ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കേരളം, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ സ്ഥിരതാമസക്കാരായ വിദ്യാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ്.
Representative image
Representative image
Updated on

കൊച്ചി: ഫെഡറല്‍ ബാങ്കിന്‍റെ ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എംബിബിഎസ്, എൻജിനിയറിങ്, ബിഎസ്‌സി നഴ്സിങ്, എംബിഎ എന്നിവ കൂടാതെ കാര്‍ഷിക സര്‍വകലാശാല നടത്തുന്ന ബിഎസ്‌സി അഗ്രികള്‍ചര്‍, ബിഎസ് സി (ഓണേഴ്സ്) കോ-ഓപറേഷന്‍ & ബാങ്കിങ് വിദ്യാർഥികള്‍ക്ക് സ്കോളര്‍ഷിപ്പിനായി അപേക്ഷിക്കാം. സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ / ഓട്ടോണമസ് കോളേജുകളില്‍ 2023 -2024 വര്‍ഷം മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടിയവരായിരിക്കണം അപേക്ഷിക്കേണ്ടത്. കുടുംബത്തിന്‍റെ വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ കവിയാന്‍ പാടുള്ളതല്ല. സേവനത്തിലിരിക്കെ മരിച്ച ജവാന്മാരുടെ ആശ്രിതര്‍ക്ക് വാര്‍ഷിക വരുമാന വ്യവസ്ഥ ബാധകമല്ല.

വിദ്യാർഥികളെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രാപ്തരാക്കുക മാത്രമല്ല അനുയോജ്യമായ തൊഴിലിന് അര്‍ഹരാക്കുക കൂടിയാണ് ലക്ഷ്യമെന്നു ബാങ്കിന്‍റെ ചീഫ് ഹ്യുമന്‍ റിസോഴ്സ് ഓഫിസര്‍ അജിത് കുമാര്‍ കെ.കെ പറഞ്ഞു.

കേരളം, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ സ്ഥിരതാമസക്കാരായ വിദ്യാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികള്‍ക്ക് ട്യൂഷന്‍ ഫീസും മറ്റ് വിദ്യാഭ്യാസ ചെലവുകളും ഉള്‍പ്പെടെ പ്രതിവര്‍ഷം പരമാവധി ഒരു ലക്ഷം രൂപ വരെ സ്കോളര്‍ഷിപ്പായി ലഭിക്കും. ഭിന്നശേഷിക്കാരായ വിദ്യാർഥികള്‍ക്ക് ഓരോ കോഴ്സിലും ഒരു സ്കോളര്‍ഷിപ്പ് മാറ്റിവച്ചിട്ടുണ്ട്. അപേക്ഷകര്‍ ഡിഎംഒ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫിസറുടെയോ ബാങ്ക് അംഗീകരിച്ച മെഡിക്കല്‍ ഓഫിസറുടെയോ സാക്ഷ്യപത്രം തെളിവായി നല്‍കേണ്ടതാണ്.

അപേക്ഷിക്കേണ്ട അവസാന തീയതി 2023 ഡിസംബര്‍ 17. അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദര്‍ശിക്കുക:

https://scholarships.federalbank.co.in:6443/fedschlrshipportal

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com