നൈപുണ്യ പരിശീലനത്തിന് എൽബിഎസ് സ്കിൽ സെൻ്ററുകൾ കേരളത്തിൽ ഉടനീളം പ്രവർത്തനം ആരംഭിക്കുന്നു

എൽ.ബി.എസ്. സ്കിൽ സെൻ്റർ ലക്ഷദീപിൽ തുടങ്ങുന്നതിന് തത്വത്തിൽ സർക്കാർ അനുമതിയായിട്ടുണ്ട്
നൈപുണ്യ പരിശീലനത്തിന് എൽബിഎസ് സ്കിൽ സെൻ്ററുകൾ കേരളത്തിൽ ഉടനീളം പ്രവർത്തനം ആരംഭിക്കുന്നു
Updated on

കൊച്ചി: നൈപുണ്യ പരിശീലനം വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള എൽബിഎസ് സെൻ്ററിൻ്റെ കീഴിൽ എൽ.ബി.എസ് സ്കിൽ സെൻ്ററുകൾ കേരളത്തിൽ ഉടനീളം പ്രവർത്തനം ആരംഭിക്കുന്നു. ആദ്യ നിലയിൽ കേരളത്തിൽ 72 സെൻ്ററുകൾ ആണ് ആരംഭിക്കുന്നത് . എൽ.ബി.എസ്. സ്കിൽ സെൻ്റർ ലക്ഷദീപിൽ തുടങ്ങുന്നതിന് തത്വത്തിൽ സർക്കാർ അനുമതിയായിട്ടുണ്ട്. പൂജപ്പുര എൽബിഎസ് എഞ്ചിനീയറിംഗ് കോളേജിൽ നടന്ന സമ്മേളനത്തിൽ ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി Dr .ആർ ബിന്ദു ഉൽഘാടനം ചെയ്തു .

കേരളത്തിലെ യുവാക്കളുടെ നൈപുണ്യ പരിശീലന പരിപാടികൾ വികസിപ്പിക്കുന്നതിനും പ്രാവർത്തികമാക്കുന്നതിനും ആധുനിക കോഴ്സുകളിൽ തൊഴിൽ നൈപുണ്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യവും മുൻ നിറുത്തിയാണ് എൽ.ബി.എസ് സ്കിൽ സെൻ്ററുകൾ ആരംഭിച്ചിരിക്കുന്നത്. ഐ ടി കോഴ്സുകൾക്കു പുറമെ ഏറെ തൊഴിൽ സാധ്യതകളുള്ള ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ്, ഫൈൻ ആർട്സ്, ടൂറിസം, ഏവിയേഷൻ ഓട്ടോമൊബൈൽ, ഡിസൈൻ എന്നീ മേഖലകളിലെ കോഴ്സുകൾക്കുകൂടിയാണ്

പ്രാധാന്യം നൽകിയിരിക്കുന്നത്. ഗവണ്മെന്റ് അപ്പ്രൂവ്ഡ് കോഴ്‌സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർക്ക് www.lbsskillcentre.com എന്ന വെബ്‌സൈറ്റിൽ നിന്നും നിങ്ങളുടെ അടുത്തുള്ള സെൻ്ററിൻ്റെ വിവരങ്ങൾ കിട്ടും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com