
സ്പോട്ട് അഡ്മിഷന്‍
ഇടുക്കി മുട്ടം ഗവണ്‍മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷന്‍ ഡിസൈനിംഗില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 14 ന് രാവിലെ 10.00 മണിയ്ക്ക് മുട്ടം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളെെജില്‍ നടത്തും. റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ക്കും, പുതിയതായി അപേക്ഷ സമര്‍പ്പിച്ച് പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം.
അപേക്ഷകര്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പ്രോസ്പെക്റ്റസ് പ്രകാരമുള്ള ഫീസുമായി രക്ഷാകര്‍ത്താവിനോടൊപ്പം രാവിലെ 10.00 മണിയ്ക്ക് കോളെെജില്‍ എത്തി പേര് രജിസ്റ്റര്‍ ചെയ്യണം. പ്രോസ്പെക്റ്റസ് പ്രകാരമുള്ള ഫീസ് എ.ടി.എം.കാര്‍ഡ് മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. പി.ടി.എ. ഫണ്ട് പണമായി കൈയില്‍ കരുതണം. റിസര്‍വേഷന്‍ ലഭിക്കേണ്ടവര്‍ ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണം.
കേപ്പിൽ ബി.ടെക് സ്പോട്ട് അഡ്മിഷൻ
കോ-ഓപ്പറേറ്റീവ് അക്കാഡമി ഒഫ് പ്രൊഫഷണൽ എജുക്കേഷൻ (കേപ്പ്) – ന്‍റെ കീഴിലുള്ള തൃക്കരിപ്പൂർ (9847690280), തലശേരി (9446654587), വടകര (9446848483), പുന്നപ്ര (9447960387), കിടങ്ങൂർ (9446929210), ആറൻമുള (9846399026), പത്തനാപുരം (9961474288), പെരുമൺ (9447013719), മുട്ടത്തറ (9447246553) എഞ്ചിനീയറിംഗ് കോളെജുകളിൽ കംപ്യൂട്ടർ സയൻസ് അടക്കമുള്ള വിവിധ ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ഈ മാസം 15നു അതാതു കോളെജുകളിൽ നടക്കും.
കീം, ജെ.ഇ.ഇ റാങ്ക് ലിസ്റ്റിൽ ഉള്ളവർക്കും കീം റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്ത മതിയായ പ്ലസ് ടു യോഗ്യത ഉള്ളവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് പ്രിൻസിപ്പൽ മുൻപാകെ ഹാജരായി അഡ്മിഷൻ നേടാം.
തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
കെൽട്രോണിന്‍റെ വഴുതക്കാടുള്ള നോളജ്‌സെന്‍ററിൽ, ഇന്ത്യയിലും വിദേശത്തും നിരവധി തൊഴിൽ സാധ്യയുള്ള കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് വിത്ത് ഇന്ത്യൻ & ഫോറിൻ അക്കൗണ്ടിംഗ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് & സപ്ലൈചെയ്ൻ മാനേജ്‌മെന്‍റെ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ കംമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്‍റ് നെറ്റ്‌വർക്ക് മെയിന്‍റനൻസ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് : 8590605260, 0471-2325154 എന്നീ ഫോൺ നമ്പറിലോ, കെൽട്രോൺ നോളജ് സെന്‍റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി-വിമൻസ് കോളെജ് റോഡ്, വഴുതയ്ക്കാട് പി. ഒ. തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടണം.
ബി.ടെക് സ്പോട്ട് അഡ്മിഷൻ വെള്ളിയാഴ്ച
തിരുവനന്തപുരം കോളെജ് ഒഫ് എൻജിനിയറിങ്ങിലെ (സി.ഇ.ടി) ബി.ടെക് സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 15 നു രാവിലെ ഒൻപത് മണിക്ക് നടക്കും. വിശദവിവരങ്ങൾ www.cet.ac.in ൽ.
ഡി.എൽ.എഡ്. ഇന്‍റർവ്യൂ സെപ്റ്റംബർ 19, 20 തീയതികളിൽ
തിരുവനന്തപുരം ജില്ലയിലെ ഗവൺമെന്‍റ്/എയ്ഡഡ് ടി.ടി.ഐകളിലെ 2023-25 അധ്യയന വർഷത്തെ ഡി.എൽ.എഡ്. പ്രവേശനത്തിനുള്ള സെലക്റ്റ് ലിസ്‌റ്റ് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്റ്ററുടെ ഓഫീസിൽ പ്രസിദ്ധീകരിച്ചു. ddetvm2022.blogspot.com എന്ന ബ്ലോഗിൽ പരിശോധിക്കാം. പ്രവേശനത്തിനുളള കൂടിക്കാഴ്ച സെപ്റ്റംബർ 19, 20 തീയതികളിൽ ചാല ഗവ. ഗേൾസ് എച്ച്.എസ്.എസ്-ൽ നടക്കും. സെലക്റ്റ് ലിസ്‌റ്റിൽ ഉൾപ്പെട്ടവരും വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപെട്ടവരും അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് വിദ്യാഭ്യാസ ഉപഡയറക്റ്റർ അറിയിച്ചു.