വിദ്യാഭ്യാസ വാർത്തകൾ (23/08/2023)

ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
Symbolic Image
Symbolic Image

ജൈവവൈവിധ്യ കോൺഗ്രസിന്‍റെ ഭാഗമായി കുട്ടികൾക്ക് മത്സരങ്ങൾ

സംസ്ഥാന ജൈവവൈവിധ്യബോർഡ് 16-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസിന്‍റെ ഭാഗമായി ജില്ലാ / സംസ്ഥാനതലത്തിൽ സ്കൂൾ കുട്ടികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഉപന്യാസം, പ്രിൊജക്റ്റ് അവതരണം, പെയിന്റിംഗ്, പെൻസിൽ ഡ്രോയിംഗ് എന്നീ ഇനങ്ങളിലാണ് മത്സരം. പൂരിപ്പിച്ച അപേക്ഷ ജൈവവൈവിധ്യ ബോർഡിന്‍റെ അതാത് ജില്ലാ കോർഡിനേറ്ററുടെ ഇ-മെയിൽ വിലാസത്തിലേക്ക് സെപ്റ്റംബർ 10നു മുൻപായി അയച്ചുതരണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.keralabiodiversity.org സന്ദർശിക്കുക.

ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്‍റ് ടെക്‌നോളജി:അലോട്ട്‌മെന്‍റ് ലിസ്റ്റും അന്തിമ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു

2023-24 അധ്യയന വർഷത്തെ എഫ് ഡി ജി ടി പ്രവേശനത്തിനുള്ള അലോട്ട്‌മെന്‍റ് ലിസ്റ്റും അന്തിമ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org/fdgt എന്ന അഡ്മിഷൻ പോർട്ടലിൽ ആപ്ലിക്കേഷൻ നമ്പർ, രജിസ്‌ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ ഇവയിൽ ഏതെങ്കിലും ഒന്നും ജനന തീയതിയും നൽകി ‘check your allotment’ , ‘check your Rank’ എന്നീ ലിങ്കുകൾ വഴി അലോട്ട്‌മെന്‍റ് ലിസ്റ്റും, അന്തിമ റാങ്ക് ലിസ്റ്റും പരിശോധിക്കാം. ഈ ലിസ്റ്റ് പ്രകാരം അഡ്മിഷൻ ലഭിച്ച എല്ലാ അപേക്ഷകരും അലോട്ട്‌മെന്‍റ് ലഭിച്ച ഗവണ്മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ഡിസൈനിംഗ് സ്ഥാപനങ്ങളിൽ മുഴുവൻ ഫീസടച്ച് പ്രവേശനം നേടണം, അല്ലാത്തപക്ഷം അഡ്മിഷൻ റദ്ദാകും. അലോട്ട്‌മെന്‍റ് പ്രകാരം അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 25ന് വൈകീട്ട് നാലിനു മുമ്പ് പ്രവേശനം നേടണം.

ഫോട്ടോഗ്രാഫിയിൽ ഡിപ്ലോമ

ആറ്റിങ്ങൽ ഗവൺമെന്‍റ് ഐടിഐയിൽ ഐഎംസിയുടെ ആഭിമുഖ്യത്തിൽ പ്ലേസ്‌മെന്‍റ്പിന്തുണൺയോടെ ഡിപ്ലോമ ഇൻ ഫോട്ടോഗ്രാഫി കോഴ്‌സിലേക്കു പ്രവേശനം ആരംഭിച്ചു. എസ്.എസ്.എൽ.സിയാണ് ചുരുങ്ങിയ യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 6282238554

പ്ലസ്‌വൺ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം

ഹയർസെക്കണ്ടറി പ്ലസ്‌വൺ അലോട്ട്മെന്‍റുകളിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്‍റ്ലഭിക്കാത്തവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാത്തവർക്കും നിലവിലുള്ള ഒഴിവിൽ പ്രവേശനം നേടുന്നതിന് ഓഗസ്റ്റ് 23 മുതൽ 24ന് വൈകിട്ട് 4 വരെ അപേക്ഷ ഓൺലൈനായി നൽകാം. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർ അപേക്ഷിക്കേണ്ടതില്ല. ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർക്കും അപേക്ഷിക്കാൻ കഴിയില്ല. നിലവിലുള്ള ഒഴിവ് www.hscap.kerala.gov.in ൽ ഓഗസ്റ്റ് 23ന് രാവിലെ 9 മണിക്ക് പ്രസിദ്ധീകരിക്കും. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ കാൻഡിഡേറ്റ് ലോഗിനിലെ അപ്ലൈ ഫൊർ വേക്കന്‍റ്സീറ്റ് എന്ന ലിങ്കിലൂടെ അപേക്ഷ നൽകണം.

