കീം 2024: കോഴ്സുകൾ കൂട്ടിച്ചേർക്കുന്നതിന് അവസരം

വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്. ഹെൽപ് ലൈൻ: 0471-2525300
കീം 2024: കോഴ്സുകൾ കൂട്ടിച്ചേർക്കുന്നതിന് അവസരം
Updated on

തിരുവനന്തപുരം: കീം 2024 എൻജിനിയറിങ്/ഫാർമസി/ആർക്കിടെക്ചർ/മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് ഫീസ് അടച്ച അപേക്ഷകർക്ക് കോഴ്സുകൾ കൂട്ടിച്ചേർക്കുന്നതിന് അവസരം.

ആർക്കിടെക്ചർ (ബി.ആർക്) കോഴ്സ് കൂട്ടിച്ചേർക്കുന്നവർ കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടിയിരിക്കണം. മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾ കൂട്ടിച്ചേർക്കുന്നവർ എൻടിഎ നടത്തുന്ന നീറ്റ് യുജി 2024 പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടിയിരിക്കണം.

ഫീസ് അടച്ചവർക്ക് കോഴ്സുകൾ കൂട്ടിച്ചേർക്കുന്നതിന് 23ന് രാവിലെ 10 മുതൽ 24ന് വൈകിട്ട് 4 വരെ www.cee.kerala.gov.in ൽ സൗകര്യമുണ്ട്. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്. ഹെൽപ് ലൈൻ: 0471-2525300.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com