എംജി സർവകലാശാലാ വാർത്തകൾ (25-11-2023)

mg university
mg university
Updated on

ഡിപ്ലോമ കോഴ്‌സ്

മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഇന്‍റർ യൂണിവേഴ്‌സിറ്റി സെൻർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസും(ഐ.യു.സി.ഡി.എസ്) കോതമംഗലം പീസ് വാലിയും സംയുക്തമായി നടത്തുന്ന ജെറിയാട്രിക് റീഹാബിലിറ്റേഷൻ ആന്‍റ് വെൽനെസ്സ് കോഴ്‌സിന്‍റെ അടുത്ത ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രീ ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു വിജയം ആണ് അടിസ്ഥാന യോഗ്യത. പ്രായപരിധിയില്ല. ഓൺലൈനിലും ഓഫ് ലൈനിലുമായാണ് ക്ലാസുകൾ നടത്തുക. പ്രായോഗിക പരിശീലനം വിവിധ കേന്ദ്രങ്ങളിൽ നടത്തും. മൂന്നു മാസം ദൈർഘ്യമുള്ള കോഴ്‌സിന്‍റെ രജിസ്‌ട്രേഷൻ ഫീസ് 9000 രൂപയാണ്.

താല്പര്യമുള്ളവർ iucdsmgu@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 8547165178, 9947922791

പരീക്ഷകൾക്ക് അപേക്ഷിക്കാം

രണ്ടാം സെമസ്റ്റർ എം.പി.ഇ.എസ്(ദ്വിവത്സര പ്രോഗ്രാം - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ സപ്ലിമെന്‍ററിയും ഇംപ്രൂവ്‌മെന്‍റും) പരീക്ഷകൾ ഡിസംബർ 18ന് ആരംഭിക്കും. ഡിസംബർ ഒന്നു വരെ ഫീസ് അടച്ച് അപേക്ഷ നൽകാം. ഡിസംബർ രണ്ടിന് പിഴയോടു കൂടിയും ഡിസംബർ നാലു വരെ സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ ബി.പി.ഇ.എസ്(നാലു വർഷ ഇന്‍റഗ്രേറ്റഡ് പ്രോഗ്രാം - 2022 അഡ്മിഷൻ റഗുലർ, 2016 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്‍ററി) പരീക്ഷകൾ ഡിസംബർ 15ന് ആരംഭിക്കും. നവംബർ 30 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം. ഡിസംബർ ഒന്നിന് പിഴയോടു കൂടിയും ഡിസംബർ രണ്ടിന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.

നാലാം സെമസ്റ്റർ എം.എസ്.സി മെഡിക്കൽ ഡോക്യുമെന്‍റേഷൻ(2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെന്‍ററി, 2018 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്, 2016 അഡ്മിഷൻ മൂന്നാം മെഴ്‌സി ചാൻസ്), മാസ്റ്റർ ഓഫ് അപ്ലൈഡ് സയൻസ് ഇൻ മെഡിക്കൽ ഡോക്യുമെന്‍റേഷൻ(2011 മുതൽ 2015 വരെ അഡ്മിഷനുകൾ മൂന്നാം മെഴ്‌സി ചാൻസ്) പരീക്ഷകൾ ഡിസംബർ 11ന് ആരംഭിക്കും. നവംബർ 27 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം. നവംബർ 28ന് പിഴയോടു കൂടിയും നവംബർ 29ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.

എട്ടാം സെമസ്റ്റർ ബി.ആർക്ക്(2019 അഡ്മിഷൻ റഗുലർ, 2019ന് മുൻപുള്ള അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷയുടെ പ്രാക്ടിക്കൽ, ഡിസ്സെർട്ടേഷൻ പരീക്ഷകൾക്ക് നവംബർ 27 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം. നവംബർ 28ന് പിഴയോടു കൂടിയും നവംബർ 29ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.

വൈവ വോസി

മൂന്നും നാലും സെമസ്റ്റർ എം.എസ്.സി മാത്തമാറ്റിക്‌സ്(2021 അഡ്മിഷൻ റഗുലർ - പ്രൈവറ്റ് ആയി രജിസ്റ്റർ ചെയ്തവർക്കു മാത്രം, ജൂൺ 2023 ) പരീക്ഷയുടെ വൈവ വോസി പരീക്ഷ ഡിസംബർ രണ്ടിന് സർവകലാശാലാ പരീക്ഷാ ഭവനിൽ (റൂം നമ്പർ 201) നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ

നാലാം സെമസ്റ്റർ എം.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി(2021 അഡ്മിഷൻ റഗുലർ, 2016 മുതൽ 2020 വരെ അഡ്മിഷനുകൾ സപ്ലിമെന്‍ററി - നവംബർ 2023 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ 18 മുതൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

ഒക്ടോബറിൽ നടത്തിയ എട്ടാം സെമസ്റ്റർ ഐ.എം.സി.എ(2019 അഡ്മിഷൻ റഗുലർ, 2017,2018 അഡ്മിഷനുകൾ സപ്ലിമെന്‍ററി), എട്ടാം സെമസ്റ്റർ ഡി.ഡി.എം.സി.എ(2016 അഡ്മിഷന് സപ്ലിമെന്‍ററി, 2014,2015 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ എട്ടു മുതൽ അതത് കോളജുകളിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

ഒന്നും രണ്ടും സെമസ്റ്റർ എം.എ സിറിയക്ക് പ്രൈവറ്റ് രജിസ്‌ട്രേഷൻ(2021 അഡ്മിഷൻ - ഓഗസ്റ്റ് 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ഡിസംബർ എട്ടു വരെ ഓൺലൈനിൽ സമർപ്പിക്കാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com