സിബിഎസ്ഇ സ്കൂൾ പ്രവേശനം സമ്പന്നരുടെ മക്കൾക്കു മാത്രം!

സിബിഎസ്ഇ സ്‌കൂളുകളിലെ പ്രീസ്കൂൾ ‌/ കെജി മുതൽ ഒരു കുട്ടിക്ക് അഡ്മിഷനെടുക്കണമെങ്കില്‍ ലക്ഷങ്ങൾ വരെയാണ് ചെലവ്.
Kerala CBSE schools exorbitant fees
സിബിഎസ്ഇ സ്കൂൾ പ്രവേശനം സമ്പന്നരുടെ മക്കൾക്കു മാത്രം!Image by brgfx on Freepik

ജിഷാ മരിയ

കൊച്ചി: സംസ്ഥാനത്തെ സിബിഎസ് ഇ സ്കൂളുകളിലേക്കുളള വിദ്യാർഥി പ്രവേശനം ഇക്കുറിയും സമ്പന്നരുടെ മക്കൾക്ക് മാത്രമാ‍യി ചുരുങ്ങുന്നു. സിബിഎസ്ഇ സ്‌കൂളുകളിലെ കെജിയില്‍ ഒരു കുട്ടിക്ക് അഡ്മിഷനെടുക്കണമെങ്കില്‍ ലക്ഷങ്ങൾ വരെയാണ് ചെലവ്.

എറണാകുളം ജില്ലയിലെ വിവിധ പബ്ലിക് സ്‌കൂളുകളില്‍ 15000 രൂപ മുതല്‍ മൂന്നു ലക്ഷം വരെയാണ് പ്രവേശനത്തിന് ഈടാക്കുന്നത്. ഇതുകൂടാതെ ട്യൂഷന്‍ ഫീ, ആനുവല്‍ ഫീ, യൂണിഫോം, യാത്രാ സൗകര്യം എന്നിവയ്ക്ക് വേറെയും.

കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ സ്‌കൂളില്‍ പ്രീ സ്‌കൂള്‍ അഡ്മിഷന് 11,000 രൂപയും ഫീസ് ഇനത്തില്‍ 29,000 രൂപയും ആനുവല്‍ ഫീ 20,000 രൂപയുമാണ് കെട്ടിവയ്ക്കണ്ടത്. കെജി സ്‌കൂൾ പ്രവേശനത്തിനു മാത്രം ഒന്നര ലക്ഷം രൂപ. ട്യൂഷന്‍ ഫീ, ആനുവല്‍ ഫീയടക്കം 83,000 രൂപ ഒരു വര്‍ഷം വേറെ അടയ്ക്കണം.

തൃപ്പൂണിത്തുറ ചോയ്സ് ഇന്‍റര്‍നാഷണല്‍ സ്‌കൂളില്‍ അഡ്മിഷന്‍ ഫീസുള്‍പ്പെടെ ഈടാക്കുന്നത് രണ്ടര ലക്ഷം രൂപയാണ്. ടോക്ക് എച്ച് പബ്ലിക് സ്‌കൂളില്‍ പ്രവേശന ഫീസ് 15,000. ഉദയംപേരൂര്‍ സ്റ്റെല്ല മാരീസ് പബ്ലിക് സ്‌കൂളില്‍ അഡ്മിഷന്‍, ട്യൂഷന്‍ ഫീസടക്കം ഒരുവര്‍ഷം 35,500. കണ്ണമാലി ചിന്മയ വിദ്യാലയത്തില്‍ അഡ്മിഷന്‍ ഫീ 50,000, ഒരു വര്‍ഷത്തെ ട്യൂഷന്‍ ഫീസ് 37,400.

പ്രവേശനത്തിനായുള്ള അഡ്മിഷന്‍ ഫോമിന്‍റെ വിലയായി 500 രൂപ വേറേയും നല്‍കണം. ഇടപ്പള്ളി അല്‍ അമീന്‍ പബ്ലിക് സ്‌കൂളില്‍ അഡ്മിഷന്‍, ട്യൂഷന്‍ ഫീസ് ഇനത്തിൽ 57,000. ഭാരതീയ വിദ്യാഭവനില്‍ ഇത് ഒരു ലക്ഷത്തിനു മുകളിലാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com