വിദ്യാഭ്യാസ വാർത്തകൾ (31-10-2023)

വിദ്യാഭ്യാസ വാർത്തകൾ (31-10-2023)

എൽ.എൽ.ബി പുനഃപ്രവേശനം, കോളെജ് മാറ്റം

കോഴിക്കോട് ഗവൺമെന്‍റ് ലോ കോളെജിൽ പഞ്ചവൽസര എൽ.എൽ.ബി. (ഓണേഴ്സ്) ത്രിവൽസര എൽ.എൽ.ബി (യൂണിറ്ററി) കോഴ്സുകളിലെ വിവിധ ക്ലാസുകളിലെ 2023-24 അധ്യയന വർഷത്തിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഇടയ്ക്ക് പഠനം നിർത്തിയവർക്ക് പുനഃപ്രവേശനത്തിനും തൃശൂർ ഗവ. ലോ കോളെജിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് കോളെജ് മാറ്റത്തിനുംവേണ്ടി നവംബർ 13ന് വൈകിട്ട് മൂന്നുവരെ അപേക്ഷിക്കാം. അപേക്ഷാ ഫോറങ്ങളും മറ്റുവിവരങ്ങളും കോളെജ് ലൈബ്രറിയിൽ നിന്ന് ലഭിക്കും.

അപേക്ഷയോടൊപ്പം പ്ലസ്ടു / ഡിഗ്രി മാർക്ക് ലിസ്റ്റി‌ന്‍റെയും പ്രവേശനസമയത്ത് ലഭിച്ച അലോട്ട്മെന്‍റ് മെമ്മോയുടെയും അവസാനമെഴുതിയ പരീക്ഷയുടെ ഹാൾടിക്കറ്റി‌ന്‍റെയും ശരിപ്പകർപ്പുകൾ ഉണ്ടായിരിക്കണം. പുനഃപ്രവേശനത്തിന് ശുപാർശ ചെയ്യപ്പെടുന്നവർ യൂണിവേഴ്സിറ്റിയിൽ ആവശ്യമായ ഫീസടച്ച് ഉത്തരവ് കരസ്ഥമാക്കിയശേഷം കോളെജിൽ പ്രവേശനം നേടണം. കോളെജ് മാറ്റത്തിന് അപേക്ഷിക്കുന്നവർ തൃശൂർ ഗവ. ലോ കോളെജ് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ കോളെജ് മാറ്റത്തിനുള്ള അപേക്ഷ നൽകിയാൽ മാത്രമേ പരിഗണിക്കുകയുള്ളൂ. പുനഃപ്രവേശനത്തിനുള്ള അപേക്ഷകൾ പരിഗണിച്ചശേഷം ഒഴിവ് വരുന്ന സീറ്റുകളിലേക്ക് മാത്രമേ കോളെജ് മാറ്റത്തിനുള്ളവ പരിഗണിക്കുകയുള്ളൂ.

പി.ജി. ആയുർവേദ ഡിഗ്രി/ഡിപ്ളോമ: ഓപ്ഷൻ പുനഃക്രമീകരിക്കാം

2023-ലെ പി.ജി. ആയുർവേദ ഡിഗ്രി/ഡിപ്ലോമ കോഴ്‌സിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്‍റിനായി ഗവൺമെന്‍റ് ആയുർവേദ കോളെജുകളിലേക്കും സ്വാശ്രയ ആയുർവേദ കോളെജുകളിലേക്കും ഓൺലൈനായി ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനും സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. 2023-ലെ പി.ജി. ആയുർവേദ ഡിഗ്രി/ ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ സമർപ്പിച്ചവരും പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവരും നിർബന്ധമായും ഒക്റ്റോബർ 31നു വൈകിട്ട് നാലിനു മുൻപായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓപ്ഷൻ സമർപ്പിക്കണം. ഹെൽപ് ലൈൻ നമ്പർ : 0471 2525300

തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം

സ്കോൾ-കേരള മുഖേന നടത്തുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്സി‌ന്‍റെ ഒൻപതാം ബാച്ച് പ്രവേശനത്തിന് ഓൺലൈൻ മുഖേന രജിസ്റ്റർ ചെയ്ത് നിർദ്ദിഷ്ട രേഖകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് പഠനകേന്ദ്രം അനുവദിച്ച് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായിട്ടുണ്ട്. വിദ്യാർഥികളുടെ username, password (ആപ്ലിക്കേഷൻ നമ്പർ & ജനന തീയതി) ഇവ ഉപയോഗിച്ച് സ്കോൾ-കേരള ഡി.സി.എ വെബ്‌സൈറ്റ് (www.scolekerala.org) മുഖേന തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്ത് അനുവദിച്ച പഠനകേന്ദ്രം കോർഡിനേറ്റിംഗ് ടീച്ചർ മുമ്പാകെ സമർപ്പിച്ച് മേലൊപ്പ് വാങ്ങണം. സമ്പർക്ക ക്ലാസുകളുടെ വിവരം പഠനകേന്ദ്രങ്ങൾ മുഖേന അറിയാവുന്നതാണെന്ന് എക്‌സിക്യൂട്ടീവ് ഡയറക്റ്റർ അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com