ഫോക്കസ് പോയിന്‍റിലൂടെ കോഴ്‌സുകൾ തെരഞ്ഞെടുക്കാൻ അവസരം

46 കോംബിനേഷനുകളുള്ള സെക്കൻഡറി ഹയർ കോഴ്സുകളിലൂടെ എത്തിച്ചേരുന്ന 25,000ത്തോളം ഉന്നത പഠന കോഴ്സുകൾ ലഭ്യമാണ്
Focus point orientation for higher studies

ഫോക്കസ് പോയിന്‍റിലൂടെ കോഴ്‌സുകൾ തെരഞ്ഞെടുക്കാൻ അവസരം

Freepik.com

Updated on

തിരുവനന്തപുരം: അഭിരുചിക്കും താത്പര്യത്തിനും ഇണങ്ങുന്ന തുടർപഠന മേഖലകൾ തെരഞ്ഞെടുക്കുന്നതിനായി വിദ്യാർഥികൾക്കുള്ള അവസരമാണ് ഫോക്കസ് പോയിന്‍റ് ഓറിയന്‍റേഷൻ പ്രോഗ്രാമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.

മുഴുവൻ ഹയർ സെക്കന്‍ററി സ്‌കൂളുകളിലും പത്താം ക്ലാസ് പാസായ വിദ്യാർഥികൾക്ക് രാവിലെ 10 മുതൽ 1 മണി വരെ ഒരു ഓറിയൻറേഷൻ പ്രോഗ്രാം ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്‍റ് കൗൺസിലിങ് സെല്ലിന്‍റെ ആഭിമുഖ്യത്തിലാണ് നിലവിൽ ഒരുക്കിയിട്ടുള്ളത്.

വിദ്യാർഥികളെ സഹായിക്കാൻ എല്ലാ ഹയർ സെക്കൻഡറി സ്‌കൂളുകളിലും പരിശീലനം ലഭിച്ച ഒരു അധ്യാപകൻ കരിയർ ഗൈഡായി പ്രവർത്തിച്ചു വരുന്നു.

പത്താം ക്ലാസ് പരീക്ഷയിൽ തുടർ പഠനത്തിന് അർഹത നേടിയ വിദ്യാർഥികളുടെ മുമ്പിൽ ഒട്ടേറെ തുടർപഠന സാധ്യതകളുണ്ട്. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ സ്ട്രീമുകളിലായി 46 കോംബിനേഷനുള്ള ഹയർ സെക്കൻഡറി വിഭാഗം, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം, ടെക്‌നിക്കൽ ഹയർ സെക്കൻഡറി, ഡിപ്ലോമ കോഴ്‌സുകൾ, പോളിടെക്‌നിക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ഹ്രസ്വവും, ദീർഘവുമായ തുടർ പഠന സാധ്യതകൾ കുട്ടികളെ പരിചയപ്പെടുത്തേണ്ടതുണ്ട്.

46 കോംബിനേഷനുകളുള്ള സെക്കൻഡറി ഹയർ കോഴ്സുകളിലൂടെ എത്തിച്ചേരുന്ന 25,000ത്തോളം ഉന്നത പഠന കോഴ്സുകൾ ഇന്ന് രാജ്യത്ത് ലഭ്യമാണ്. അതുകൊണ്ടുതന്നെ സ്ട്രീമുകളിലെയും ഒരോ കോംബിനേഷനുകളും കുട്ടികൾ അടുത്തറിയേണ്ടതുണ്ട്.

അഭിരുചിയിൽ സംശയമുള്ള വിദ്യാർഥികൾക്ക് അതിൽ വ്യക്തത വരുത്താൻ കെ - ഡാറ്റ് എന്ന പേരിൽ ഒരു ഓൺലൈൻ അഭിരുചി പരീക്ഷ ഇന്ത്യയിൽ ആദ്യമായി വികസിപ്പിച്ച പൊതുവിദ്യാഭ്യാസ വകുപ്പാണ് കേരളത്തിലേത്. സൗജന്യമായി അഭിരുചി പരീക്ഷയും കൗൺസിലിങ്ങും നൽകിവരുന്നു.

9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് തൊഴിൽ മേഖലകളെക്കുറിച്ച് തുടർപഠനവുമായും ബന്ധപ്പെട്ട് വ്യക്തത നൽകുന്നതിന് ഒരു കരിയർ ഗൈഡൻസ് പോർട്ടൽ തയാറായി വരുന്നു. ജൂൺ ആദ്യവാരം അത് കുട്ടികൾക്കും ജനങ്ങൾക്കും ഉപയോഗിക്കുന്നതിനായി തുറന്നു നൽകുന്നതാണെന്നും മന്ത്രി പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com