
പോസ്റ്റ് എംബിബിഎസ് പ്രവേശനം: പ്രൊഫൈൽ പരിശോധിക്കാം
2023-24 അധ്യയന വർഷം DNB (പോസ്റ്റ് എംബിബിഎസ്) കോഴ്സിലേക്ക് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിച്ച വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനുമുള്ള സൗകര്യം ഓഗസ്റ്റ് 26 ന് വൈകീട്ട് അഞ്ചു വരെ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ‘DNB (Post MBBS)-Candidate Portal’ എന്ന ലിങ്കിൽ അവരവരുടെ അപേക്ഷാ നമ്പരും, പാസ്‌വേർഡും നൽകി ലോഗിൻ ചെയ്യുമ്പോൾ അപേക്ഷകന്‍റെ പ്രൊഫൈൽ പേജ് ദൃശ്യമാകും.
അപേക്ഷയിൽ ന്യൂനതകൾ ഉളളപക്ഷം ഹോം പേജിലെ ‘Memo Details’ എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്താൽ ന്യൂനതകൾ സംബന്ധിച്ച വിവരങ്ങൾ ദൃശ്യമാകും. ന്യൂനതകൾ പരിഹരിക്കുന്നതിനാവശ്യമായ രേഖകൾ/സർട്ടിഫിക്കറ്റുകൾ എന്നിവ ഓൺലൈനായി മുകളിൽ പറഞ്ഞ തീയതിക്കുള്ളിൽ അപ്‌ലോഡ് ചെയ്യണം. അനുബന്ധ രേഖകളോ സർട്ടിഫിക്കറ്റുകളോ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിലേക്ക് അയക്കേണ്ടതില്ല. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in., 0471-2525300.
സ്‌പോർട്‌സ് ക്വാട്ട സീറ്റ് ഒഴിവ്
2023-24 അധ്യയന വർഷം താനൂർ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളെജിൽ ബി.സി.എ, ബി.എ ഇംഗ്ലീഷ്, ബി.എസ്‌സി ഇലക്ട്രോണിക്‌സ് എന്നീ ബിരുദ കോഴ്‌സുകളുടെ ഒന്നാം വർഷത്തിലേക്ക് അനുവദിച്ച സ്‌പോർട്‌സ് ക്വാട്ട സീറ്റുകളിൽ ഒഴിവുണ്ട്. പ്രവേശനം ലഭിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഓഗസ്റ്റ് 23 ന് ഉച്ച 2 മണിക്ക് മുൻപായി യോഗ്യത (വിദ്യാഭ്യാസം/സ്‌പോർട്‌സ്) തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം കോളെജ് ഓഫീസിൽ നേരിട്ട് അപേക്ഷ നൽകണം. വിശദാംശങ്ങൾക്ക് കോളെജ് വെബ്‌സൈറ്റ് gctanur.ac.in സന്ദർശിക്കുക.
മോഡേൺ ഹയർ സർവെ കോഴ്സ്
തിരുവനന്തപുരം പിടിപി നഗർ ഐ.എൽ.ഡി.എമ്മിൽ പ്രവർത്തിക്കുന്ന ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് –കേരളയിൽ മോഡേൺ ഹയർ സർവേ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിൽ അപേക്ഷിക്കാം. ഐ.ടി.ഐ സർവെ/സിവിൽ, ചെയിൻ സർവെ, വി.എച്ച്.എസ്.ഇ സർവെ യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം സെപ്റ്റംബർ 4നകം ഓഫീസിലെത്തണം. ഫോൺ: 0471 2965099, 9961615876, 9497301984.
