വിദ്യാഭ്യാസ വാർത്തകൾ 29-05-2024

വിവിധ ബാച്ചുകളിലായി 44727 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി
വിദ്യാഭ്യാസ വാർത്തകൾ 29-05-2024

‘കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം ; 91.81ശതമാനം വിജയം

കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ ‘കൂൾ’ (KITEs Open Online Learning) പരിശീലനത്തിന്‍റെ പതിനഞ്ചാം ബാച്ചിന്‍റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2882 അധ്യാപകരിൽ 2646 പേർ (91.81ശതമാനം) കോഴ്‌സ് വിജയിച്ചു.

അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് ‘കൂൾ’ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്‍റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 44727 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.

അപേക്ഷ ക്ഷണിച്ചു

ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ ഐ.എം.സിയും, യുടെക് എഡ്യൂക്കേഷനും സംയുക്തമായി നടത്തുന്ന ആറു മാസം കാലാവധിയുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ (ഡി.സി.എ), ഒരു മാസം  കാലാവധിയുള്ള കമ്പ്യൂട്ടർ അപ്രീസിയേഷൻ (സി.എ.സി) എന്നീ  കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി/ പ്ലസ്ടു/ ഡിഗ്രി/ ഡിപ്ലോമ യോഗ്യതയുള്ളവർക്കു അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്:  7012034188.

പ്രോഗ്രാമിങ് ആൻഡ് പ്രാക്റ്റീസ് ഓൺ സിഎൻസി മെഷീൻ കോഴ്‌സ്

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളെെജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന പ്രോഗ്രാമിങ് ആൻഡ് പ്രാക്റ്റീസ് ഓൺ സിഎൻസി മെഷീൻ എന്ന കോഴ്‌സിലേക്കു മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഇൻ ഐ.റ്റി.ഐ/ഡിപ്ലോമ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോൺ: 8075289889, 9495830907.

ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേണലിസം ഡിപ്ലോമ ജൂൺ 10 വരെ അപേക്ഷിക്കാം

കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേണലിസം ഡിപ്ലോമ കോഴ്‌സിലേക്ക് (കൊച്ചി സെന്റർ) അപേക്ഷ ക്ഷണിച്ചു. 6 മാസമാണ് കോഴ്‌സിന്‍റെ കാലാവധി. വൈകീട്ട് 6 മണി മുതൽ 8 വരെയാണ് ക്ലാസ് സമയം ഒരേ സമയം ഓൺലൈനിലും ഓഫ്‌ലൈനിലും  ക്ലാസ് ലഭ്യമാണ്. സർക്കാർ അംഗീകാരമുള്ള കോഴ്‌സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. പ്രായപരിധി ഇല്ല.

മൊബൈൽ ജേണലിസം, എ ഐ, വെബ് ജേണലിസം, റൈറ്റിങ് ടെക്‌നിക്‌സ്, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, വീഡിയോ എഡിറ്റിങ്, സോഷ്യൽ മീഡിയ, പോഡ്കാസ്റ്റിങ് തുടങ്ങിയവയിൽ പ്രായോഗിക പരിശീലനം നൽകും. അനുദിനം മാറുന്ന നവീന സാങ്കേതിക വിദ്യകൾ സ്വായത്തമാക്കുന്നതിലൂടെ ഓൺലൈൻ മാധ്യമ മേഖലയുടെ അനന്തസാധ്യതകൾ ഉപയോഗപ്പെടുത്താൻ കോഴ്‌സ് ഉപകരിക്കും. ജോലി ചെയ്യുന്നവർക്ക് ഡിജിറ്റൽ  മാർക്കറ്റിങ് പബ്ലിക് റിലേഷൻസ്  ചുമതലകൾ ഏറ്റെടുക്കാൻ സഹായിക്കുന്നതാണു കോഴ്സ്.

സർവീസിൽ നിന്നു വിരമിച്ചവർക്കും മറ്റു ജോലികളിലുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 / കേരള മീഡിയ അക്കാദമി സബ്സെന്റർ, opposite ICICI BANK ശാസ്തമംഗലം, തിരുവനന്തപുരം എന്ന വിലാസത്തിലോ kmanewmedia@gmail.com എന്ന ഇമെയിൽ ഐഡിയിലോ അയക്കണം. സർട്ടിഫിക്കറ്റുകളുടെ പകർപ്പും വയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് www.keralamediaacademy.org ഫോൺ: 8848277081, 0484-2422275, 2422068,  0471-2726275 അവസാന തിയതി 2024 ജൂൺ 10.

തീയതി നീട്ടി

സെൻട്രൽ പോളിടെക്നിക് കോളെജിൽ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള കെ.ജി.ടി.ഇ പ്രീ പ്രസ് ഓപ്പറേഷൻ, പ്രസ് വർക്ക് എന്നീ റെഗുലർ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ അഞ്ചുവരെ നീട്ടി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com