സർക്കാർ ഐടിഐ പ്രവേശനം: 29 വരെ അപേക്ഷിക്കാം

Govt ITI Admission: Apply till 29
സർക്കാർ ഐടിഐ പ്രവേശനം: 29 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ 104 സർക്കാർ ഐടിഐകളിലായി 72 ഏകവത്സര, ദ്വിവത്സര 6 മാസ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 29 വരെ അപേക്ഷിക്കാം.ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. https://det.kerala.gov.in എന്ന വെബ്സൈറ്റിലുള്ള ലിങ്ക് മുഖേനയും അപേക്ഷ സമർപ്പിക്കാം.

ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള പ്രോസ്‌പെക്ടസും മാർഗനിർദേശങ്ങളും വകുപ്പ് വെബ്സൈറ്റിലും (https://det.kerala.gov.in) അപേക്ഷ സമർപ്പിക്കേണ്ട പോർട്ടലിലും ലഭ്യമാണ്. വെബ്സൈറ്റിലൂടെ അപേക്ഷ പൂരിപ്പിച്ച് ആ പോർട്ടലിൽത്തന്നെ ഓൺലൈൻ വഴി 100 രൂപ ഫീസടച്ച് സംസ്ഥാനത്തെ ഏത് ഐടിഐ കളിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാം.

അപേക്ഷ നൽകിയ ശേഷം നിശ്ചിത തീയതിയിൽ ഓരോ ഐടിഐയുടെയും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റ്, പ്രവശന തീയതി എന്നിവ പരിശോധിച്ച് വിവിധ ഐടിഐകളിലേക്കുള്ള പ്രവേശന സാധ്യത വിലയിരുത്താം. റാങ്ക് ലിസ്റ്റുകൾ ഐടിഐകളിലും പ്രസിദ്ധീകരിക്കും. അപേക്ഷ സ്വീകരിക്കുന്നത് മുതൽ അഡ്മിഷൻ വരെയുള്ള വിവരങ്ങൾ എസ്എംഎസ് മുഖേനയും ലഭിക്കും. പ്രവേശനത്തിന് അർഹത നേടുന്നവർ നിശ്ചിത തീയതിക്കുള്ളിൽ ഓൺലൈനായി അഡ്മിഷൻ ഫീസ് അടച്ച് പ്രവേശനം ഉറപ്പാക്കണം. സംസ്ഥാനത്ത് മുഴുവൻ ഒരേ സമയത്ത് പ്രവേശനം നടക്കുന്നതിനാൽ മുൻഗണന അനുസരിച്ചുള്ള സ്ഥാപനങ്ങൾ വിദ്യാർഥികൾ സ്വയം തിരഞ്ഞെടുക്കേണ്ടതാണ്.

Trending

No stories found.

Latest News

No stories found.