മീഡിയ അക്കാദമി ഫോട്ടോ ജേണലിസം കോഴ്സിന് അപേക്ഷ ക്ഷണിച്ചു

ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. ഓരോ സെന്‍ററിലും 25 സീറ്റുകൾ ഉണ്ട്
മീഡിയ അക്കാദമി ഫോട്ടോ ജേണലിസം കോഴ്സിന് അപേക്ഷ ക്ഷണിച്ചു

മീഡിയ അക്കാദമി ഫോട്ടോ ജേണലിസം കോഴ്സിന് അപേക്ഷ ക്ഷണിച്ചു സംസ്ഥാന സർക്കാരിന്‍റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്‍ററുകളിൽ നടത്തുന്ന ഫോട്ടോജേണലിസം കോഴ്സ്  11-ാം  ബാച്ചിലേക്ക്  അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്റ്റിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കോഴ്‌സിന്‍റെ കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. ഓരോ സെന്‍ററിലും 25 സീറ്റുകൾ ഉണ്ട്. സർക്കാർ അംഗീകാരമുള്ള കോഴ്‌സിന് 25,000 രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷകൾ  www.keralamediaacademy.org യിലൂടെ സമർപ്പിക്കാം. സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ ചെയ്യണം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 29.  കൂടുതൽ വിവരങ്ങൾക്ക്:  (കൊച്ചി സെന്‍റർ) – 8281360360, 0484-2422275, (തിരുവനന്തപുരം സെന്‍റർ)- 9447225524, 0471-2726275.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com