വീഡിയോ എഡിറ്റിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

സർക്കാർ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ കൊച്ചി സെന്‍ററിൽ സെപ്റ്റംബറിൽ തുടങ്ങുന്ന വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്റ്റിക്കലും ഉൾപ്പെടെ ആറ് മാസമാണ് കാലാവധി. 30 പേർക്കാണ് പ്രവേശനം. നൂതന സോഫ്റ്റ്‌വെയറുകളിൽ പരിശീലനം നൽകും. കോഴ്‌സിന്‍റെ ഭാഗമായി പ്രായോഗിക പരിശീലനവും ഉണ്ടാവും. സർക്കാർ അംഗീകാരമുള്ള കോഴ്‌സിന് 34,500 രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവർഗ/ഒ.ഇ.സി വിദ്യാർഥികൾക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കും.

ഫാർമസി – പാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം

സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്റ്റർ & പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് www.lbscentre.kerala.gov.in വഴി ഓൺലൈനായി സെപ്റ്റംബർ 5 വരെ അപേക്ഷിക്കാം. അപേക്ഷകർ ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്‍റെ ഏതെങ്കിലും ഒരു ശാഖ വഴിയോ ഫീസ് അടയ്ക്കണം. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 400 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 200 രൂപയുമാണ്. ഓൺലൈൻ അപേക്ഷയുടെ ഫൈനൽ കൺഫർമേഷൻ സെപ്റ്റംബർ 10 ന് മുമ്പ് ചെയ്യണം. സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്റ്റസും വിജഞാപനവും വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 361.

ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്‍റ്ടെക്‌നോളജി:അലോട്ട്‌മെന്‍റ്ലിസ്റ്റും അന്തിമ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു

2023-24 അധ്യയന വർഷത്തെ എഫ് ഡി ജി ടി പ്രവേശനത്തിനുള്ള അലോട്ട്‌മെന്‍റ്ലിസ്റ്റും അന്തിമ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org/fdgt എന്ന അഡ്മിഷൻ പോർട്ടലിൽ ആപ്ലിക്കേഷൻ നമ്പർ, രജിസ്‌ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ ഇവയിൽ ഏതെങ്കിലും ഒന്നും ജനന തീയതിയും നൽകി ‘check your allotment’ , ‘check your Rank’ എന്നീ ലിങ്കുകൾ വഴി അലോട്ട്‌മെന്‍റ്ലിസ്റ്റും, അന്തിമ റാങ്ക് ലിസ്റ്റും പരിശോധിക്കാം. ഈ ലിസ്റ്റ് പ്രകാരം അഡ്മിഷൻ ലഭിച്ച എല്ലാ അപേക്ഷകരും അലോട്ട്‌മെന്‍റ്ലഭിച്ച ഗവണ്മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ഡിസൈനിംഗ് സ്ഥാപനങ്ങളിൽ മുഴുവൻ ഫീസടച്ച് പ്രവേശനം നേടണം, അല്ലാത്തപക്ഷം അഡ്മിഷൻ റദ്ദാകും.അലോട്ട്‌മെന്‍റ് പ്രകാരം അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർ ഓഗസ്റ്റ് 25ന് വൈകീട്ട് നാലിനു മുമ്പ് പ്രവേശനം നേടണം.

ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനെജ്മെന്‍റ് കോഴ്സ്

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്‍ററിന്‍റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളെജ് തുടങ്ങുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനെജ്മെന്‍റിന് (DAM) പ്രോഗ്രാമിലേക്ക് പ്ലസ്ടു, തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പർക്ക ക്ലാസുകൾ ക്രമീകരിച്ചിട്ടുള്ളത്. വിവിധ വിമാനത്താവളങ്ങളിൽ ഇന്‍റേൺഷിപ്പ് പ്രോഗ്രാമിന്‍റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. മികവ് പുലർത്തുന്നവർക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങൾ എയർപോർട്ട് മാനെജ്മെന്‍റംഗത്തെ ഏജൻസികളുടെ സഹകരണത്തോടെ ലഭ്യമാക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 26. വിശദവിവരങ്ങൾ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആർ.സി ഓഫീസിൽ നിന്ന് ലഭിക്കും. വിലാസം: ഡയറക്റ്റർ, സ്റ്റേറ്റ് റിസോഴ്സ് സെന്‍റർ, നന്ദാവനം, വികാസ്ഭവൻ പി. ഒ., തിരുവനന്തപുരം – 33. ഫോൺ: 0471 2570471, 9846033009, 9846033001. വെബ്സൈറ്റ്: www.srccc.in.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com