ഇന്ത്യൻ വിദ്യാർഥികൾക്ക് ഫ്രാൻസിൽ പഠനം ഉറപ്പാക്കും; റിപ്പബ്ലിക് ദിനത്തിൽ മാക്രോണിന്‍റെ സമ്മാനം

ഫ്രാൻസിൽ പഠിച്ച മുൻ ഇന്ത്യൻ വിദ്യാർഥികൾക്ക് വിസയുമായി ബന്ധപ്പെട്ട പ്രക്രിയകൾ സുഗമമാക്കുമെന്നും ഫ്രഞ്ച് പ്രസിഡന്‍റ് വ്യക്തമാക്കി
ഇന്ത്യൻ വിദ്യാർഥികൾക്ക് ഫ്രാൻസിൽ പഠനം ഉറപ്പാക്കും; റിപ്പബ്ലിക് ദിനത്തിൽ മാക്രോണിന്‍റെ സമ്മാനം

ന്യൂഡൽഹി: ഇന്ത്യൻ വിദ്യാർഥികൾക്ക് ഫ്രാൻസിൽ കൂടുതൽ വിദ്യാഭ്യാസ അവസരങ്ങൾ വാഗ്ദാനം ചെയ്ത് ഫ്രാൻസ് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ. 75-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായെത്തിയ മാക്രോൺ ആഘോഷങ്ങൾക്ക് തൊട്ടുമുമ്പാണ് പ്രഖ്യാപനം നടത്തിയത്.

2030 ൽ 30000 ഇന്ത്യൻ വിദ്യാർഥികൾക്ക് ഫ്രാൻസിൽ വിദ്യാഭ്യാസത്തിനുള്ള അവസരം നൽകുമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഫ്രഞ്ച് സംസാരിക്കാത്ത വിദ്യാർഥികളെ സർവകലാശാലയിൽ ചേരാൻ അനുവദിക്കുന്നതിനായി അന്തരാഷ്ട്ര ക്ലാസുകൾ സ്ഥാപിക്കും. ഫ്രാൻസിൽ പഠിച്ച മുൻ ഇന്ത്യൻ വിദ്യാർഥികൾക്ക് വിസയുമായി ബന്ധപ്പെട്ട പ്രക്രിയകൾ സുഗമമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.