കെൽട്രോൺ കോഴ്സുകൾ

കെൽട്രോൺ കോഴ്സുകൾ

ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സുകൾ

കെൽട്രോണിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂന്ന് മാസം ദൈർഘ്യമുള്ള അഡ്വാൻസ്ഡ് ലാൻഡ് സർവേ, സിവിൽ ആർക്കിടെക്ചർ ഡ്രോയിങ്ങ്, AutoCAD, ഒരു മാസം ദൈർഘ്യമുള്ള Total Station സർവ്വെ എന്നീ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. SSLC, IT.I., Diploma, B.Tech യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളജ് സെന്‍റർ, 2nd ഫ്ലോർ, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി ജംഗ്ഷൻ വഴുതയ്ക്കാട് എന്ന വിലാസത്തിലോ 9846739021, 04712325154 എന്ന നമ്പറിലോ ബന്ധപ്പെടണം.

ജേർണലിസം 

കേരളസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ഒരു വര്‍ഷത്തെ മാധ്യമ പഠന ബിരുദാനന്തര ബിരുദ ഡിപ്ലോമയുടെ 2023-24 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റ്മീഡിയ ജേർണലിസം, ടെലിവിഷന്‍ജേർണലിസം  , സോഷ്യല്‍ മീഡിയ ജേർണലിസം, മൊബൈല്‍ ജേർണലിസം, ഡാറ്റാ ജേർണലിസം, ആങ്കറിങ് എന്നിവയിലാണ് പരിശീലനം ലഭിക്കുക. മാധ്യമ സ്ഥാപനങ്ങളില്‍ ഇന്‍റേൺഷിപ്പ് , പ്ലേസ്‌മെന്റ് സഹായം എന്നിവയും നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കോ, അവസാനവര്‍ഷ ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കോ അപേക്ഷിക്കാമെന്ന് കെല്‍ട്രോണ്‍ നോളജ് സെന്‍റര്‍ മേധാവി അറിയിച്ചു. അപേക്ഷകള്‍ ജൂണ്‍ 25നകം തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് കേന്ദ്രത്തില്‍ ലഭിക്കണം. അപേക്ഷാഫോമിനും വിശദവിവരങ്ങള്‍ക്കും ഫോണ്‍: 9544958182.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com