ഡിസിഎ പ്രവേശനം: തീയതി നീട്ടി
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്കോൾ-കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്സ് ഒമ്പതാം ബാച്ചിന്റെ പ്രവേശന തീയതി സെപ്റ്റംബർ 11 വരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ സെപ്റ്റംബർ 15 വരെയും നീട്ടി. നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് അടച്ച് www.scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
ബാച്ചിലർ ഒഫ് ഡിസൈൻ; സ്പോട്ട് അലോട്ട്മെന്‍റ്
2023-24 അധ്യയന വർഷത്തെ ബാച്ചിലർ ഒഫ് ഡിസൈൻ കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഓൺലൈൻ സ്പോട്ട് അലോട്ട്‌മെന്‍റ് ലിസ്റ്റ് www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്‍റ് ലഭിച്ച വിദ്യാർഥികൾ ഓഗസ്റ്റ് 22 നകം ടോക്കൺ ഫീസ് അടക്കണം. പ്രവേശനം നേടേണ്ട അവസാന തീയതി ഓഗസ്റ്റ് 24. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.
സൗരോർജ സാങ്കേതികതയിൽ പരിശീലനം
സെന്‍റർ ഫൊർ ഡെവലപ്മെന്‍റ് ഒഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റ്) സൗരോർജ്ജ സാങ്കേതികവിദ്യയിൽ രണ്ടു ദിവസത്തെ പരിശീലന പരിപാടി നടത്തും. സെപ്റ്റംബർ 11, 12 തീയതികളിൽ തിരുവനന്തപുരത്താണ് പരിശീലനം. യോഗ്യത, ഫീസ് തുടങ്ങിയ വിശദാംശങ്ങൾ www.cdit.org യിൽ ലഭ്യമാണ്. താൽപര്യമുള്ളവർ സെപ്റ്റംബർ 5ന് മുമ്പ് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഫോൺ: 9895788233.
സ്പോർട്സ് ക്വോട്ട പ്രവേശനം
കോഴിക്കോട് ഗവ.കോളെജ് തലശേരി ചൊക്ലിയില്‍ വിവിധ കോഴ്സുകളില്‍ സ്പോർട്സ് ക്വോട്ടയിൽ സീറ്റുകള്‍ ഒഴിവുണ്ട്. അർഹരായ വിദ്യാർഥികൾ അപേക്ഷ ഓഗസ്റ്റ് 21 നുള്ളിൽ കോളെെജില്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9747822484, 9188900210
സീറ്റുകൾ ഒഴിവുണ്ട്
കാസർഗോഡ് എളേരിത്തട്ട് ഇ.കെ. നായനാർ മെമ്മോറിയൽ ഗവ. കോളെെജിൽ 2023-24 അധ്യയന വർഷത്തിൽ ബി.എസ്.സി ഫിസിക്സ്, ബി.എ ഹിന്ദി, ബി.എ ഇക്കണോമിക്സ്, ബി.എ പൊളിറ്റിക്കൽ സയൻസ്, ബി.എ ഫങ്ഷണൽ ഇംഗ്ലീഷ്, ബി.കോം എന്നീ കോഴ്സുകളിൽ എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർഥികൾ ഓഗസ്റ്റ് 21 ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി കോളെെജിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. ഇതുവരെ യൂണിവേഴ്സിറ്റി ഓൺലൈൻ അപേക്ഷ സമർപ്പിക്കാത്തവർ ഓൺലൈൻ അപേക്ഷ സമർപ്പിച്ച് കോപ്പി ഓഫീസിൽ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0467-2241345
ഡിപ്ലോമ ഇൻ ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് മാളിക്കടവ് ഗവ: ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഡിപ്ലോമ ഇൻ ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്. താൽപര്യമുള്ളവർ 9526415698 നമ്പറിൽ ബന്ധപ്പെടുക.
