എം.ജി സർവകലാശാല വാർത്തകൾ (14-12-2023)

പിഴയോടു കൂടി ഡിസംബർ 20നും സൂപ്പർ ഫൈനോടു കൂടി ഡിസംബർ 21നും അപേക്ഷ സ്വീകരിക്കും
MG Unversity kottayam
MG Unversity kottayam
Updated on

അപേക്ഷ; സമയപരിധി നീട്ടി

ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്(പുതിയ സ്‌കീം - 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെന്‍റ്, 2017 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്), ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്.സി സൈബർ ഫോറൻസിക്(2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെന്‍റ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് ഫീസ് അടച്ച് ഡിസംബർ 19 വരെ അപേക്ഷിക്കാം.

പിഴയോടു കൂടി ഡിസംബർ 20നും സൂപ്പർ ഫൈനോടു കൂടി ഡിസംബർ 21നും അപേക്ഷ സ്വീകരിക്കും.

പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ ബിഎസ് സി ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ മെയ്ന്‍റനൻസ് ആന്‍റ് ഇലക്ട്രോണിക്സ്(സി.ബി.സി.എസ് 2021 അഡ്മിഷൻ റെഗുലർ, 2017-2020 അഡ്മിഷൻ റീ അപ്പിയറൻസ് ഒക്ടോബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജനുവരി ഒൻപതു മുതൽ വിവിധ കോളജുകളിൽ നടക്കും. ടൈം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.

പരീക്ഷാ ഫലം

പത്താം സെമസ്റ്റർ ബിആർക്ക്(2018 അഡ്മിഷൻ റെഗുലർ, 2018നു മുൻപുള്ള അഡ്മിഷൻ സപ്ലിമെന്‍ററി ജൂലൈ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

കഴിഞ്ഞ ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എംസിഎ(2021 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നും രണ്ടും സെമസ്റ്റർ ബിആർക്ക്(2021 അഡ്മിഷൻ റെഗുലർ, 2019 അഡ്മിഷൻ സപ്ലിമെന്‍ററി -നവംബർ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബർ 28ന് മുൻപ് പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകണം. അപേക്ഷയ്ക്കൊപ്പം ഹാൾ ടിക്കറ്റിന്‍റെയോ മാർക്ക് ലിസ്റ്റിന്‍റെയോ പകർപ്പൂകൂടി സമർപ്പിക്കണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com