ബാർട്ടൺ ഹില്ലിൽ സ്പോട്ട് അഡ്മിഷൻ
ബി.ടെക്, ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളെജിലെ നിലവിലുള്ള ഒഴിവുകളിലേക്ക് ഒക്റ്റോബർ 29 ന് സ്പോട്ട് അഡ്മിഷൻ നടത്തും. എം.ടെക് സ്പോട്ട് അഡ്മിഷൻ 27നും നടക്കും. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമായി രാവിലെ 9.30ന് കോളെജിൽ എത്തണം. വിശദവിവരങ്ങൾക്ക് : www.gecbh.ac.in.
സെറ്റ്: നവംബർ 5 വരെ അപേക്ഷിക്കാം
ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാന തല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്‌ട്രേഷൻ നവംബർ 5 വൈകിട്ട് 5 വരെ നീട്ടി. ഓൺലൈൻ രജിസ്ട്രേഷിലെ വിവരങ്ങളിൽ മാറ്റം വരുത്തുന്നതിന് നവംബർ 8, 9, 10 തീയതികളിൽ അവസരം ലഭിക്കും. നോൺക്രിമിലെയർ വിഭാഗത്തിൽപ്പെടുന്നവർ സർട്ടിഫിക്കറ്റിന്‍റെ അസൽ (2022 സെപ്റ്റംബർ 26 നും 2023 നവംബർ 10 നും ഇടയിൽ ലഭിച്ചതായിരിക്കണം) സെറ്റ് പാസായാൽ ഹാജരാക്കണം.
സ്‌പോട്ട് അലോട്ട്‌മെന്‍റ്
പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് കോഴിസിന് സർക്കാർ/ സ്വാശ്രയ കോളെജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്‌പോട്ട് അലോട്ട്മെന്‍റ് 26 ന് എൽ.ബി.എസ് സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ രാവിലെ 10 ന് നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപെട്ട അപേക്ഷകർ എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ രാവിലെ 11 നകം നേരിട്ടെത്തി രജിസ്റ്റർ ചെയ്യണം. ഒഴിവുകളുടെ വിശാദാംശങ്ങൾ www.lbscentre.kerala.gov.in ൽ അലോട്ട്‌മെന്റിനുമുമ്പ് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്‍റ് ലഭിക്കുന്നവർ അന്നുതന്നെ ഫീസ് അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.
സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം കോളെജ് ഒഫ് എൻജിനിയറിങ്ങിലെ (സി.ഇ.ടി) എം.ടെക് സ്പോട്ട് അഡ്മിഷൻ 26നു ഉച്ചയ്ക്ക് 12 മണി മുതലും ബി.ടെക് സ്പോട്ട് അഡ്മിഷൻ 28നു രാവിലെ ഒൻപത് മണി മുതലും ബി.ടെക് ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ 30നു രാവിലെ ഒൻപത് മണി മുതലും നടത്തും. വിശദവിവരങ്ങൾക്ക് : www.cet.ac.in.
കണ്ണൂർ ഗവ. ആയുർവേദ കോളെജിൽ ഒഴിവ്
കണ്ണൂർ ഗവ. ആയുർവേദ കോളെജിലെ രചനാശരീര, സംഹിത സംസ്കൃത സിദ്ധാന്ത, കൗമാര ദൃത്യ വകുപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്‍റ് പ്രൊഫസറെ നിയമിക്കുന്നു. രചനാശരീര വകുപ്പിൽ നവംബർ 9നും കൗമാര ദൃത്യ വകുപ്പിൽ 10നും സംഹിത സംസ്കൃത സിദ്ധാന്ത വകുപ്പിൽ 6നും രാവിലെ 11ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരംങ്ങൾ കോളെജിൽ നിന്ന് ലഭിക്കും. ഫോൺ: 0497 – 2800167.
കേപ്പിൽ ബി.ടെക് സ്പോട്ട് അഡ്മിഷൻ
കോ-ഓപ്പറേറ്റീവ് അക്കാഡമി ഒഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്‍റെ (കേപ്പ്) കീഴിലുള്ള തൃക്കരിപ്പൂർ (9847690280), തലശേരി (9446654587), വടകര (9446848483), പുന്നപ്ര (9447960387), കിടങ്ങൂർ (9446929210), ആറൻമുള (9846399026), പത്തനാപുരം (9961474288), പെരുമൺ (9447013719), മുട്ടത്തറ (9447246553) എൻജിനിയറിങ് കോളെജുകളിൽ കമ്പ്യൂട്ടർ സയൻസ് അടക്കമുള്ള വിവിധ ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ 30 വരെ നടക്കും.