ഒഴിഞ്ഞു കിടക്കുന്ന എൻജിനിയറിങ് സീറ്റുകളിൽ പ്രവേശനം
പ്രവേശന പരീക്ഷാ കമ്മീഷണറുടെ അലോട്ട്മെന്‍റ് നടപടികൾക്കു ശേഷം ഒഴിഞ്ഞു കിടക്കുന്ന എൻജിനിയറിങ് സീറ്റുകളിലേക്ക് സ്വന്തമായി പ്രവേശനം നടത്താൻ എല്ലാ സർക്കാർ നിയന്ത്രിത കോസ്റ്റ് ഷെയറിങ് എൻജിനിയറിങ് കോളെജുകൾക്കും സ്വാശ്രയ എൻജിനിയറിങ് കോളെജുകൾക്കും വ്യവസ്ഥകളോടെ അനുമതി നൽകി ഉത്തരവായി. മെറിറ്റും എ. ഐ. സി. ടി. ഇ മാനദണ്ഡവുമനുസരിച്ചാകണം പ്രവേശനം. പ്രവേശനം നൽകുന്ന വിദ്യാർഥികളുടെ ലിസ്റ്റ് സാങ്കേതിക സർവകലാശാലയുടെ പരിശോധയ്ക്കും അംഗീകാരത്തിനും വിധേയമായിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
എം ടെക് സീറ്റ് ഒഴിവ്
തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളെജ് ഐ.ഐ.ടികളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെ നടത്തുന്ന ഇന്‍റർ ഡിസിപ്ലിനറി ട്രാൻസ്‌ലേഷണൽ എൻജിനിയറിങ് എം.ടെക് കോഴ്‌സിന് സീറ്റ് ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക്: www.tplc.gecbh.ac.in, 7736136161, 9995527866, 9995527865. സ്‌പോട്ട് അഡ്മിഷൻ 24 ന് രാവിലെ 10 ന് നടക്കും. അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.
കെ-ടെറ്റ് പരീക്ഷ: യോഗ്യതാ സർട്ടിഫിക്കറ്റ് പരിശോധന
തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് എച്ച്.എസ്.എസ്, കോട്ടൺഹിൽ ജി.ജി.എച്ച്.എസ്.എസ്, കരമന ജി.ജി.എച്ച്.എസ്.എസ്, മണക്കാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി എന്നിവിടങ്ങളിൽ നടത്തിയ കെ-ടെറ്റ് പരീക്ഷയിൽ വിജയിച്ചവരുടെ യോഗ്യതാ സർട്ടിഫിക്കറ്റ് പരിശോധന ഓഗസ്റ്റ് 21 മുതൽ 24 വരെ രാവിലെ 10 മുതൽ ഉച്ച 2 വരെ തിരുവനന്തപുരം എസ്.എം.വി. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ഫോൺ: 0471-2476257.
കീം: എം.ബി.ബി.എസ് / ബി.ഡി.എസ് രണ്ടാം ഘട്ട അലോട്ട്മെന്‍റ് അവസരം
സംസ്ഥാനത്തെ സർക്കാർ കോളെജുകളിലെയും സ്വാശ്രയ കോളെജുകളിലെയും 2023 വര്‍ഷത്തെ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള സംസ്ഥാന ക്വാട്ട സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്‍റ് നടപടികൾ തുടങ്ങി. എം.ബി.ബി.എസ് / ബി.ഡി.എസ് കോഴ്സുകളില്‍ നിലവിലുള്ള ഹയർ ഓപ്ഷനുകൾ രണ്ടാം ഘട്ട അലോട്ട്‌മെന്‍റിലേക്ക് പരിഗണിക്കപ്പെടാൻ ഓഗ്രഹിക്കുന്ന വിദ്യാര്‍ഥികൾ “Confirm” ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈൻ കണ്‍ഫര്‍മേഷൻ നിര്‍ബന്ധമായും നടത്തണം. ഓണ്‍ലൈൻ കണ്‍ഫര്‍മേഷനെ തുടര്‍ന്ന് ഹയർ ഓപ്ഷർ പുന:ക്രമീകരണം/ ആവശ്യമില്ലാത്തവ റദ്ദാക്കല്‍ എന്നിവയ്ക്കുള്ള സൗകര്യം ഓഗസ്റ്റ് 22 രാവിലെ 10 വരെ www.cee.kerala.gov.in ൽ ലഭ്യമാണ്.
ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ എം.ബി.ബി.എസ്/ ബി.ഡി.എസ് കോഴ്‌സുകളിലേക്കുള്ള രണ്ടാം ഘട്ട താൽക്കാലിക അലോട്ട്‌മെന്‍റ് ഓഗസ്റ്റ് 25 വൈകുന്നേരം പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്‍റ് ലഭിക്കുന്ന വിദ്യാർഥികൾ അലോട്ട്‌മെന്‍റ് മെമ്മോയിൽ രേഖപ്പെടുത്തിയ ഫീസ്/ ബാക്കി തുക (ബാധകമെങ്കിൽ) ഓൺലൈൻ പേയ്‌മെന്‍റ് മുഖാന്തിരമോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസ് മുഖാന്തിരമോ അടച്ച ശേഷം അലോട്ട്‌മെന്‍റ് ലഭിച്ച കോഴ്‌സ്/ കോളെജിൽ ഹാജരായി പ്രവേശനം നേടണം. ഹെൽപ് ലൈൻ നമ്പർ: 0471-2525300.
തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം
കേരള സ്റ്റേറ്റ് സെന്‍റർ ഫൊർ അഡ്വാൻസ്ഡ് പ്രിന്‍റിങ് ആൻഡ് ട്രെയിനിംഗിന്‍റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഇന്‍ററാക്റ്റീവ് മൾട്ടിമീഡിയ ആൻഡ് വെബ്‌ടെക്‌നോളജി, ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ മാനെജ്മെന്‍റ്, ഡിപ്ലോമ ഇൻ പ്രൊഫഷണൽ ഗ്രാഫിക് ഡിസൈനിംഗ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു.
പട്ടികജാതി പട്ടികവർഗ/മറ്റർഹ വിദ്യാർഥികൾക്ക് നിയമാനുസൃത ഫീസ് സൗജന്യമുണ്ട്. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് സൗജന്യമാണ്.
അപേക്ഷാ ഫോം 100 രൂപയ്ക്ക് സെന്‍ററിൽ നിന്ന് നേരിട്ടും/മണിഓർഡറായി 135 രൂപ, മാനെജിംഗ് ഡയറക്റ്റർ, കേരള സ്റ്റേറ്റ് സെന്‍റർ ഫൊർ അഡ്വാൻസ്ഡ് പ്രിന്‍റിങ് ആൻഡ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്‍റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം – 695024 എന്ന വിലാസത്തിൽ തപാലിലും ലഭിക്കും. വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത അപേക്ഷ മാനെജിംഗ് ഡയറക്റ്റർ, സി-ആപ്റ്റിന്‍റെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാൻറ് ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 0471-2474720, 0471-2467728 നമ്പരുകളിൽ ബന്ധപ്പെടണം. Web Site: www.captkerala.com. പൂരിപ്പിച്ച അപേക്ഷ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ (വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം) കോപ്പികൾ സഹിതം ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 18.
പോളിടെക്‌നിക് ഡിപ്ലോമ – എൻ.സി.സി ക്വാട്ട പ്രവേശനം
പോളിടെക്‌നിക് കോളെജുകളിൽ ഒഴിവുള്ള എൻ.സി.സി ക്വാട്ട സീറ്റുകളിലേക്കുള്ള അഡ്മിഷൻ ഓഗസ്റ്റ് 22ന് എസ്.ഐ.ടി.ടി.ടി.ആർ ഓഫീസിൽ നടക്കും. അപേക്ഷ നൽകി, സെലക്ഷൻ ഇന്‍റർവ്യൂവിൽ പങ്കെടുക്കാൻ അർഹതയുള്ളവരുടെ ലിസ്റ്റ് www.polyadmission.org യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റിൽ പേരുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10.30 ന് കളമശേരി ഓഫീസിൽ എത്തണം.
ഓൺലൈൻ സ്പോട്ട് അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
ബാച്ചിലർ ഒഒഫ് ഹോട്ടൽ മാനെജ്മെന്‍റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിൽ ഓൺലൈൻ സ്പോട്ട് അലോട്ട്‌മെന്‍റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്‍റ് ലഭിച്ച വിദ്യാർഥികൾ 22നകം ടോക്കൺ അടയ്ക്കണം. കോളെജുകളിൽ 24നകം പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.