ഐഐഎംസി: മലയാളം ജേണലിസം കോഴ്സിന് ആപേക്ഷ ക്ഷണിച്ചു

അവസാന തീയതി ഫെബ്രുവരി 29.
ഐഐഎംസി: മലയാളം ജേണലിസം കോഴ്സിന് ആപേക്ഷ ക്ഷണിച്ചു

കോട്ടയം: കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍റെ (ഐഐഎംസി) കോട്ടയം ക്യാംപസ് നടത്തുന്ന ഏകവര്‍ഷ മലയാളം ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 29. ബിരുദമാണ് അടിസ്ഥാന യോഗ്യത. പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

ഓഗസ്റ്റ് ഒന്നിന് പൊതു വിഭാഗത്തില്‍ അപേക്ഷകർക്ക് 25 വയസും, എസ്‌സി/ എസ്ടി/ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 30 വയസും ഒബിസി വിഭാഗക്കാര്‍ക്ക് 28 വയസും കവിയരുത്. ഡല്‍ഹി ക്യാംപസിലും, കോട്ടയത്ത് പാമ്പാടിയിലുള്ള ക്യാംപസിലും വച്ച് മാര്‍ച്ച് 10ന് പ്രവേശന പരീക്ഷ നടക്കും.

പൊതുവിജ്ഞാനം, ഭാഷയിലെ അറിവ്, പത്രപ്രവര്‍ത്തന അഭിരുചി തുടങ്ങിയവ പരിശോധിക്കുന്നതാവും ചോദ്യങ്ങള്‍. മാര്‍ച്ച് 20ന് ഫലം പ്രഖ്യാപിക്കും. ജനറല്‍ വിഭാഗത്തിന് 800 രൂപയും ഒബിസി/ ഇഡബ്ല്യുഎസ് വിഭാഗത്തിന് 600 രൂപയും എസ്‌സി/എസ്ടി/ തേര്‍ഡ് ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് 550 രൂപയും ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 500 രൂപയുമാണ് പ്രവേശന പരീക്ഷാ ഫീസ്. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും www.iimc.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി 29നകം ന്യൂഡല്‍ഹി ഐഐഎംസിയില്‍ എത്തിയിരിക്കണം. languagecoursesiimc2023@gmail.com എന്ന മെയിലിലേക്കും ബന്ധപ്പെട്ട രേഖകള്‍ സഹിതമുള്ള അപേക്ഷകള്‍ അയയ്ക്കാം. കോട്ടയം ക്യാംപസിലെ 8547482443, 9744838575 (മൊബൈല്‍), 8593800920 (വാട്ട്‌സ്ആപ്പ്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് റീജ്യണല്‍ ഡയറക്റ്റര്‍ അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com