ഉത്തരക്കടലാസ് നഷ്ടപ്പെട്ടാൽ കർശന നടപടി: മനുഷ്യാവകാശ കമ്മീഷൻ

കാലിക്കറ്റ് സർവകലാശാലയിലെ ബിഎസ് സി സൈക്കോളജി ആറാം സെമസ്റ്റർ പരീക്ഷയുടെ ഉത്തരകടലാസുകൾ നഷ്ടപ്പെട്ടതിനെതിരേ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്
ഉത്തരക്കടലാസ് നഷ്ടപ്പെട്ടാൽ കർശന നടപടി: മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഉത്തര കടലാസ് നഷ്ടപ്പെടുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണെങ്കിൽ ബന്ധപ്പെട്ട ഉദ്യേഗസ്ഥർക്കെതിരേ സർവകലാശാല കർശന ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഉത്തരകടലാസ് നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു. വിദ്യാർഥികളുടെ ഭാവിയെ സാരമായി ബാധിക്കുന്ന ഇത്തരം നടപടികൾ ഒരു കാരണവശാലും സംഭവിക്കരുതെന്ന് കമ്മിഷൻ മുന്നറിയിപ്പ് നൽകി. കാലിക്കറ്റ് സർവകലാശാലയിലെ ബിഎസ് സി സൈക്കോളജി ആറാം സെമസ്റ്റർ പരീക്ഷയുടെ ഉത്തരകടലാസുകൾ നഷ്ടപ്പെട്ടതിനെതിരേ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

2022 ഏപ്രിൽ 6 മുതൽ 30 വരെ നടന്ന പരീക്ഷയുടെ ഫലം ജൂൺ 29ന് പ്രസിദ്ധീകരിച്ചെങ്കിലും രണ്ടു കുട്ടികളുടെ ഉത്തരകടലാസുകൾ മൂല്യ നിർണയത്തിന് സർവകലാശാലയിൽ ലഭിച്ചിരുന്നില്ലെന്ന് പരീക്ഷാ കൺട്രോളർ കമ്മീഷനെ അറിയിച്ചു.

ഉത്തരക്കടലാസുകൾ സർവകലാശാലക്ക് അയച്ചതായി കോളെജ് പറയുന്നുടെങ്കിലും വിശദമായ പരിശോധന നടത്തിയെങ്കിലും ലഭ്യമായില്ല. തുടർന്ന് പ്രത്യേക പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ചു. സർവകലാശാലയുടെ വിശദീകരണത്തിന് വിദ്യാർഥികൾ മറുപടി സമർപ്പിക്കാത്ത സാഹചര്യത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി. ഹമിദ ഹന്നാ, റംഷു ഫാത്തിമ എന്നീ വിദ്യാർഥികൾ സമർപ്പിച്ച പരാതിയിലാണ് നടപടി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com