മഹീന്ദ്ര സാരഥി അഭിയാന്‍ സ്കോളര്‍ഷിപ്പുകളുടെ എണ്ണം 10,000 കവിഞ്ഞു

2023-24 സാമ്പത്തിക വര്‍ഷത്തില്‍ പത്താം ക്ലാസ് വിജയിക്കുകയും തുടര്‍ വിദ്യാഭ്യാസം നേടുകയും ചെയ്ത് ട്രക്ക് ഡ്രൈവര്‍മാരുടെ പെണ്മക്കള്‍ക്കാണ് 10,000 രൂപ വീതം സ്കോളര്‍ഷിപ്പായി സമ്മാനിച്ചത്
മഹീന്ദ്ര സാരഥി അഭിയാന്‍ സ്കോളര്‍ഷിപ്പുകളുടെ എണ്ണം 10,000 കവിഞ്ഞു

കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് ഡിവിഷന്‍ (എംടിബിഡി), മഹീന്ദ്ര സാരഥി അഭിയാന്‍ സ്കോളര്‍ഷിപ്പുകള്‍ വഴി ട്രക്ക് ഡ്രൈവര്‍മാരുടെ പെണ്മക്കളെ ശാക്തീകരിക്കുന്നതിനുള്ള പ്രതിബദ്ധത തുടരുന്നു. തമിഴ്നാട്ടിലെ നാമക്കലില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ വാണിജ്യ വാഹനങ്ങളുടെ ബിസിനസ് ഹെഡ് ജലജ് ഗുപ്തയുടെ സാനിധ്യത്തില്‍ നടന്ന ചടങ്ങില്‍ നേരിട്ടുള്ള അക്കൗണ്ട് ട്രാന്‍സ്ഫര്‍ വഴി സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ പത്താം ക്ലാസ് വിജയിക്കുകയും തുടര്‍ വിദ്യാഭ്യാസം നേടുകയും ചെയ്ത് ട്രക്ക് ഡ്രൈവര്‍മാരുടെ പെണ്മക്കള്‍ക്കാണ് 10,000 രൂപ വീതം സ്കോളര്‍ഷിപ്പായി സമ്മാനിച്ചത്.

പെണ്‍കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിനുള്ള അവകാശത്തെ പിന്തുണച്ച് അവരുടെ ജീവിതത്തെ പരിവര്‍ത്തനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ 2014ല്‍ ആരംഭിച്ച പദ്ധതിയാണ് മഹീന്ദ്ര സാരഥി അഭിയാന്‍. ഈ സംരംഭത്തിന് തുടക്കമിട്ട ആദ്യത്തെ വാണിജ്യ വാഹന നിര്‍മാതാക്കളില്‍ ഒരാളാണ് മഹീന്ദ്ര. ഇതുവരെ, 10,000ലേറെ പെണ്‍കുട്ടികള്‍ക്ക് ഈ സംരംഭത്തിന് കീഴില്‍ സ്കോളര്‍ഷിപ്പുകള്‍ ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ഓരോ പെണ്‍കുട്ടിയുടെയും അക്കൗണ്ടിലേക്ക് നേരിട്ടാണ് പണം കൈമാറുന്നത്.

സമൂഹങ്ങളെ ശാക്തീകരിക്കുന്നതിലും സുസ്ഥിരമായ സാമൂഹിക സ്വാധീനം സൃഷ്ടിക്കുന്നതിലും തങ്ങള്‍ മുന്‍പന്തിയിലാണെന്ന് ഇതേകുറിച്ച് സംസാരിച്ച മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് കൊമേഴ്സ്യല്‍ വെഹിക്കിള്‍സ് ബിസിനസ് ഹെഡ് ജലജ് ഗുപ്ത പറഞ്ഞു. രാജ്യത്തിന്‍റെ ഉള്‍പ്രദേശങ്ങളില്‍ വരെ ഈ അതുല്യ പദ്ധതി എത്തിച്ചേര്‍ന്നു, പോസിറ്റീവ് മാറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ചെറുപ്പക്കാരായ പെണ്‍കുട്ടികളെ അവരുടെ അഭിലാഷങ്ങള്‍ പിന്തുടരുന്നതിനുള്ള ഒരു പ്ലാറ്റ് ഫോം ഉപയോഗിച്ച് ശാക്തീകരിക്കുന്നതിനുമുള്ള തങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com