കീം, ജെ.ഇ.ഇ റാങ്ക് ലിസ്റ്റിൽ ഉള്ളവർക്കും കീം റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്ത മതിയായ പ്ലസ്ടു യോഗ്യത ഉള്ളവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. അസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.
ബി.ഡി.എസ് പ്രവേശനം 31 വരെ
ബി.ഡി.എസ് കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള അവസാന തീയതി 31 ആയി മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി നീട്ടി നൽകി. സംസ്ഥാനത്തെ ദന്തൽ കോളെജുകളിൽ ഒഴിവുള്ള സീറ്റുകൾ പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള യോഗ്യതാ ലിസ്റ്റുകളിൽ നിന്ന് കോളെജുകൾക്ക് അന്നേ ദിവസം വരെ പ്രവേശനം നടത്താം.
പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച യോഗ്യതാ ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുള്ളവരും ഇതുവരെ പ്രവേശനം ലഭിച്ചിട്ടില്ലാത്തവരുമായി വിദ്യാർഥികൾക്ക് സീറ്റുകൾ ഒഴിവുള്ള കോളെജുകളിൽ ഉച്ചയ്ക്ക് 2 വരെ ബന്ധപ്പെടാം. വിശദ വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. ഹെൽപ് ലൈൻ നമ്പർ : 0471 2525300.
സ്ട്രേ വേക്കൻസി ഫില്ലിങ് : തീയതി നീട്ടി
2023-24 അധ്യയന വർഷത്തെ പി.ജി. ദന്തൽ കോഴ്സുകളിലേയ്ക്കുള്ള സ്ട്രേ വേക്കൻസി ഫില്ലിംഗിനുള്ള അവസാന തീയതി ഒക്റ്റോബർ 25 വരെ MCC ദീർഘിപ്പിച്ച സാഹചര്യത്തിൽ ഒഴിവുള്ള പി.ജി. ദന്തൽ കോഴ്സുകളിലേയ്ക്കുള്ള സ്ട്രേ വേക്കൻസി ഫില്ലിംഗിനുള്ള അവസാന തീയതി ഒക്റ്റോബർ 25 വരെ ദീർഘിപ്പിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും നിലവിൽ പ്രവേശനം ലഭിക്കാത്തതുമായ വിദ്യാർഥികൾ, അഡ്മിഷൻ ആഗ്രഹിക്കുന്ന പക്ഷം ഒക്റ്റോബർ 25ന് ഉച്ചയ്ക്ക് രണ്ടിനകം അതാത് കോളെജുകളിൽ ബന്ധപ്പെടണം.
ഒക്റ്റോബർ 18ന് പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള വിശദമായ മാർഗനിർദ്ദേശങ്ങൾ കോളെജുകളിലും വിദ്യാർഥികളും നിർബന്ധമായും പാലിക്കണം. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
2023-24 അധ്യയന വർഷത്തെ പി.ജി. മെഡിക്കൽ കോഴ്സുകളിലേക്കുള്ള സ്ട്രേ വേക്കൻസി ഫില്ലിംഗിനുള്ള അവസാന തീയതി ഒക്റ്റോബർ 25 വരെ MCC ദീർഘിപ്പിച്ച സാഹചര്യത്തിൽ ഒഴിവുള്ള പി.ജി. മെഡിക്കൽ കോഴ്സുകളിലേക്കുള്ള സ്ട്രേ വേക്കൻസി ഫില്ലിംഗിനുള്ള അവസാന തീയതി ഒക്റ്റോബർ 25 വരെ ദീർഘിപ്പിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും നിലവിൽ പ്രവേശനം ലഭിക്കാത്തതുമായ വിദ്യാർഥികൾ അഡ്മിഷൻ ആഗ്രഹിക്കുന്ന പക്ഷം ഒക്റ്റോബർ 25ന് ഉച്ചയ്ക്ക് രണ്ടിനകം അതാത് കോളെജുകളിൽ ബന്ധപ്പെടണം.
ഒക്റ്റോബർ 17ന് പ്രവേശന പരീക്ഷാ കമ്മീഷൻ പ്രസിദ്ധീകരിച്ചിട്ടുള്ള വിശദമായ മാർഗനിർദ്ദേശങ്ങൾ കോളെജുകളും വിദ്യാർഥികളും നിർബന്ധമായും പാലിക്കണം. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.