ലാബ് കെമിസ്റ്റ് (റബർ) എന്ന സർട്ടിഫിക്കറ്റ് കോഴ്‌സിനായി അപേക്ഷിക്കാം

കെമിസ്ട്രി മെയിൻ, സബ്‌സിഡിയറി വിഷയത്തിൽ ബിരുദം യോഗ്യത
lab chemist
lab chemist
Updated on

കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പിന്‍റെ സ്ഥാപനമായ മഞ്ചേരി, കോമൺ ഫെസിലിറ്റി സർവീസ് സെന്‍ററിൽ ദേശീയ അംഗീകാരമുള്ള ഒരു മാസം ദൈർഘ്യമുള്ള ലാബ് കെമിസ്റ്റ് (റബർ) എന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് 2024 ആഗസ്റ്റ് / സെപ്റ്റംബർ മാസത്തിൽ നടത്തപ്പെടുന്നു.

കെമിസ്ട്രി മെയിൻ സബ്‌സിഡിയറി വിഷയത്തിൽ ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പങ്കെടുക്കുവാൻ താൽപര്യമുള്ളവർക്ക് സ്ഥാപനത്തിൽ നേരിട്ടോ, adcfscmanjeri@gmail.com എന്ന ഇ-മെയിൽ വഴിയോ, 9846141688, 0483-2768507 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാം.

കോഴ്‌സ് ഫീ 6000 രൂപ. കൂടുതൽ വിവരങ്ങൾക്ക് : ട്രെയിനിംങ് കോ-ഓർഡിനേറ്റർ, കോമൺ ഫെസിലിറ്റി സർവീസ് സെന്‍റർ, പയ്യനാട് (പി.ഒ), മഞ്ചേരി, മലപ്പുറം. പിൻ 676122. ഇമെയിൽ: adcfscmanjeri@gmail.com ഫോൺ : 9846141688, 0483-2768507

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com