മെഷീൻ ലേണിംഗിൽ സർട്ടിഫിക്കറ്റ് കോഴ്‌സ്

ഐസിഫോസ് നടത്തുന്ന സ്വതന്ത്ര സോഫ്റ്റ് വെയർ അധിഷ്ഠിത മെഷീൻ ലേണിംഗ് സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷിക്കാം
machine learning certificate courses
മെഷീൻ ലേണിംഗിൽ സർട്ടിഫിക്കറ്റ് കോഴ്‌സ്
Updated on

കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ഐസിഫോസ്) സ്വതന്ത്ര സോഫ്റ്റ് വെയർ അധിഷ്ഠിത മെഷീൻ ലേണിംഗ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഓൺലൈനായും ഓഫ്‌ലൈനായും സംഘടിപ്പിക്കുന്നു. ഓൺലൈൻ പ്രോഗ്രാം ഒക്റ്റോബർ 7 മുതൽ 24 വരെയും ഓഫ്‌ലൈൻ പ്രോഗ്രാം ഒക്റ്റോബർ 5 മുതൽ നവംബർ 2 വരെ വാരാന്ത്യത്തിൽ ആണ് സംഘടിപ്പിക്കുന്നത്. ഓൺലൈൻ പ്രോഗ്രാം അവധി ദിവസങ്ങൾ ഒഴികെ 15 ദിവസം നീണ്ടുനിൽക്കുന്ന 30 മണിക്കൂർ പ്രോഗ്രാം (6 – 8 PM) ആയും ഓഫ്‌ലൈൻ പ്രോഗ്രാം 5 ശനിയാഴ്ചകളിലായി ദിവസവും 6 മണിക്കൂർ (10 AM – 5 PM) ദൈർഘ്യമുള്ള 30 മണിക്കുർ പ്രോഗ്രാമുകളായാണ് കോഴ്‌സ് വിഭാവനം ചെയ്തിരിക്കുന്നത്.

പരിശീലനത്തിന് ശേഷം പരീക്ഷയും പ്രൊജക്റ്റ് അവതരണവും വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. എൻജിനിയറിറിങ് ടെക്‌നോളജി, സയന്‍റിഫിക് റിസർച്ച് എന്നീ മേഖലകളിൽ സർഗ്ഗാത്മകതയും പ്രശ്‌നപരിഹാര കഴിവുകളും വളർത്തിയെടുക്കാൻ സഹായിക്കുന്ന രീതിയിലാണ് കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്.

പങ്കെടുക്കുന്നവരുടെ എണ്ണം ഓൺലൈൻ പ്രോഗ്രാമിനു 50 ആയും ഓഫ്‌ലൈൻ പ്രോഗ്രാമിനു 30 ആയും പരിമിതപ്പെടുത്തിയിട്ടുണ്ട്. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കാണ് മുൻഗണന. ഓൺലൈൻ പ്രോഗ്രാം രജിസ്‌ട്രേഷൻ ഫീ 3000 രൂപയാണ്. 2024 ഒക്റ്റോബർ 3 വരെ അപേക്ഷിക്കാം.

രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും https://icfoss.in/event-details/198 എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഓഫ്‌ലൈൻ പ്രോഗ്രാം രജിസ്‌ട്രേഷൻ ഫീ 8000 രൂപയാണ്. 2024 ഒക്റ്റോബർ 1 വരെ അപേക്ഷിക്കാം.

രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും https://icfoss.in/event-details/199 എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അല്ലെങ്കിൽ രാവിലെ 10 മണി മുതൽ വൈകുന്നരം 5 മണിവരെ 7356610110, 91 471 2413012 / 13 / 14, 9400225962 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

Trending

No stories found.

Latest News

No stories found.