ഫെയർ ഫ്യൂച്ചർ കോഴിക്കോട് ബ്രാഞ്ച് തുറന്നു

കൊച്ചിക്കും തിരുവനന്തപുരത്തിനു പിന്നാലെ കേരളത്തിലെ മൂന്നാമത് ബ്രാഞ്ച് ആണിത്
ഫെയർ ഫ്യൂച്ചർ ഓവർസീസ് എഡ്യുക്കേഷൻ കൺസൾട്ടൻസി കോഴിക്കോട് ആരംഭിച്ച പുതിയ ബ്രാഞ്ച് എം.വി. ശ്രേയാംസ്‌കുമാർ ഉദ്‌ഘാടനം ചെയ്യുന്നു. ഡോ. എസ്. രാജ്, വിഘ്‌നേഷ് എസ്. രാജ്  തുടങ്ങിയവർ സമീപം.
ഫെയർ ഫ്യൂച്ചർ ഓവർസീസ് എഡ്യുക്കേഷൻ കൺസൾട്ടൻസി കോഴിക്കോട് ആരംഭിച്ച പുതിയ ബ്രാഞ്ച് എം.വി. ശ്രേയാംസ്‌കുമാർ ഉദ്‌ഘാടനം ചെയ്യുന്നു. ഡോ. എസ്. രാജ്, വിഘ്‌നേഷ് എസ്. രാജ് തുടങ്ങിയവർ സമീപം.

കോഴിക്കോട്: ഫെയർ ഫ്യൂച്ചർ ഓവർസീസ് എഡ്യുക്കേഷൻ കൺസൾട്ടൻസി കോഴിക്കോട് പുതിയ ബ്രാഞ്ച് തുടങ്ങി. മുൻ എംപി എം.വി. ശ്രേയാംസ് കുമാറിന്‍റെ സാന്നിധ്യത്തിലാണ് പുതിയ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചത്. കൊച്ചിക്കും തിരുവനന്തപുരത്തിനു പിന്നാലെ കേരളത്തിലെ മൂന്നാമത് ബ്രാഞ്ച് ആണിത്.

വിദ്യാഭ്യാസ രംഗത്ത ശോഭനമായ ഭാവി ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് വിദഗ്ദ്ധ മാർഗനിർദേശവും ശരിയായ പിന്തുണയും നല്കാൻ ഫെയർ ഫ്യുച്ചർ പ്രതിജ്ഞാബദ്ധമാണെന്ന് മാനേജിംഗ് ഡയറക്ടർ ഡോ. എസ്. രാജ് പറഞ്ഞു.

കഴിഞ്ഞ 19 വർഷമായി വിദ്യാർഥികൾക്ക് വിദ്യാഭ്യാസ കൺസൾട്ടൻസി സേവനങ്ങൾ നൽകുന്ന ഫെയർ ഫ്യൂച്ചറിന്‍റെ വളർച്ചയുടെ സുപ്രധാന ഘട്ടമാണ് പുതിയ ബ്രാഞ്ച് ഉദ്‌ഘാടനം. അന്താരാഷ്‌ട്ര വിദ്യാഭ്യാസ അവസരങ്ങൾ നേടാൻ വിദ്യാർഥികളെ സുഗമമാക്കുന്നതിന് പ്രതിജ്ഞാബദ്ധമായ ഫെയർ ഫ്യൂച്ചർ, വിദേശത്ത് പഠിക്കുന്നതിന്‍റെ സങ്കീർണതകൾ അനായാസം മറികടക്കാൻ വിദ്യാർഥികളെ സഹായിക്കുന്നതിന് വ്യക്തിഗത പിന്തുണയ്ക്കും മാർഗനിർദേശത്തിനും മുൻഗണന നൽകുന്നു എന്നും അധികൃതർ അറിയിച്ചു.

കോഴിക്കോട് ചെറൂട്ടി റോഡിലെ മാതൃഭൂമി എംഎം പ്രസിലെ മൂന്നാം നിലയിലാണ് ബ്രാഞ്ച് പ്രവർത്തിക്കുന്നത്.

ഡോ. എസ്. രാജ് തുടക്കം കുറിച്ച സ്ഥാപനത്തിന്‍റെ ഡയറക്‌ടാറി മകൻ വിഘ്നേഷ് എസ്. രാജ് സേവനമനുഷ്ഠിക്കുന്നു. ഇന്ത്യയിൽ കൂടുതൽ ഓഫീസുകളും വിദേശത്ത് അസോസിയേറ്റ് ഓഫീസുകളും തുറന്ന് വിപുലീകരണ പാതയിലാണ് ഫെയർ ഫ്യൂച്ചർ. കാനഡ, യുഎസ്എ, യുകെ, യൂറോപ്പ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ മികച്ച സർവകലാശാലകളെ പ്രതിനിധീകരിക്കുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com