എം. ജി സർവകലാശാല വാർത്തകൾ (15-01-2024)

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ജനുവരി 27 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.
MG University
MG University

ദക്ഷിണ മേഖലാ കലോത്സവ ജേതാക്കളായ എം.ജി. സര്‍വകലാശാലാ ടീമിന് സ്വീകരണം നല്‍കി

ദക്ഷിണ മേഖലാ അന്തര്‍സര്‍വകലാശാലാ കലോത്സവത്തില്‍ കിരീടം നേടിയ മഹാത്മാ ഗാന്ധി സര്‍വകലാശാലാ ടീമിന് സര്‍വകലാശാലയില്‍ സ്വീകരണം നല്‍കി. വൈസ് ചാന്‍സലര്‍ ഡോ.സി.ടി അരവിന്ദകുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നാല്‍പ്പതാം വാര്‍ഷികാഘോഷവേളയില്‍ സര്‍വകലാശാലയ്ക്കു കിട്ടിയ സമ്മാനമാണ് കലോത്സവത്തിലെ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു.

രജിസ്ട്രാര്‍ ഡോ. കെ. ജയചന്ദ്രന്‍, സെനറ്റ് അംഗം എം.എസ്. സുരേഷ്, ഡി.എസ്.എസ് ഡയറക്ടര്‍ ഡോ. ഏബ്രഹാം കെ. സാമുവല്‍, സര്‍വകലാശാലാ യൂണിയന്‍ ചെയര്‍ പേഴ്‌സണ്‍ രാഹുല്‍മോന്‍ രാജന്‍, ഡോ. ആന്റണി ജോസഫ്, സുജിന്‍ രാജ് എന്നിവര്‍ സംസാരിച്ചു.

പോളിമെര്‍ ടെക്‌നോളജി രാജ്യാന്തര സമ്മേളനം സമാപിച്ചു

പരിസ്ഥിതിക്ക് വെല്ലുവിളി സൃഷ്ടിക്കാത്ത ഗവേഷണങ്ങള്‍ കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ നടന്ന പോളിമെര്‍ ടെക്‌നോളജി രാജ്യാന്തര സമ്മേളനം വിലയിരുത്തി. ഗ്രീന്‍ കെമിസ്ട്രി, ബയോ ബേസ്ഡ് പോളിമെറുകള്‍, പുനചംക്രമണ സാങ്കേതികവിദ്യ തുടങ്ങിയവയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനാകണമെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത വിദഗ്ധര്‍ നിര്‍ദേശിച്ചു.

പോളിമെര്‍ കെമിസ്ട്രി, മെറ്റീരിയല്‍ സയന്‍സ്, നാനോ ടെക്‌നോളജി തുടങ്ങിയവയിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളെക്കുറിച്ചും അറിവുകളെക്കുറിച്ചും വിശദമായ ചര്‍ച്ചകളും പ്രഭാഷണങ്ങളും സമ്മേളനത്തിന്‍റെ ഭാഗമായി നടന്നു.

മാക്രോമോളിക്കുലാര്‍ ഗവേഷണഫലങ്ങള്‍ മെഡിക്കല്‍, ഇലക്ട്രോണിക്‌സ് തുടങ്ങിയ മേഖലകളില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിതുറന്നതായി ഗവേഷകര്‍ വിലയിരുത്തി. അന്ധതാ ചികിത്സയില്‍ നാനോ മെഡിസിനുകള്‍ സൃഷ്ടിച്ച മാറ്റങ്ങളെക്കുറിച്ച് അമേരിക്കയിലെ മിസോറി സര്‍വകലാശാലയിലെ പ്രഫ. രാജീവ് മോഹന്‍ വിശദീകരിച്ചു.

യുവ ശാസ്ത്രജ്ഞര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കണ്ടെത്തലുകള്‍ അവതരിപ്പിക്കുന്നതിനും സമ്മേളനം അവസരമൊരുക്കി. സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ ആന്‍റ് ഇന്‍റര്‍ യൂണിവേഴ്‌സിറ്റി സെന്‍റര്‍ ഫോര്‍ നാനോ സയന്‍സ് ആന്‍റ് നാനോ ടെക്‌നോളജി(ഐഐയുസിഎന്‍എന്‍) സംഘടിപ്പിച്ച സമ്മേളനത്തില്‍ ഡയറക്ടര്‍ പ്രഫ. സാബു തോമസ് സമാപന പ്രഭാഷണം നടത്തി.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഫെബ്രുവരി ആറിന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എം.എഡ്(2022 അഡ്മിഷന്‍ റഗുലര്‍, 2019,2020,2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി - ദ്വിവത്സര കോഴ്സ്) പരീക്ഷകള്‍ക്ക് ജനുവരി 22 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടു കൂടി ജനുവരി 23നും സൂപ്പര്‍ ഫൈനോടു കൂടി ജനുവരി 24നും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍

മൂന്നാം സെമസ്റ്റര്‍ ബി.വോക് അഗ്രോ ഫുഡ് പ്രോസസ്സിംഗ്(2022 അഡ്മിഷന്‍ റഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2018,2019,2020,2021 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് - ഡിസംബര്‍ 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ നാളെ(ജനുവരി 17) കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

കഴിഞ്ഞ ഒക്ടോബറില്‍ വിജ്ഞാപനം പുറപ്പെടുവിച്ച അഞ്ചാം സെമസ്റ്റര്‍ ബി.എ മള്‍ട്ടിമീഡിയ, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ഓഡിയോഗ്രഫി ആന്റ് ഡിജിറ്റല്‍ എഡിറ്റിംഗ്(2021 അഡ്മിഷന്‍ റഗുലര്‍, 2017,2018,2019,2020 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നാളെ(ജനുവരി 17) ആരംഭിക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ എം.എസ്.സി ജിയോളജി(സി.എസ്.എസ് - 2022 അഡ്മിഷന്‍ റഗുലര്‍, 2019,2020,2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി - നവംബര്‍ 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 18 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ടൈംടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ബയോസ്റ്റാറ്റിസ്റ്റിക്സ്(റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ജനുവരി 27 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.

കഴിഞ്ഞ ജൂലൈയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ് എം.എസ്.സി സൈബര്‍ ഫോറന്‍സിക്(2022 അഡ്മിഷന്‍ റഗുലര്‍, 2019,2020,2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ജനുവരി 27 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.

രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ഓപ്പറേഷന്‍സ് റിസര്‍ച്ച് ആന്‍ഡ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (2022 അഡ്മിഷന്‍ റഗുലര്‍ - ജൂലൈ 2023), എം.എസ്.സി ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്സ്(2022 അഡ്മിഷന്‍ റഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2019,2020,2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി - ജൂലൈ 2023) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ജനുവരി 27 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.

സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസ് കഴിഞ്ഞ സെപ്റ്റംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.ടി.ടി.എം(ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി സ്റ്റഡീസ് ഫാക്കല്‍റ്റി, 2021-23 ബാച്ച്) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com