ആത്മസൂത്ര ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ വെബ്സൈറ്റ് മന്ത്രി ബിന്ദു ഉദ്ഘാടനം ചെയ്തു

ഡിജിറ്റൽ മാർക്കറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടായ ആത്മസൂത്ര ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ വെബ്സൈറ്റ് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു
ആത്മസൂത്ര ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ വെബ്സൈറ്റ് മന്ത്രി ബിന്ദു ഉദ്ഘാടനം ചെയ്തു
ആത്മസൂത്ര ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ വെബ്സൈറ്റ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
Updated on

തിരുവനന്തപുരം: ഡിജിറ്റൽ മാർക്കറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടായ ആത്മസൂത്ര ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ വെബ്സൈറ്റ് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ മാർക്കറ്റിങ്, ഓഫീസ് ഓട്ടോമേഷൻ, ഗ്രാഫിക് ഡിസൈനിങ് തുടങ്ങി നിരവധി കോഴ്സുകളിലൂടെ യുവജനങ്ങൾക്കും വിദ്യാർഥികൾക്കും വൈവിധ്യമാർന്ന അവസരങ്ങൾ തുറന്നു നൽകുകയാണ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ലക്ഷ്യം.

പരമാവധി വിജ്ഞാന അധിഷ്ഠിത കോഴ്സുകൾ വിദ്യാർഥികൾക്ക് നൽകാനുള്ള പരിശ്രമമാണ് ഇപ്പോൾ ഉന്നത വിദ്യാഭ്യാസമേഖലയിൽ നടന്നുവരുന്നതെന്നും ഡിജിറ്റൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കോഴ്സുകൾ ലഭ്യമാക്കുക എന്നുള്ളത് ഇന്നത്തെ കാലത്ത് സാമൂഹിക പുരോഗതിക്കനിവാര്യമാണെന്നും മന്ത്രി.

ആത്മസൂത്ര ഡയറക്ടർമാരായ രാജീവ് ശങ്കർ, സിന്ധു നന്ദകുമാർ, വെബ്സൈറ്റ് ഡെവലപ്പ് ചെയ്ത ഐവാൻ ജോസഫ്, ഗ്രാഫിക് ഡിസൈനിങ് ഹെഡ് സ്വാതി കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. വിശദവിവരങ്ങൾക്ക് www.atmasutrainstitute.com സൈറ്റ് സന്ദർശിക്കാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com