള്ള) എത്തണം.

വിവിധ സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്‍റർ നടത്തുന്ന വിവിധ സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റ് ഇൻ ലൈഫ് സ്കിൽ എഡ്യുക്കേഷൻ, ക്ലാസിക്കൽ ആൻഡ് കൊമേഴ്സ്യൽ ആർട്സ്, കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് പ്രോഗ്രാം, ഡിപ്ലോമ ഇൻ ഇലക്‌ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകൾ ഓൺലൈനായി 30 നകം സമർപ്പിക്കണം. https://app-srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾ www.srccc.inൽ ലഭിക്കും.

സിവിൽ സർവീസ് അക്കാഡമി കോഴ്സുകൾ

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കഡമി നടത്തുന്ന സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് (പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥിൾകൾക്ക്), ടാലന്‍റ് ഡെവലപ്മെന്‍റ് കോഴ്സ് (ഹൈസ്കൂൾ വിദ്യാർഥികൾക്ക്), വീക്കെൻഡ് പി.സി.എം കോഴ്സ് (ബിരദധാരികൾക്കും കോളജ് വിദ്യാർഥികൾക്കും വർക്കിങ് പ്രൊഫഷണലുകൾക്കും) എന്നിവയുടെ ഓൺലൈൻ കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു. ജൂൺ 30 വരെ രജിസ്റ്റർ ചെയ്യാം. ക്ലാസുകൾ ജൂലൈ 7ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: https://kscsa.org, 8281098863

സ്പോട്ട് അഡ്മിഷൻ

സംസ്ഥാന സഹകരണ യൂണിയന്‍റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം സഹകരണ പരിശീലന കേന്ദ്രത്തിൽ 2024-25 വർഷത്തിലെ ജൂനിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ കോഴ്സിൽ സ്പോട്ട് അഡ്മിഷൻ നടത്തും. തിരുവനന്തപുരം സഹകരണ പരിശീലന കേന്ദ്രത്തിൽ (കുറവൻകോണം) 29ന് രാവിലെ 10.30 മുതലാണ് അഡ്മിഷൻ. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റ് (എസ്.എസ്.എൽ.സി), ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ, ഫീസ് എന്നിവ സഹിതം എത്തണം. ഫോൺ: 9400666950, 8281089439.

Trending

No stories found.

Latest News

No stories found.