കോപ്പിയടി: 175 വിദ്യാര്‍ഥികളുടെ പരീക്ഷാഫലം റദ്ദാക്കി

പരീക്ഷാ ചീഫ് സൂപ്രണ്ടുമാരുടെയും ജില്ലാ സ്ക്വാഡിന്‍റെയും റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷാ സെക്രട്ടറിയുടെ നടപടി
Exam results of 175 students cancelled
കോപ്പിയടി: 175 വിദ്യാര്‍ഥികളുടെ പരീക്ഷാഫലം റദ്ദാക്കിRepresentative image
Updated on

തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ക്രമക്കേട് നടത്തിയതിനെ തുടര്‍ന്ന് 175 വിദ്യാര്‍ഥികളുടെ പരീക്ഷാഫലം റദ്ദാക്കി. കോപ്പിയടി നടന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

മാര്‍ച്ചില്‍ ഇവര്‍ എഴുതിയ മുഴുവന്‍ പരീക്ഷകളുടെ ഫലവും റദ്ദാക്കിയിട്ടുണ്ട്. പരീക്ഷാ ചീഫ് സൂപ്രണ്ടുമാരുടെയും ജില്ലാ സ്ക്വാഡിന്‍റെയും റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷാ സെക്രട്ടറിയുടെ നടപടി.

തുടര്‍ന്നുള്ള ഹിയറിങ്ങില്‍ വിദ്യാര്‍ഥികള്‍ നല്കിയ മാപ്പപേക്ഷ പരിഗണിച്ച് കര്‍ശന താക്കീതോടെ, റദ്ദ് ചെയ്ത പരീക്ഷകള്‍ എഴുതാന്‍ അവസരം നല്‍കും. ഈ വര്‍ഷത്തെ സേ/ ഇംപ്രൂവ്മെന്‍റ് പരീക്ഷയില്‍ ഇവര്‍ക്ക് പങ്കെടുക്കാം. ജൂൺ 12 മുതൽ 20വരെയാണ് സേ പരീക്ഷകൾ നടക്കുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com