എറണാകുളം ലോ കോളെജിൽ കാലാവസ്ഥാ നിയമങ്ങളുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് കോഴ്സ്

ചൊവാഴ്ച മുതൽ ഫെബ്രുവരി 27 വരെയാണ് കാലാവസ്ഥാ വ്യതിയാന നിയമങ്ങളുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നത്
Indo-Dutch Research Centre at Ernakulam Govt. Law College starts certificate course on climate law
എറണാകുളം ഗവ. ലോ കോളെജിലെ ഇന്തോ-ഡച്ച് ഗവേഷണ കേന്ദ്രം കാലാവസ്ഥാ നിയമങ്ങളുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നുrepresentative image
Updated on

കൊച്ചി: എറണാകുളം ലോ കോളെജും നെതർലൻഡ്‌സിലെ ലൈഡൻ യൂണിവേഴ്‌സിറ്റിയിലെ വാൻ വോളൻഹോവൻ ഇൻസ്റ്റിറ്റ‍്യൂട്ടും തമ്മിലുള്ള അക്കാഡമിക സഹകരണമായ ഇൻഡോ-ഡച്ച് റിസർച്ച് സെന്‍റർ ഓൺ ക്ലൈമറ്റ് ചേഞ്ച് ലോ റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ ചൊവാഴ്ച മുതൽ ഫെബ്രുവരി 27 വരെ കാലാവസ്ഥാ വ്യതിയാന നിയമങ്ങളുമായി ബന്ധപ്പെട്ട ഇന്‍റർ ഡിസിപ്ലിനറി സമീപനത്തെക്കുറിച്ച് സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തും.

ഫിനാൻസ്, സോഷ്യോളജി, എൻവയോൺമെന്‍റൽ സയൻസ് എന്നിവ സംയോജിപ്പിച്ച് നിയമ സിദ്ധാന്തത്തിന്‍റെ മാനങ്ങൾ മറികടക്കുന്ന ഈ പരിപാടി കാലാവസ്ഥാ ഭരണത്തെക്കുറിച്ച് സമഗ്രമായ ധാരണയോടെ നിയമപ്രേമികളെ സജ്ജരാക്കാൻ ലക്ഷ്യമിടുന്നു.

ലൈഡൻ സർവകലാശാലയിലെ പ്രൊഫസർ അഡ്രിയാൻ ബെഡ്‌നർ, ആംസ്റ്റർഡാം സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. മാർഗരറ്റ വെവെറിങ്കെ-സിങ്, ലൈഡൻ സർവകലാശാലയിലെ അസിസ്റ്റന്‍റ് പ്രൊഫസർ ഡോ. ബെർണാഡോ അൽമേഡ, ലൈഡൻ സർവകലാശാലയിലെ അസിസ്റ്റന്‍റ് പ്രൊഫസർ ഡോ. എമിലി സ്ട്രേഞ്ച്, സെന്‍റ് ഡൊമിനിക് കോളേജ് ഓഫ് ലോ പ്രിൻസിപ്പൽ ഡോ. ഗിരി ശങ്കർ എസ്.എസ്, ക്രൈസ്റ്റ് സർവകലാശാലയിലെ അസിസ്റ്റന്‍റ് പ്രൊഫസർ ഡോ. വിദ്യാ ആൻ യാക്കോബ്,

രാമയ്യ സർവകലാശാലയിലെ അസിസ്റ്റന്‍റ് പ്രൊഫസർ ഡോ. ബിന്ദു നമ്പ്യാർ എന്നിവരാണ് കോഴ്‌സിന് മാർഗനിർദേശം നൽകുക. എറണാകുളം ഗവൺമെന്‍റ് ലോ കോളെജ് അസിസ്റ്റന്‍റ് പ്രൊഫസർ ഡോ. ഡയാന എം.കെ., ലൈഡൻ യൂണിവേഴ്‌സിറ്റി പോസ്റ്റ് ഡോക്ടറൽ ഫെലോ ഡോ. റിയ റോയ് മാമ്മൻ എന്നിവർ കോഴ്‌സ് ഏകോപിപ്പിക്കും.

അന്താരാഷ്ട്ര മികച്ച സമ്പ്രദായങ്ങൾ, യൂറോപ്പിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള കേസ് പഠനങ്ങൾ, കാലാവസ്ഥാ നിയമത്തിലും ജല മാനേജ്‌മെന്‍റിലും ഡച്ച് വൈദഗ്ധ്യത്തിൽ നിന്നുള്ള ഉൾക്കാഴ്‌ചകൾ എന്നിവ ഉൾക്കൊള്ളുന്ന ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്‌ത പാഠ്യപദ്ധതി, കാലാവസ്ഥാ ബോധമുള്ള നിയമ മനസുകൾ ആഗ്രഹിക്കുന്നവർക്ക് സമ്പന്നമായ അനുഭവമാകും ഈ കോഴ്‌സ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com