ട്യൂഷൻ സെന്‍ററുകളുടെ എണ്ണം കുറയ്ക്കാൻ സർക്കാർ നീക്കം

വിദ്യാർഥികളുടെ മാനസിക സംഘർഷം ഒഴിവാക്കാനാണ് ട്യൂഷൻ സെന്‍ററുകൾ ഒഴിവാക്കുന്നതെന്ന് പരിഗണിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി
Kerala to curb tuition centers

ട്യൂഷൻ സെന്‍ററുകളുടെ എണ്ണം കുറയ്ക്കാൻ സർക്കാർ നീക്കം

പ്രതീകാത്മക ചിത്രം

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ട്യൂഷൻ സെന്‍ററുകളുടെ എണ്ണം കുറയ്ക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്‍റെ പരിഗണനയിലെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കളിക്കാനും പത്രം വായിക്കാനും പോലും കുട്ടികൾക്ക് സമയം ലഭിക്കുന്നില്ലെന്നും, വിദ്യാർഥികളുടെ മാനസിക സംഘർഷം ഒഴിവാക്കാനാണ് ട്യൂഷൻ സെന്‍ററുകൾ ഒഴിവാക്കുന്നതെന്ന് പരിഗണിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് വിദ്യാഭ്യാസ കച്ചവടം അനുവദിക്കാൻ കഴിയില്ല. എൻട്രൻസ് കോച്ചിങ് സെൻന്‍ററുകൾ ലക്ഷങ്ങളാണ് രക്ഷിതാക്കളിൽ നിന്നും ഈടാക്കുന്നത്. പഠിക്കുന്ന കുട്ടികൾക്ക് ലക്ഷങ്ങൾ കൊടുത്തുള്ള കോച്ചിങ് ആവശ്യമില്ല. നമ്മുടെ അധ്യാപകർ നല്ല കഴിവുള്ളവരാണ്.

കുട്ടികളെ ട്യൂഷന് വിട്ടാൽ മാത്രമേ ശരിയാകൂ എന്ന് ചില രക്ഷിതാക്കൾ കരുതുന്നതാണ് പ്രശ്നം. പഠിക്കുന്ന കുട്ടികൾക്ക് എൻട്രൻസ് കോച്ചിങ്ങിന്‍റെ ആവശ്യമില്ല.

ട്യൂഷന് ഈടാക്കുന്ന ഫീസ് സംബന്ധിച്ച് നിരവധി പരാതികൾ ഇതിനോടകം ഉയർന്നിട്ടുണ്ട്. ഈ മേഖലയിൽ നിരവധി പ്രശ്നങ്ങളുമുണ്ടെന്നും അത് പിന്നീട് ചർച്ച ചെയ്യുമെന്നും മന്ത്രി വിശദീകരിച്ചു.

സ്കൂൾ സമയം നീട്ടിയതിനെതിരേ ആരും പരാതി നൽകിയിട്ടില്ല. നിലവിൽ പല സ്‌കൂളുകളും ക്ലാസ് തുടങ്ങുന്നത് പല സമയങ്ങളിലാണ്. പ്രായോഗിക പ്രശ്നങ്ങളുണ്ടെങ്കിൽ സർക്കാരിനെ അറിയിക്കാം. വിഷയം അപ്പോൾ ചർച്ച ചെയ്യും. പരാതി ലഭിച്ചാൽ സർക്കാർ ചർച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com