കേംബ്രിഡ്ജ് സർവകലാശാലയുടെ ഉന്നതാധികാര സമിതിയിൽ ആദ്യമായൊരു ഇന്ത്യക്കാരി

അസമിലെ ഒപി ജിൻഡൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിൽ ഡീൻ ആയ പ്രൊഫ. ഉപാസന മഹന്തയാണ് കേംബ്രിഡ്ജ് ഇന്‍റർനാഷണലിന്‍റെ സ്ട്രാറ്റജിക് ഹയര് എജ്യുക്കേഷൻ അഡ്വൈസറി കൗൺസിലിലേക്ക് (എസ്എച്ച്ഇഎസി) നിയമിക്കപ്പെട്ടിരിക്കുന്നത്
Professor Upasana Mahanta

പ്രൊഫസർ ഉപാസന മഹന്ത

jgu.edu.in

Updated on

ഗുവഹത്തി: കേംബ്രിഡ്ജ് സർവകലാശാലയുടെ ഉന്നതാധികാര സമിതിയിലേക്ക് ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യക്കാരി തെരഞ്ഞെടുക്കപ്പെട്ടു. അസമിലെ ഒപി ജിൻഡൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിൽ ഡീൻ ആയ പ്രൊഫസർ ഉപാസന മഹന്തയാണ് കേംബ്രിഡ്ജ് ഇന്‍റർനാഷണലിന്‍റെ സ്ട്രാറ്റജിക് ഹയർ എജ്യുക്കേഷൻ അഡ്വൈസറി കൗൺസിലിലേക്ക് (എസ്എച്ച്ഇഎസി) നിയമിക്കപ്പെട്ടത്.

കേംബ്രിഡ്ജിനു പുറമേ, ഓക്സ്ഫോർഡ്, ടൊറാന്‍റോ, മൊണാഷ് സർവകലാശാലകൾ, മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി (എംഐടി) എന്നിവയിലെ അംഗങ്ങൾ അടങ്ങുന്ന സമിതിയാണിത്.

ശിവസാഗർ സ്വദേശിയായ ഉപാസന ഡൽഹി സർവകലാശാല, ജെഎൻയു, ക്യാനഡയിലെ യൂണിവേഴ്സിറ്റി ഒഫ് ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിലാണ് ഉപാസന വിദ്യാഭ്യാസം നടത്തിയത്. നിയമം, സാമൂഹിക നീതി, ലിംഗനീതി എന്നീ മേഖലകളിൽ ശ്രദ്ധേയമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്. മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസസിൽ (ടിഐഎസ്എസ്) ഫാക്കൽറ്റി അംഗമായും പ്രവർത്തിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com