വിദ്യാഭ്യാസ വാർത്തകൾ (28-09-2023)

വിദ്യാർഥികൾ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിക്കണം.
Education
Education
Updated on

കെ-ടെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കെ-ടെറ്റ് ഓഗസ്റ്റ് 2023 കാറ്റഗറി I, II, III, IV പരീക്ഷകളുടെ താൽക്കാലിക ഉത്തരസൂചികകൾ പരീക്ഷഭവന്‍റെ www.pareekshabhavan.kerala.gov.inhttps://ktet.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.

ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി

ആറ്റിങ്ങൽ ഗവൺമെന്‍റ് ഐടിഐയിൽ നടത്തുന്ന ഒരു വർഷ ഡിപ്ലോമ ഇൻ  ഫയർ ആൻഡ്  സേഫ്റ്റി കോഴ്സിന് അഡ്മിഷൻ ആരംഭിച്ചു എസ്  എസ് എൽ സി, പ്ലസ് ടു മുതൽ  യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 6235911555, 8590920920.

അക്കാദമിക വിവരങ്ങൾ പ്രസിദ്ധീകരിച്ചു

കണ്ണൂർ പറശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളെെജിൽ കേരള ആരോഗ്യ സർവ്വകലാശാല(KUHS) അംഗീകരിച്ച 2023-24 വർഷത്തെ ബി.എസ്.സി. നേഴ്‌സിംഗ്(ആയുർവേദം), ബി.ഫാം(ആയുർവേദം) എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിക്കണം. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ സമർപ്പിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 30ന് വൈകിട്ട് അഞ്ചു വരെ. പുതിയ ക്ലെയിമുകൾ (അവകാശവാദങ്ങൾ) നൽകുവാൻ സാധിക്കില്ല. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ അപ്‌ലോഡ് ചെയ്യാത്തവരുടെ ക്ലെയിം / അപേക്ഷ നിരസിക്കപ്പെടും. കൂടുതൽ വിവരങ്ങൾക്ക്: 0471 2560361, 362, 363, 364.

കെ.ജി.സി.ഇ പരീക്ഷ

നിപ്പ വൈറസ് ബാധയെ തുടർന്ന് മാറ്റിവച്ച കെ.ജി.സി.ഇ ഏപ്രിൽ 2023 പരീക്ഷ സെപ്റ്റംബർ 29, 30, ഒക്റ്റോബർ മൂന്ന് തീയതികളിൽ നടത്തും. പുതുക്കിയ ടൈംടേബിൾ www.sbte.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

പ്രൊവിഷണൽ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2023-24ലെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്റ്റർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക്‌ലിസ്റ്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. കൂടുതൽവിവരങ്ങൾക്ക് 0471-2560363, 364 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

സ്‌പോട്ട് അഡ്മിഷൻ 29ന്

തിരുവനന്തപുരം കോളെജ് ഒഫ് എൻജിനിയറിങ്ങിലെ (സിഇടി) ബി.ആർക്ക് സ്‌പോട്ട് അഡ്മിഷൻ സെപ്റ്റംബർ 29 നു രാവിലെ ഒൻപത് മുതൽ നടത്തും. വിശദവിവരങ്ങൾക്ക് കോളെജ് വെബ്‌സൈറ്റ് (www.cet.ac.in ) സന്ദർശിക്കുക.

നഴ്സിംഗ് പ്രവേശനം 2023 : സ്കോർ പ്രസിദ്ധീകരിച്ചു

2023-24 അധ്യയന വർഷത്തെ പി.ജി. (എം.എസ്.സി) നഴ്സിങ് പ്രവേശനത്തിനായി സെപ്റ്റംബർ 16ന് നടന്ന കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ സ്കോർ പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.

സ്കോൾ കേരള ഓറിയന്‍റേഷൻ ക്ലാസ്

സ്കോൾ കേരള മുഖാന്തിരം ഹയർസെക്കണ്ടറി കോഴ്സിന് പ്രൈവറ്റായി രജിസ്റ്റർ ചെയ്ത 2023-2025 ബാച്ചിലെ ഒന്നാം വർഷ വിദ്യാർഥികളുടെ നിരന്തര മൂല്യനിർണ്ണയത്തിന്‍റെ ഭാഗമായുള്ള ഓറിയന്‍റേഷൻ ക്ലാസുകൾ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് നടത്തുമെന്ന് എക്സിക്യൂട്ടീവ് ഡയറക്റ്റർ അറിയിച്ചു. വിശദാംശങ്ങൾക്ക് അതത് പരീക്ഷാ കേന്ദ്രങ്ങളുമായി ബന്ധപ്പെടണം.

സ്കോൾ കേരള മുഖാന്തിരം ഹയർസെക്കണ്ടറി കോഴ്സിന് പ്രൈവറ്റായി രജിസ്റ്റർ ചെയ്ത 2022-2024 ബാച്ചിലെ രണ്ടാം വർഷ വിദ്യാർഥികളുടെ നിരന്തര മൂല്യനിർണ്ണയത്തിന്‍റെ ഭാഗമായുള്ള ഓറിയന്‍റേഷൻ ക്ലാസുകൾ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തുമെന്ന് എക്സിക്യൂട്ടീവ് ഡയറക്റ്റർ അറിയിച്ചു. വിശദാംശങ്ങൾക്ക് അതത് പരീക്ഷാ കേന്ദ്രങ്ങളുമായി ബന്ധപ്പെടുക.

പോസ്റ്റ് എം.ബി.ബി.എസ്: പുതിയ അപേക്ഷകൾ നൽകാം

നീറ്റ് പി. ജി. യോഗ്യതാ മാനദണ്ഡത്തിൽ സെപ്റ്റംബർ 20ലെ File No. U.12021/07/2023-MEC(pt-1) കത്ത് പ്രകാരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇളവ് വരുത്തിയതിനാൽ പുതിയ മാനദണ്ഡ പ്രകാരം യോഗ്യതയുള്ളവർക്ക് സംസ്ഥാന  DNB POST – MBBS കോഴ്സുകളിലേക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 25 മുതൽ 28 വൈകിട്ട് മൂന്നുവരെ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.

തീയതി നീട്ടി

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് വിദേശ പഠനം നടത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് നൽകുന്ന ഓവർസീസ് പദ്ധതി 2023-24 പ്രകാരം അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചു. പോർട്ടൽ https://egrantz.kerala.gov.in കൂടുതൽ വിവരങ്ങൾക്ക്: 0471 – 2727379.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com