
സ്കൂൾ സമയമാറ്റം: ഓണം, ക്രിസ്മസ് അവധിക്കാലത്തും ക്ലാസെടുക്കണം, ബദൽ നിർദേശവുമായി സമസ്ത
കോഴിക്കോട്: സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് സർക്കാരിന് ബദൽ നിർദേശം നൽകി സമസ്ത. രാവിലെ 10 മണി മുതൽ വൈകിട്ട് 4.30 വരെ സ്കൂൾ സമയം ആക്കണമെന്നാണ് സമസ്തയുടെ നിർദേശം. നിലവിൽ 9.45 മുതൽ വൈകിട്ട് 4 വരെയാണ് സ്കൂൾ സമയം. രാവിലത്തെ 15 മിനിറ്റു സമയം ഒഴിവാക്കി അതു കൂടി ചേർത്ത് വൈകിട്ട് അര മണിക്കൂർ കൂടുതൽ പഠിപ്പിക്കാനാണ് സമസ്തയുടെ നിർദേശം.
അതു മാത്രമല്ല ഓണം, ക്രിസ്മസ് അവധിക്കാലം സ്കൂൾ പ്രവർത്തിക്കണമെന്നും നിർദേശമുണ്ട്. സർക്കാർ ചർച്ചക്കു വിളിച്ചാൽ തയാറാണെന്നും സമസ്ത മുഷാവഖ അംഗം ഉമർ ഫൈസി മുക്കം പറയുന്നു.
സ്കൂൾ സമയ മാറ്റത്തിൽ പിന്നോട്ടില്ലെന്നും ഹൈക്കോടതി നിർദേശ പ്രകാരമാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തതെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.