ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ കലാപരിശീലന കളരി

തിങ്കൾ മുതൽ വെള്ളിവരെ ദിവസങ്ങളിൽ രാവിലെ 10 മുതൽ ഒരു മണിവരെയാണ് പരിശീലനം
ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ കലാപരിശീലന കളരി
Updated on

സാംസ്‌കാരിക വകുപ്പിനു കീഴിൽ വട്ടിയൂർക്കാവിൽ പ്രവർത്തിക്കുന്ന ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ രണ്ടുമാസം നീളുന്ന കലാപരിശീലന ക്യാംപ് ‘നൃത്ത സംഗീത നടന കളരി’ ഏപ്രിൽ 3ന് ആരംഭിക്കും. കേരളനടനം, ഭരതനാട്യം, കുച്ചിപ്പുടി, മോഹനിയാട്ടം, ഓട്ടൻതുള്ളൽ, ശാസ്ത്രീയസംഗീതം, വീണ, വയലിൻ, ഗിറ്റാർ, തബല, മൃദംഗം, കീ-ബോർഡ്, ഡ്രായിംഗ് ആൻഡ് പെയിന്‍റിംഗ് എന്നീ കലകളിൽ പ്രത്യേക പരിശീലനത്തിന് 4 വയസിനു മേൽ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം നൽകും.

തിങ്കൾ മുതൽ വെള്ളിവരെ ദിവസങ്ങളിൽ രാവിലെ 10 മുതൽ ഒരു മണിവരെയാണ് പരിശീലനം. പരിശീലന ക്യാംപ് കൂടാതെ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള സംവാദം, പൊതുവിജ്ഞാനസദസ്, പ്രശസ്ത കലാകാരന്മാരുടെ നേതൃത്വത്തിൽ ഉള്ള പഠന കളരി എന്നിവയും ഈ ക്യാംപിന്‍റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ക്യാംപിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. ഫോൺ: 0471-2364771, 9496653573.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com