വേനലവധി കഴിഞ്ഞു, സ്കൂളുകൾ തുറക്കുന്നു

സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും.
kerala school opening on june 1

അവധിക്കാലം കഴിഞ്ഞു... ഇനി സ്കൂളിലേക്ക്

Updated on

തിരുവനന്തപുരം: വേനൽ അവധിക്കു ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും. എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം നടത്തി നവാഗതരെ വരവേല്‍ക്കും. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും.

പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആരോഗ്യ, ദേവസ്വം മന്ത്രി കെ. മുരളീധരൻ, ഗതാഗ മന്ത്രി സി.പി. ജോൺ, മറ്റ് ജനപ്രതിനിധികൾ, കലാ-സാംസ്‌കാരിക-വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.

പ്രവേശനോത്സവങ്ങളിൽ നീണ്ട പ്രസംഗങ്ങള്‍ ഒഴിവാക്കി കുട്ടികളുമായി സംവദിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് സൈബര്‍ സുരക്ഷാ പ്രതിജ്ഞ എടുക്കും. പഠന സമയം ഉറപ്പാക്കാന്‍ വിദ്യാഭ്യാസ കലണ്ടറും തയാറായി.

എല്‍പി സ്‌കൂളുകളില്‍ 800 മണിക്കൂറാണ് അധ്യയനം. അതിനാല്‍ ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാക്കില്ല. യുപിയില്‍ 1,000 മണിക്കൂര്‍ പ്രവൃത്തി ദിനമാക്കാന്‍ മൂന്ന് ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാക്കും. ഹൈസ്‌കൂളുകൾക്ക് 1,200 മണിക്കൂര്‍ അധ്യയനം ഉറപ്പാക്കാന്‍ 7 ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമായിരിക്കും.

logo
Metro Vaartha
www.metrovaartha.com